6 ഇഞ്ച് നീളമുള്ള ജീവനുള്ള വിര; 23 കാരിയുടെ തലച്ചോറിൽ നിന്നും പുറത്തെടുത്തത്

മാംസം ആവശ്യത്തിന് വേവിക്കാതെ കഴിച്ചതോ ആകാം വിര ശരീരത്തിൽ പ്രവേശിക്കാൻ കാരണം

News18 Malayalam | news18-malayalam
Updated: May 5, 2020, 7:00 PM IST
6 ഇഞ്ച് നീളമുള്ള ജീവനുള്ള വിര; 23 കാരിയുടെ തലച്ചോറിൽ നിന്നും പുറത്തെടുത്തത്
ഇരുപത്തിമൂന്നുകാരിയുടെ തലച്ചോറിൽ നിന്ന് പുറത്തെടുത്തത് ആറ് ഇഞ്ച് നീളമുള്ള ജീവനുള്ള വിര
  • Share this:
ചൈനയിൽ ഇരുപത്തിമൂന്നുകാരിയുടെ തലച്ചോറിൽ നിന്ന് പുറത്തെടുത്തത് ആറ് ഇഞ്ച് നീളമുള്ള ജീവനുള്ള വിര. നിരന്തരമായ തലവേദനയെ തുടർന്നാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം വിരയെ പുറത്തെടുത്ത ദൃശ്യങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നിരന്തരം തലവേദന അനുഭവപ്പട്ടതിനെ തുടർന്ന് പെൺകുട്ടിയെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് തലച്ചോറിൽ ജീവനുള്ള വിരയെ കണ്ടെത്തിയത്.

പുറത്തെടുത്തതിന് ശേഷവും വിരയ്ക്ക് ജീവനുണ്ടായിരുന്നതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ ഡായ് വെയ് പറയുന്നു. പച്ച മാംസങ്ങളിൽ കാണപ്പെടുന്നതരം വിരയാണ് യുവതിയുടെ തലച്ചോറിൽ നിന്നും പുറത്തെടുത്തതെന്നും ഡോക്ടർ പറയുന്നു. രക്തത്തിലൂടെയാകാം ജീവി തലച്ചോറിൽ എത്തിയതെന്നും ഡോക്ടർ.


ശരിയായ രീതിയിൽ വൃത്തിയാക്കാത്ത ആഹാരം കഴിച്ചതോ, ഏതെങ്കിലും വന്യജീവിയുടെ മാംസം ആവശ്യത്തിന് വേവിക്കാതെ കഴിച്ചതോ ആകാം വിര ശരീരത്തിന് അകത്ത് പ്രവേശിക്കാൻ കാരണം എന്നാണ് ഡോക്ടർമാർ പറയുന്നത്.

രണ്ടു വർഷം മുമ്പ് തവളയിറച്ചി കഴിച്ചതായി പെൺകുട്ടി ഡോക്ടർമാരെ അറിയിച്ചെന്ന് ഡെയ് ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
First published: May 5, 2020, 5:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading