ഡ്രൈവർ ഉൾപ്പടെ 27 പേരെയും കയറ്റിവന്ന ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് ഉത്തർപ്രദേശ് പൊലീസ്. മധ്യ ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഓട്ടോറിക്ഷയിൽനിന്ന് യാത്രക്കാരെ ഓരോന്നായി പോലീസുകാർ എണ്ണി പുറത്തിറക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
സാധാരണ ഒരു ഓട്ടോറിക്ഷയിൽ പരമാവധി ആറുപേർക്ക് കയറാം, എന്നാൽ വാഹനം നിർത്തിയപ്പോൾ പ്രായമായവരും കുട്ടികളുമടക്കം 27 പേരെങ്കിലും വാഹനത്തിൽ ഉള്ളതായി കണ്ടെത്തി. വഴിയാത്രക്കാരൻ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോയാണ് വൈറലായത്.
ഫത്തേപൂരിലെ ബിന്ദ്കി കോട്വാലി ഏരിയയ്ക്ക് സമീപം ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ സ്പീഡ് ഗൺ ഉപയോഗിച്ച് പരിശോധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമിത വേഗത്തിലെത്തിയ വാഹനം പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഒടുവിൽ യാത്രക്കാരോട് ഇറങ്ങാൻ പോലീസുകാർ ആവശ്യപ്പെട്ടപ്പോൾ, രണ്ട് ഡസനിലധികം ആളുകൾ അതിൽ നിന്ന് ഇറങ്ങുന്നത് കണ്ട് അവർ സ്തംഭിച്ചുപോയതായി റിപ്പോർട്ടുകൾ പറയുന്നു. ഓട്ടോറിക്ഷ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Also Read-
Bahubali Samosa Challenge | എട്ട് കിലോയുള്ള സമൂസ 30 മിനിട്ട് കൊണ്ട് കഴിച്ചാൽ 51000 രൂപ സമ്മാനം!രണ്ട് മാസം മുമ്പ്, മേൽക്കൂരയിൽ പൂന്തോട്ടമുള്ള ഒരു ഓട്ടോറിക്ഷയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ആശയവുമായി എത്തിയ ഡ്രൈവർ ട്വിറ്ററിലും മറ്റ് പ്ലാറ്റ്ഫോമുകളിലും വൻ പ്രശംസ നേടി.
ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ തനിക്കും യാത്രക്കാർക്കും കുളിർമയേകാൻ ഡ്രൈവറായ മഹേന്ദ്ര കുമാറാണ് ഈ ക്രിയാത്മകമായ ആശയം കൊണ്ടുവന്നത്.
തന്റെ ഓട്ടോയുടെ മേൽക്കൂരയിലെ ഈ ചലിക്കുന്ന പൂന്തോട്ടത്തിൽ 20-ലധികം വ്യത്യസ്ത ഇനം ഔഷധസസ്യങ്ങളും പച്ചക്കറികളും ചെടികളും വളർത്താൻ കുമാറിന് കഴിഞ്ഞുവെന്ന് വാർത്താ ഏജൻസിയായ എഎഫ്പിയുടെ റിപ്പോർട്ട് പറയുന്നു. ചീര, തക്കാളി, തിന തുടങ്ങിയ വിളകൾ പോലും അദ്ദേഹം അതിന്റെ തരത്തിലുള്ള തോട്ടത്തിൽ നട്ടുപിടിപ്പിച്ചു.
കുമാർ ആദ്യം മേൽക്കൂരയിൽ പായ വിരിച്ചു, തുടർന്ന് ഒരു ചാക്കും പിന്നീട് മണ്ണ് ചേർത്ത് പൂന്തോട്ടം വളർത്തി. ചെടികളുടെ പച്ചപ്പും ആരോഗ്യവും നിലനിർത്താൻ അദ്ദേഹം ദിവസത്തിൽ രണ്ടുതവണ നനയ്ക്കുന്നതായും എഎഫ്പി റിപ്പോർട്ട് തുടർന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.