കണ്ണൂർ: ബസിനുള്ളിൽവെച്ച് ഉപദ്രവിച്ച ശേഷം ഓടിരക്ഷപെടാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് പൊലീസിന് (Kerala Police) കൈമാറി 21കാരി. കണ്ണൂർ (Kannur) കരിവെള്ളൂർ സ്വദേശി പി. ടി ആരതിയാണ് ഉപദ്രവിച്ചയാളെ ഓടിച്ചിട്ട് പിടിച്ചത്. ഏതായാലും സ്വന്തം അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആരതിയ്ക്ക് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. നിരവധി പേരാണ് ആരതിയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. മണിയാട്ട് സ്വദേശി രാജീവൻ എന്നയാളാണ് ആരതിയെ ഉപദ്രവിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കരിവെള്ളൂരിൽനിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള കെ എസ് ആർ ടി സി ബസിലാണ് ആരതിയ്ക്ക് ദുരനുഭവം ഉണ്ടായത്. പണിമുടക്ക് ആയതിനാൽ ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ബസ് നീലേശ്വരത്ത് എത്തിയപ്പോഴാണ് ഷർട്ടും ലുങ്കിയും ധരിച്ച ഒരാൾ ആരതിയെ ശല്യം ചെയ്യാൻ തുടങ്ങി. പല തവണ താക്കീത് ചെയ്യുകയും മാറി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടും ശല്യം തുടർന്നു. ഇതോടെ ആരതി വിവരം കണ്ടക്ടറിനോട് പറഞ്ഞു. ഈ സമയം ബസ് കാഞ്ഞങ്ങാട് എത്തിയിരുന്നു. ഇയാളോട് ബസിൽനിന്ന് ഇറങ്ങാനാണ് കണ്ടക്ടർ ആവശ്യപ്പെട്ടത്. എന്നാൽ അത് പറ്റില്ലെന്നും പൊലീസിൽ ഏൽപ്പിക്കണമെന്നും ആരതി ആവശ്യപ്പെട്ടു. ഇതോടെ ശല്യപ്പെടുത്തിയയാൾ ബസിൽനിന്ന് ഇറങ്ങിയോടി. ആരതി പിങ്ക് പൊലീസിനെ വിവരം അറിയിക്കാനായി ഫോൺ എടുത്തപ്പോഴായിരുന്നു ഇത്.
ബസിൽനിന്ന് ഇറങ്ങി ഓടിയ അക്രമിയുടെ പിന്നാലെ ആരതിയും ഓടി. കാഞ്ഞങ്ങാട് നഗരത്തിലൂടെ നൂറു മീറ്ററോളം പിന്നാലെ ഓടി ആരതി ആക്രമിയെ സമീപവാസികളുടെ സഹായത്തോടെ തടഞ്ഞുവെക്കുകയായിരുന്നു. ഒരു ലോട്ടറി കടയിൽ കയറി ഒന്നും സംഭവിക്കാത്തതുപോലെ നിന്ന അക്രമിയെ ആരതിയും നാട്ടുകാരും ചേർന്ന് പിടികൂടി. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും കാഞ്ഞങ്ങാട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Summary- A 21-year-old woman has been arrested and handed over to the Police after he tried to flee after being assaulted inside a bus. P T Arathi a native of Karivellur, Kannur. chased and Catches the victim. Anyway Aarthi who shared her own experience on social media is getting full applause. Many people come on stage praising Arathi. Aarthi was molested by Rajeev, a native of Maniyat. He was arrested by the police.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.