HOME /NEWS /Buzz / ബസ് ഓടിക്കുന്ന സ്റ്റൈൽ കണ്ട് പ്രണയിച്ചു പോയി; 50 കാരനായ ഡ്രൈവറെ 24 കാരി വിവാഹം ചെയ്തു

ബസ് ഓടിക്കുന്ന സ്റ്റൈൽ കണ്ട് പ്രണയിച്ചു പോയി; 50 കാരനായ ഡ്രൈവറെ 24 കാരി വിവാഹം ചെയ്തു

50 വയസുള്ള ഒരു ബസ് ഡ്രൈവർ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നാണ് 24 കാരിയെ വിവാഹം ചെയ്തത്.

50 വയസുള്ള ഒരു ബസ് ഡ്രൈവർ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നാണ് 24 കാരിയെ വിവാഹം ചെയ്തത്.

50 വയസുള്ള ഒരു ബസ് ഡ്രൈവർ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നാണ് 24 കാരിയെ വിവാഹം ചെയ്തത്.

 • Share this:

  പ്രണയത്തിന്റെ കാര്യത്തിൽ പ്രായം ഒരു തടസമേ അല്ലെന്നും അതു വെറും അക്കം മാത്രം ആണെന്നും പലരും പറയാറുണ്ട്. ഈ പാകിസ്ഥാൻ സ്വദേശികളുടെ കാര്യത്തിൽ സംഭവിച്ചതും അതാണ്. 50 വയസുള്ള ഒരു ബസ് ഡ്രൈവർ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നാണ് 24 കാരിയെ വിവാഹം ചെയ്തത്.

  പാക്കിസ്ഥാനിലെ പഞ്ചാബിൽ നിന്നും ലാഹോറിലേക്കുള്ള ബസിലെ ഡ്രൈവറാണ് സാദിഖ്. ഈ ബസിലെ യാത്രക്കാരിയായിരുന്നു ഷെഹ്‌സാദി. ആദ്യം പ്രണയം തുറന്നു പറഞ്ഞത് ഷെഹ്‌സാദിയാണ്. പാകിസ്ഥാൻ യൂട്യൂബർ സയ്യിദ് ബാസിത് അലി ഇവരെ അഭിമുഖം ചെയ്തിരുന്നു. ഈ അഭിമുഖത്തിൽ തങ്ങളുടെ പ്രണയകഥ ഇരുവരും തുറന്നു പറയുന്നുണ്ട്.

  ബസിൽ വെച്ചിരുന്ന പഴയ പാട്ടുകൾ തനിക്കേറെ ഇഷ്ടമായിരുന്നെന്ന് അഭിമുഖത്തിനിടെ ഷെഹ്‌സാദി പറഞ്ഞിരുന്നു. സാദിഖിന്റെ സംസാര രീതിയും അദ്ദേഹം ബസ് ഓടിക്കുന്ന രീതിയുമൊക്കെ തനിക്ക് ഇഷ്ടമാണെന്നും തുറന്നു പറഞ്ഞിരുന്നു. അവസാന സ്റ്റോപ്പിലായിരുന്നു ഷെഹ്സാദിക്ക് ഇറങ്ങേണ്ടിയിരുന്നത്. എല്ലാ ദിവസും സാദിഖ് പഴയ പാട്ടുകൾ വെയ്ക്കുമായിരുന്നു.

  Also read-പൂർണിമയോടുള്ള വാത്സല്യം മകളോടെന്നപോലെ; പിറന്നാളിന് മല്ലിക സുകുമാരൻ കുറിച്ച ആശംസയിൽ മനംനിറഞ്ഞ് മരുമകൾ

  പരസ്പരം ഇഷ്ടമാണെന്ന് അറിയാമായിരുന്നെങ്കിലും അത് തുറന്നു പറയാൻ മടിയായിരുന്നെന്നും ഷഹ്സാദി പറഞ്ഞിരുന്നു. ഒരു ദിവസം അവൾ ധൈര്യം സംഭരിച്ച് സാദിഖിനോട് തന്റെ പ്രണയം തുറന്നു പറഞ്ഞു.

  ഇവരുടെ പ്രണയകഥ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. പാകിസ്ഥാനിൽ വളരെ പ്രശസ്തരാണ് ഇപ്പോഴിവർ. 13 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. ഇതാണ് യഥാർത്ഥ സ്നേഹം എന്നാണ് പലരുടെയും കമന്റ്.

  Also read-അൻപതുകാരിയുടെ ശരീരത്തിനുള്ളിൽ 12 കിലോ ഭാരമുള്ള കരൾ; 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചു

  40 വയസ് പ്രായവ്യത്യാസമുള്ള ബ്രസീലിയൻ ദമ്പതികളുടെ പ്രണയകഥയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മരിയ എഡ്വാർഡ് ഡയസ് എന്ന നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് ഈ കഥയിലെ നായിക. നിക്സൺ മോട്ട എന്നയാളാണ് നായകൻ. മരിയയ്ക്ക് 16 വയസുള്ളപ്പോഴാണ് നിക്‌സണുമായി ഡേറ്റിംഗ് ആരംഭിച്ചത്. ടിക്‌ടോക്കിലൂടെയാണ് തങ്ങൾ വിവാഹിതരായെന്ന വിവരം ഇവർ പങ്കുവെച്ചത്. വാർത്തയറിഞ്ഞ് പലരും ഇരുവർക്കുമെതിരെ മോശം പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. ”ഞങ്ങളുടെ വിവാഹ വാർത്തകൾ പോസിറ്റീവ് ആയി എല്ലാവരും എടുക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. എത്ര മനോഹരമായ പ്രണയകഥയാണെന്ന് ആളുകൾ ചിന്തിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അത് സംഭവിച്ചില്ല”, എന്ന് മരിയ പിന്നീട് തുറന്നു പറഞ്ഞിരുന്നു. ഇത്തരം നെ​ഗറ്റീവ് പ്രതികരണം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്റെ പണം കണ്ടല്ല മരിയ തന്നെ സ്നേഹിച്ചതെന്ന് നിക്സണും പിന്നീട് വെളിപ്പെടുത്തി. ”ഞാൻ ഒരു വലിയ ധനികനാണെന്നും അവൾ ഒരു ധനികനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും പലരും പറഞ്ഞു. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. അവൾക്ക് 16 വയസുള്ളപ്പോഴാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്”, നിക്സൺ കൂട്ടിച്ചേർത്തു.

  First published:

  Tags: Couple, Love, Pakisthan