നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Uterine Fibroid | 34കാരിയുടെ ഗർഭപാത്രത്തിൽ നിന്ന് നീക്കം ചെയ്തത് 222 മുഴകള്‍

  Uterine Fibroid | 34കാരിയുടെ ഗർഭപാത്രത്തിൽ നിന്ന് നീക്കം ചെയ്തത് 222 മുഴകള്‍

  യുവതിയുടെ ഗര്‍ഭപാത്രം ഏകദേശം എട്ട് മാസം ഗര്‍ഭമുള്ളവരുടെ വലുപ്പത്തിലായിരുന്നുവെന്ന് ഡോക്ടർമാർ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഗര്‍ഭാശയ മുഴകള്‍ പകുതിയിലധികം സ്ത്രീകളിലും ഇന്ന് സ്വാഭാവികമായി കാണപ്പെടാറുണ്ട്. എന്നാല്‍ ബംഗളൂരുവില്‍ 34 വയസ്സുകാരിയായ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ (uterus) നിന്ന് നീക്കം ചെയ്തത് 222 മുഴകളാണ് (fibroids). മ്യോമെക്ടമി എന്ന ശസ്ത്രക്രിയ നടപടിക്രമത്തിലൂടെയാണ് സക്ര വേള്‍ഡ് ആശുപത്രിയിലെ (sakra world hospital) ഡോക്ടര്‍മാര്‍ മുഴകള്‍ നീക്കം ചെയ്തത്. ഗര്‍ഭപാത്രത്തില്‍ മുഴകള്‍ ഉള്ളതുകൊണ്ട് അസാധാരണമായ ആര്‍ത്തവ രക്തസ്രാവവുമായാണ് യുവതി ആശുപത്രിയിൽ എത്തിയത്. ഗര്‍ഭാശയത്തിന്റെ ഘടന തന്നെ പൂര്‍ണമായും വികലമാക്കിയ മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നുവെന്ന് ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു.

   രോഗനിര്‍ണ്ണയത്തില്‍, യുവതിയുടെ ഗര്‍ഭപാത്രം ഏകദേശം എട്ട് മാസം ഗര്‍ഭമുള്ളവരുടെ വലുപ്പത്തിലാണ് കണ്ടതെന്നും, അടിവയറ്റില്‍ വീക്കമുണ്ടായിരുന്നതായും സീനിയര്‍ കണ്‍സള്‍ട്ടന്റും ഒബ്‌സ്റ്റെസ്ട്രിക് ആന്‍ഡ് ഗൈനക്കോളജി മേധാവിയുമായി ഡോ.ശാന്തല തുപ്പണ്ണ പറഞ്ഞു.

   'ഏകദേശം 40 മുതല്‍ 50 ശതമാനം വരെ സ്ത്രീകളില്‍ ഗര്‍ഭാശയ മുഴകള്‍ സാധാരണമാണ്. എന്നാല്‍, ചിലരില്‍ മാത്രമേ രോഗലക്ഷണങ്ങള്‍ ഉണ്ടാകാറുള്ളൂ. യുവതിക്ക് ദിവസേന യോഗ പരിശീലിക്കുകയും ജീവിതശൈലി സജീവമായി നിലനിര്‍ത്തുകയും ചെയ്തിട്ടും കനത്ത രക്തസ്രാവം ഉണ്ടായിരുന്നു. കൂടാതെ കോവിഡ് -19 മഹാമാരി കാരണം ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ ഒരു വര്‍ഷത്തോളം കാത്തിരുന്നുവെന്നും, ''അവര്‍ കൂട്ടിച്ചേര്‍ത്തു.

   Also Read-മാരക മയക്കുമരുന്നായ MDMA വില്‍ക്കുന്നതിനിടെ ഏഴു യുവാക്കള്‍ പിടിയില്‍; പ്രതികളുടെ ഫോണ്‍വിളികള്‍ പരിശോധിക്കും

   മൂത്രാശയത്തിനും മൂത്രനാളത്തിനും താഴെ വലിയ കോളിഫ്‌ളവറിനോട് സാമ്യമുള്ളതും, പല വലുപ്പത്തിലുള്ളതുമായ മുഴകള്‍ ഗര്‍ഭപാത്രത്തിന്റെ ഇടതുഭാഗത്ത് കാണപ്പെട്ടിരുന്നതായി ഡോക്ടര്‍ പറഞ്ഞു. അടിവയറ്റിലെ സുപ്രധാനമായ സ്ഥലങ്ങളിലാണ് മുഴകൾ കാണപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമായിരുന്നെന്നും ഡോ തുപ്പണ്ണ പറഞ്ഞു. നാലര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ റിതികയുടെ ഗര്‍ഭപാത്രത്തിലെ എല്ലാ മുഴകകളും നീക്കം ചെയ്യാന്‍ കഴിഞ്ഞുവെന്നും ഡോക്ടർ.

   Also Read-Poverty| കടുത്ത ദാരിദ്ര്യം; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ 1.78 ലക്ഷം രൂപയ്ക്ക് വിറ്റ് അമ്മ

   അതിനിടെ, തന്റെ ഗര്‍ഭപാത്രത്തില്‍ 222 മുഴകള്‍ കണ്ടെത്തിയത് അതിശയകരമാണെന്ന് യുവതി പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ മുഴകള്‍ ശരീരത്തിനുള്ളില്‍ വളരുകയായിരുന്നു. എന്നാല്‍ അതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ആദ്യം ശ്രദ്ധിക്കപ്പെടാതെ പോയെന്നും യുവതി പറയുന്നു.

   യാത്രകൾ ഇഷ്ടപ്പെടുന്ന യുവതി സുഖം പ്രാപിച്ചതിന് ശേഷം ജപ്പാന്‍ സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ്. ജാപ്പനീസ് മാനേജ്‌മെന്റ് നടത്തുന്ന ആശുപത്രിയാണ് സക്ര. ആശുപത്രി അധികൃതർ കൂടുതൽ ആത്മവിശ്വാസം നല്‍കുന്നുവെന്നും തന്നെ ചികിത്സിച്ച ആരോഗ്യ വിദഗ്ധരോടുള്ള നന്ദിയായി യുവതി പറഞ്ഞു.

   ഗര്‍ഭാശയ മുഴകള്‍ ക്യാന്‍സര്‍ അല്ലാത്ത വളര്‍ച്ചയാണ്. പേശികളും നാരുകളുള്ള ടിഷ്യുവും ചേര്‍ന്നതാണ് ഫൈബ്രോയിഡ്. അവയുടെ വലിപ്പത്തിലും ആകൃതിയിലും വ്യത്യാസമുണ്ടാകാം. പെല്‍വിക് വേദന, ക്രമരഹിതമായ ആര്‍ത്തവചക്രം, ഗര്‍ഭച്ഛിദ്രം, അമിത രക്തസ്രാവം എന്നിവയൊക്കെയാണ് പ്രധാനമായും ഫ്രൈബ്രോയിഡിന്റെ രോഗലക്ഷണങ്ങൾ.
   Published by:Naseeba TC
   First published:
   )}