വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന തെരുവുനായയ്ക്കു (stray dog0 മുകളിലൂടെ മനപ്പൂര്‍വം ആഡംബര കാര്‍ ഓടിച്ചു കയറ്റി കൊല്ലുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഇക്കഴിഞ്ഞ ജനുവരി 26ന് ബംഗളൂരുവിലെ ജയ്നഗറിലാണ് സംഭവം നടന്നത്. ഏതാനും തെരുവുനായകള്‍ വഴിയുടെ സമീപത്തായി രാത്രിസമയത്ത് കിടന്നുറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെയാണ് യുവാവ് കാറില്‍ ഇവിടെയെത്തിയത്. പതുക്കെ എത്തിയ കാര്‍ സ്പീഡ് കൂട്ടി ഒന്നിനു മുകളിലൂടെ മനപ്പൂര്‍വം ഓടിച്ചു കയറ്റുകയായിരുന്നു.
രണ്ടുദിവസമായി തെരുവുനായകളില്‍ ഒന്നിനെ പരിസരത്ത് കാണാത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ അന്വേഷണം നടത്തിയിരുന്നു. ഒടുവില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ക്രൂരകൃത്യം ആളുകള്‍ അറിയുന്നത്.
നാട്ടുകാര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ നായയെ ചത്ത നിലയില്‍ കണ്ടെത്തുകയും ചെയ്തു. നായയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കി. ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകരും പൊതുജനങ്ങളും കുറ്റക്കാരനായ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു.
ബെംഗളൂരുവിലെ ഒരു മുന്‍നിര വ്യവസായിയുടെ ചെറുമകനായ ആദി എന്ന 23 കാരനാണ് തെരുവുനായയുടെ മുകളിലൂടെ കാര്‍ ഓടിച്ചുകയറ്റിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം നടന്ന് രണ്ടുദിവസത്തിനു ശേഷം ഇയാള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ആക്ട് 1960, ഐപിസി 1860 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റക്കാരനായ വ്യക്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.