• HOME
  • »
  • NEWS
  • »
  • buzz
  • »
  • 22 YEAR OLD TIK TOK STAR SAMIR GAIKWAD COMMITS SUICIDE

Tik Tok | ടിക് ടോക് താരം സമിർ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ

 നിരവധി വീഡിയോകളും ഫോട്ടോകളും സാമിർ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരുന്നു.

saamir

saamir

  • News18
  • Last Updated :
  • Share this:
    മഹാരാഷ്ട്ര: ടിക് ടോക് താരത്തെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇരുപത്തി രണ്ടു വയസുള്ള ടിക് ടോക് താരം സാമിർ ഗെയ്ക് വാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് സാമിറിന്റെ ഒരു ബന്ധുവാണ് ഇത് സംബന്ധിച്ച വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചതെന്ന് ലോനികന്ദ് പൊലീസ് സ്റ്റേഷൻ ഡ്യൂട്ടി ഓഫീസർ പ്രഫുല്ല ഗെയ്ക് വാദ് പറഞ്ഞു.

    വാഘോളിയിലെ കേസ്നന്ദ് റോഡിലുള്ള താമസ സ്ഥലത്താണ് സമീറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീറിന്റെ സുഹൃത്താണ് ആദ്യം ഇത് കണ്ടത്. തുടർന്ന് സമീറിന്റെ സുഹൃത്ത് സമീറിന്റെ ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ലൈഫ് ലൈൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
    'ആ ഡാൻസുകാരത്തി ഇല്ലേ, അവൾക്കൊരെണ്ണം കൊടുക്കാനാ തോന്നിയത്' - ദൃശ്യം 2 കണ്ട അമ്മയുടെ നിരൂപണം [NEWS]
    ടിക് ടോകിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിരവധി ആരാധകരാണ് സാമിറിനെ പിന്തുടരുന്നത്. മറാത്തി പ്രേക്ഷകർക്ക് ഇടയിൽ സാമിർ പ്രശസ്തനാണ്. സാമിറിന്റെ റെഡ് ലൈറ്റ് ഡയറീസ് ബ്ലോഗ് സീരീസ് ഓൺലൈനിൽ നിരവിധ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
    You may also like:വാഹനം കയറ്റി നുറുക്കി 75കാരന്റെ മൃതദേഹം; റോഡരികിൽ നിന്ന് എല്ലിൻ കഷണം കണ്ടെടുത്ത് പൊലീസ് [NEWS]
    അതേസമയം, എന്തു കൊണ്ടാണ് സാമിർ ആത്മഹത്യ ചെയ്തത് എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് സാമിറിന്റെ കുടുംബാംഗങ്ങളുടെയും സാമിറുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.






    ഒരു ദിവസം മുമ്പാണ് അവസാനമായി സാമിർ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ചെയ്തിരിക്കുന്നത്. റീ പോസ്റ്റ് ആണെന്ന് വ്യക്തമാക്കുന്ന ഹാഷ് ടാഗോടു കൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 317K ആരാധകരാണ് സാമിറിനെ പിന്തുടർന്നിരുന്നത്. 'ഗിവ് റെസ്പെക്ട്, ടേക്ക് റെസ്പെക്ട്' അഥവാ ബഹുമാനം നൽകുക ബഹുമാനം എടുക്കുക എന്നാണ് ഇൻസ്റ്റഗ്രാമിന്റെ തുടക്കത്തിൽ തന്നെ കുറിച്ചിരിക്കുന്നത്. അവസാനത്തെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ നിരവധി പേരാണ് അനുശോചന സന്ദേശങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി വീഡിയോകളും ഫോട്ടോകളും സാമിർ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരുന്നു.
    Published by:Joys Joy
    First published:
    )}