Online Class|ഇത്തവണ ഒന്നാം ക്ളാസിലെ ആദ്യ ദിവസം എത്തിയത് 26 ലക്ഷം 'കുട്ടികൾ'
Online Class|ഇത്തവണ ഒന്നാം ക്ളാസിലെ ആദ്യ ദിവസം എത്തിയത് 26 ലക്ഷം 'കുട്ടികൾ'
തങ്കുപ്പൂച്ചയുടെയും കിട്ടുക്കുരങ്ങന്റെയും കഥ പങ്കുവച്ച് ഓൺലൈനിൽ താരമായ സായി ശ്വേത എന്ന അധ്യാപികയുടെ ഒന്നാം ക്ളാസ് ഓൺലൈൻ ക്ലാസിൽ ആദ്യ ദിവസം എത്തിയത് 26 ലക്ഷം കുട്ടികളാണ്.
സായി ടീച്ചർ
Last Updated :
Share this:
തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഇത്തവണ സ്കൂളുകളിൽ അധ്യയനം ആരംഭിച്ചത് പതിവിലും വിപരീതമായിട്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ അധ്യയന പരിപാടി ഫസ്റ്റ് ബെല്ലിലൂടെയാണ് ഈ വർഷം പഠനം ആരംഭിച്ചിരിക്കുന്നത്.
പുതിയ അധ്യയന വർഷം സ്കൂള്‍ തുറക്കുന്ന പ്രവേശനോത്സവം കഴിഞ്ഞ വർഷം വരെ ആഘോഷ പൂർവം നടത്തിയിരുന്നു. ഓരോ വർഷവും ഒന്നാംക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികളുടെ കണക്കുകളും പുറത്തു വിടാറുണ്ട്.
എന്നാൽ ലോക്ക് ഡൗൺ കാലത്ത് ഇതും വ്യത്യസ്തമാവുകയാണ്. തങ്കുപ്പൂച്ചയുടെയും കിട്ടുക്കുരങ്ങന്റെയും കഥ പങ്കുവച്ച് ഓൺലൈനിൽ താരമായ സായി ശ്വേത എന്ന അധ്യാപികയുടെ ഒന്നാം ക്ളാസ് ഓൺലൈൻ ക്ലാസിൽ ആദ്യ ദിവസം എത്തിയത് 26 ലക്ഷം കുട്ടികളാണ്. 26,96,854 പേരാണ് സായി ശ്വേത ടീച്ചറിന്റെ ഒന്നാം ക്ലാസ് വീഡിയോ ഇതുവരെ കണ്ടത്.
അതിനിടെ ഓൺലൈനിൽ ക്ലാസുകളെടുത്ത അധ്യാപകരെ അവഹേളിച്ച സംഭവം കേരളത്തിനു തന്നെ നാണക്കേടായി. അവഹേളിച്ചവരെ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.
വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടി ഇതിനോടകം തന്നെ ഹിറ്റായിട്ടുണ്ട്. എങ്കിലും ഓൺലൈൻ വിദ്യാഭ്യാസം പര്യാപ്തമല്ലെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
ഓൺലൈൻ പഠനം മുടങ്ങുമോ എന്ന ആശങ്കയിൽ ആത്മഹത്യ ചെയ്ത ഒമ്പതാംക്ലാസ് വിദ്യാർഥിനി ദേവിക ആദ്യ ദിനം തന്നെ നൊമ്പരമായി. ടിവിയും സ്മാർട്ട് ഫോണും ഇല്ലാത്ത, ഓൺലൈൻ പഠനത്തിന് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വിദ്യാർഥികൾ ഇപ്പോഴും കേരളത്തിലുണ്ടെന്ന് ഓർമപ്പെടുത്തൽ കൂടിയായി ദേവിക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.