21 വയസ്സുള്ള യുവതിക്ക് 15 വയസ്സുള്ള മകളോ? കേട്ടാൽ ആരും ഒന്ന് ഞെട്ടും. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത് കെന്റക്കിയിലെ ഹണ്ടർ നെൽസൺ എന്ന യുവതിയുടെ ഒരു വീഡിയോ ആണ്. തന്റെ കുടുംബം മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് അവർ വീഡിയോയിൽ പറയുന്നു. തനിക്ക് 15 വയസുള്ള ഒരു മകളുണ്ടെന്നും അവളുടെ സ്കൂളിൽ മീറ്റിങ്ങിന് പോയാൽ തന്റെ പ്രായം മൂലം ആരും തന്നെ ഗൗരത്തിൽ എടുക്കുന്നില്ലെന്നുമാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.
ടിക് ടോക്കിലൂടെയാണ് യുവതി വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ 82 ലക്ഷത്തിലധികം ആളുകൾ കണ്ടതോടെ യുവതി സോഷ്യൽ മീഡിയയിൽ വൈറലായി മാറി. റോഡിലൂടെ യാത്ര ചെയ്യുന്നതിടയിലാണ് യുവതി താൻ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്.”മകളുടെ സ്കൂളിലെ മറ്റ് മാതാപിതാക്കളോ സ്റ്റാഫ് അംഗങ്ങളോ എന്നെ ഗൗരവമായി കാണുന്നില്ല. ഞാൻ അവളുടെ സ്കൂളിലെ പരിപാടികൾക്ക് പോകുമ്പോൾ ഞാൻ ഏത് ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് മിക്കവരും ചോദിക്കുന്നു” എന്നാണ് യുവതി പറയുന്നത്.
Also read- ‘മുത്ത് കൗ’ സോഷ്യല്‍ മീഡിയയില്‍ പശുവാണ് താരം; ട്രോളുകളില്‍ നിറഞ്ഞ് ‘കൗ ഹഗ് ഡേ’
എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ യുവതി നടത്തിയ ഈ തുറന്നു പറച്ചിൽ കണ്ട് പലർക്കും നിരവധി സംശയങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ സംശയങ്ങളെല്ലാം ചോദ്യങ്ങളായി യുവതിയോട് ആളുകൾ ചോദിക്കുന്നുമുണ്ട്. ആറാം വയസ്സിൽ നിങ്ങൾക്ക് ഒരു കുഞ്ഞു ജനിച്ചോ? എന്നാണ് ഇതിൽ ഭൂരിഭാഗം കമെന്റുകളും. “നിങ്ങൾക്ക് ആറാം വയസ്സിൽ ഒരു കുഞ്ഞുണ്ടായി എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഈ വീഡിയോ, അതാണോ നിങ്ങൾ ഉദ്ദേശിക്കുന്നത് “എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
ഇതിനു പിന്നാലെ സംഭവതത്തിന് പിന്നിലെ യഥാർത്ഥ്യവും യുവതി വെളിപ്പെടുത്തി. തനിക്ക് ആറാം വയസ്സിൽ ഒരു കുഞ്ഞുണ്ടായിട്ടില്ലെന്നും എന്നാൽ അമ്മയാകേണ്ട ഒരു അവസ്ഥയിലായിരുന്നു തന്റെ കുടുംബ സാഹചര്യമെന്നുമായിരുന്നു നെൽസൺ പറഞ്ഞത് . “തന്റെ പിതാവ് 2015-ൽ മരിച്ചു. നോർത്ത് കരോലിനയിൽ നിന്നുള്ള തന്റെ അർദ്ധസഹോദരി ഗ്രേസിക്ക് അധികം വൈകാതെ തന്റെ അമ്മയെയും നഷ്ടമായി” എന്നും യുവതി പറയുന്നു. തുടർന്ന് ഗ്രേസിയുടെ കാര്യം അപകടത്തിലാകുമെന്ന് മനസ്സിലാക്കിയ യുവതി നിയമപരമായി അവളുടെ രക്ഷകർത്താവാകാൻ തീരുമാനിക്കുകയായിരുന്നു
അങ്ങനെ ഒറ്റരാത്രികൊണ്ട് അവൾ തന്റെ അർദ്ധസഹോദരിയുടെ അമ്മയായി മാറി. പക്ഷേ ആദ്യം കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല എന്നും ഗ്രേസിയുടെ അമ്മയുടെ ബന്ധുക്കളിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടായിരുന്നുവെന്നും നെൽസൺ മറ്റൊരു വീഡിയോയിൽ വെളിപ്പെടുത്തി. യുവതി രക്ഷകർത്താവിന്റെ സ്ഥാനം ഏറ്റെടുക്കുന്നതിലെ എതിർപ്പ് മൂലം അമ്മയുടെ ബന്ധു കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. നിലവിൽ 21 കാരിയായ നെൽസണെ സംബന്ധിച്ചിടത്തോളം അവർ 15 വയസ്സുള്ള ഒരു കുട്ടിയുടെ രക്ഷിതാവാണ്. സ്വന്തം മകൾ എന്ന തരത്തിലാണ് കുട്ടിയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇതായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ പലരിലും സംശയം ജനിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.