• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | സിനിമാരം​ഗം പുനരാവിഷ്‌കരിച്ച് കാറിനു മുകളില്‍ സാഹസം; അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റില്‍

Viral | സിനിമാരം​ഗം പുനരാവിഷ്‌കരിച്ച് കാറിനു മുകളില്‍ സാഹസം; അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റില്‍

ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്റെ സിനിമയിലെ രംഗം അനുകരിച്ചുകൊണ്ടാണ് യുവാവിന്റെ സാഹസം

  • Share this:
    നോയിഡയിൽ ഓടുന്ന കാറുകൾക്ക് (Cars)മുകളിൽ നിന്ന് അഭ്യാസം നടത്തിയ 21കാരനെ പൊലീസ് അറസ്റ്റ് (arrest) ചെയ്തു. സൊരാഖ സ്വദേശിയായ രാജീവ് (21) ആണ് പൊലീസ് പിടിയിലായത്. ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്റെ (ajay debgn) സിനിമയിലെ (Film) രംഗം അനുകരിച്ചുകൊണ്ടാണ് യുവാവിന്റെ സാഹസം. രണ്ട് എസ്യുവി കാറുകളും (2 suv cars) ഒരു ബൈക്കും (bike) ഉപയോഗിച്ചായിരുന്നു ഇയാളുടെ പ്രകടനം. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനായി ഇയാൾ ഇതിന്റെ വീഡിയോയും എടുത്തിരുന്നു.

    അജയ് ദേവ്ഗണിന്റെ ആദ്യ ചിത്രമായ ' ഫൂൽ ഓർ കാന്തേ' യിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലും ' ഗോൽമാൻ 3' ൽ രണ്ട് കാറുകളിൽ നിന്നും സ്റ്റണ്ട് നടത്തുന്ന രംഗങ്ങളുണ്ട്. ഈ രംഗങ്ങളാണ് യുവാവ് അനുകരിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന രണ്ട് കാറുകളുടെ മുകളിൽ നിന്നുകൊണ്ടായിരുന്നു യുവാവിന്റെ ആദ്യത്തെ അഭ്യാസ പ്രകടനം. ഈ വീഡിയോ ശനിയാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായതെന്ന് ഒരു ഉദ്യോഗസ്ഥൻ പറയുന്നു. ഇതിനു പിന്നാലെയാണ് മോട്ടോർ വാഹന നിയമപ്രകാരം പൊലീസ് കേസെടുത്തത്.

    ' പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ആളെ കണ്ടെത്തിയിട്ടുണ്ട്. സൊരാഖ സ്വദേശിയായ രാജീവ് (21) ആണ് പിടിയിലായത്. വീഡിയോ നിർമ്മിക്കാൻ ഉപയോഗിച്ച രണ്ട് എസ്യുവികളും ഒരു മോട്ടോർസൈക്കിളും പിടിച്ചെടുത്തു,'' സെക്ടർ 113 പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ശരദ് കാന്ത് പറഞ്ഞു.

    പിടിച്ചെടുത്ത ടൊയോട്ട ഫോർച്യൂണറുകളിൽ ഒന്ന് ഇയാളുടേതും മറ്റൊന്ന് ഇയാളുടെ ബന്ധുവിന്റേതുമാണ്. ബൈക്ക് ഇയാളുടെ വീട്ടിലേത് തന്നെയാണ്. യുവാവിന് ജോലിയൊന്നുമില്ല. സോഷ്യൽ മീഡിയയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള വീഡിയോകൾ നിർമ്മിക്കുന്നതെന്ന് കാന്ത് പിടിഐയോട് പറഞ്ഞു.

    അതേസമയം, ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണർ അലോക് സിംഗ് പൊലീസ് നടപടിയെ അഭിനന്ദിച്ചു. ഇത്തരം സാഹസങ്ങൾ ചെയ്യുന്ന കുട്ടികളുടെയും യുവാക്കളുടെയും രക്ഷിതാക്കൾ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ചെറുപ്പക്കാരായ ആൺകുട്ടികളും പെൺകുട്ടികളും നഗരങ്ങളിലെ റോഡുകളിലോ പൊതു സ്ഥലങ്ങളിലോ ഇത്തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

    രണ്ട് വർഷം മുമ്പ്, മധ്യപ്രദേശിലെ ഒരു പോലീസ് സബ് ഇൻസ്പെക്ടർ രണ്ട് ഹോണ്ട സിറ്റി കാറുകൾക്ക് മുകളിൽ നിന്ന് അജയ് ദേവ്ഗണിന്റെ ചിത്രത്തിലെ സ്റ്റണ്ട് അവതരിപ്പിച്ചിരുന്നു. യൂണിഫോമിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നീട് പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.

    കേരളത്തിൽ അടുത്തിടെ വാഹനങ്ങളിലെ ശബ്ദ മലിനീകരണം തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന ഓപറേഷൻ സൈലൻസ് ആരംഭിച്ചിരുന്നു. ഇരുചക്ര വാഹനങ്ങളിലെ സൈലൻസർ രൂപമാറ്റം പിടിക്കുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.
    Published by:Jayashankar Av
    First published: