• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'അച്ഛനും അദ്ദേഹത്തിന്റെ 27 ഭാര്യമാരും എന്റെ 150 സഹോദരങ്ങളും'; വൈറലായി പത്തൊമ്പതുകാരന്റെ വീഡിയോ

'അച്ഛനും അദ്ദേഹത്തിന്റെ 27 ഭാര്യമാരും എന്റെ 150 സഹോദരങ്ങളും'; വൈറലായി പത്തൊമ്പതുകാരന്റെ വീഡിയോ

താൻ ജനിച്ച അതേ ദിവസം അച്ഛന്റെ മറ്റ് രണ്ട് ഭാര്യമാരും ഓരോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി യുവാവ് പറയുന്നു

Credits: @merlins.life/TikTok.

Credits: @merlins.life/TikTok.

  • Share this:
    സോഷ്യൽമീഡിയയിലൂടെ സ്വന്തം കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുന്നവരാണ് പലരും. എന്നാൽ കുടുംബത്തെ പരിചയപ്പെടുത്തിയതോടെ ലോകം മുഴുവൻ വൈറലായിട്ടുണ്ടോ? അങ്ങനെയൊരു അനുഭവമാണ് കാനഡയിലെ പത്തൊമ്പത് വയസ്സുകാരൻ മെർലിൻ ബ്ലാക്ക്സ്മോറിനുള്ളത്.

    മെർലിന്റെ സഹോദരങ്ങളുടെ എണ്ണം കേട്ടാണ് എല്ലാവരും ആദ്യം അമ്പരന്നത്. ഒന്നും രണ്ടുമല്ല, 150 സഹോദരങ്ങളാണ് മെർലിന് സ്വന്തമായിട്ടുള്ളത്. അച്ഛനും അദ്ദേഹത്തിന്റെ 27 ഭാര്യമാരും അടങ്ങുന്നതാണ് മെർലിന്റെ വലിയ കുടുംബം. ലോകത്തിലെ വലിയ കുടുംബങ്ങളെ കുറിച്ചുള്ള വാർത്തകൾ നേരത്തേയും വന്നിട്ടുണ്ടെങ്കിലും സ്വന്തം കുടുംബത്തെ പരിചയപ്പെടുത്തി വൈറലാകുന്നത് ഇതാദ്യമായിട്ടായിരിക്കും.

    ടിക് ടോക്കിലൂടെയാണ് മെർലിൻ തന്റെ കുടുംബത്തെ പരിചയപ്പെടുത്തിയത്. അച്ഛനും 27 അമ്മമാർക്കും 150 സഹോദരങ്ങൾക്കുമൊപ്പമാണ് താൻ വളർന്നതെന്ന് മെർലിൻ വീഡിയോയിൽ പറയുന്നുണ്ട്. കാനഡയിലെ ഏറ്റവും വലിയ ബഹുഭാര്യാ കുടുംബം എന്നാണ് ദി സൺ മെർലിന്റെ കുടുംബത്തെ വിശേഷിപ്പിച്ചത്.

    അറുപത്തിനാലുകാരനായ വിൻസ്റ്റൺ ബ്ലാക്ക്മോർ ആണ് മെർലിന്റെ പിതാവ്. ബ്രിട്ടീഷ് കൊളംബിയയിലെ ബൗണ്ടിഫുളിലാണ് വിൻസ്റ്റൺ ബ്ലാക്ക്മോറും കുടുംബവും താമസിക്കുന്നത്. മെർലിനെ കുടാതെ വിൻസ്റ്റണിന്റെ മറ്റ് രണ്ട് മക്കൾ കൂടി തങ്ങളുടെ കുടുംബത്തെ കുറിച്ച് സാമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.

    മെർലിന്റെ സമപ്രായക്കാരനായ സഹോദരൻ മുറേ, മറ്റൊരു സഹോദരൻ വാറൺ എന്നിവരാണ് വലിയ കുടുംബ വിശേഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. 21 വയസ്സാണ് വാറൺ ബ്ലാക്ക്മോറിന്.

    You may also like:39 ഭാര്യമാരും 94 മക്കളും; നൂറ് മുറികളുള്ള വലിയ വീടിന്റെ നാഥനായി മിസോറാമിലെ എഴുപത്തിയഞ്ചുകാരൻ

    പത്തൊമ്പതുകാരനായ മെർലിൻ ഇപ്പോൾ വിൻസ്റ്റണിനും കുടുംബത്തിനുമൊപ്പമല്ല താമസിക്കുന്നത്. യുഎസിലേക്ക് മാറി താമസിച്ച മെർലിൻ ഏറെ കാലമായി തന്റെ കുടുംബത്തെ കുറിച്ച് ലോകത്തോട് തുറന്നു പറയണമെന്ന് ആഗ്രഹിക്കുന്നതായി ടിക് ടോക്ക് വീഡിയോയിൽ പറയുന്നു.

    വിൻസ്റ്റണിന്റെ 27 ഭാര്യമാരിൽ 22 പേർക്കാണ് അദ്ദേഹത്തിൽ കുഞ്ഞുങ്ങളുണ്ടായത്. സ്വന്തം മക്കളെ അമ്മമാർ 'അമ്മ' എന്ന് വിളിപ്പിച്ച് ശീലിപ്പിച്ചപ്പോൾ മറ്റുള്ള അമ്മമാരെ അവരുടെ പേരിനൊപ്പം അമ്മ എന്ന് ചേർത്ത് വിളിച്ചാണ് ശീലിപ്പിച്ചിരുന്നതെന്ന് മെർലിൻ പറയുന്നു.

    You may also like:ചൂടാക്കിയാൽ സ്വർണമാകുന്ന 'മാജിക് മണ്ണ്'; ജ്വല്ലറി വ്യാപാരിയെ കബളിപ്പിച്ച് കവർന്നത് 50 ലക്ഷം രൂപ

    150 മക്കളേയും 27 ഭാര്യമാരേയും കൊണ്ട് ഒരു വീട്ടിൽ താമസം പ്രായോഗികമല്ലാത്തതിനാൽ അടുത്തടുത്തുള്ള വീടുകളിലായാണ് എല്ലാവരും താമസിക്കുന്നത്. ഓരോ വീട്ടിലും വിൻസ്റ്റണിന്റെ രണ്ട് ഭാര്യമാരും അവരുടെ ഏറ്റവും ചെറിയ കുട്ടികളും ഉണ്ടാകും. രണ്ട് നില വീട്ടിൽ ഓരോ നിലയിലും ഓരോ ഭാര്യമാരാണ് താമസം. വലുതായ കുട്ടികൾ മെർലിനെ പോലെ പിന്നീട് സ്വന്തം ഇടം തേടി പോകും.

    വിൻസ്റ്റണിന്റെ 27 ഭാര്യമാരിൽ പലരും സഹോദരിമാരാണ്. മൂന്ന് സഹോദരിമാർ വിവാഹം ചെയ്തത് വിൻസ്റ്റണിനെയാണ്. കൂടാതെ, രണ്ട് സഹോദരിമാർ വീതമുള്ള നാല് ഗ്രൂപ്പുകളുമുണ്ട്. താൻ ജനിച്ച അതേ ദിവസം അച്ഛന്റെ മറ്റ് രണ്ട് ഭാര്യമാരും ഓരോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നതായി മുറേ പറയുന്നു.

    കുടുംബത്തിലെ ജോലികളെല്ലാം എല്ലാവരും തുല്യമായി വീതിച്ചാണ് ചെയ്യുന്നത്. എല്ലാവർക്കും വേണ്ട ഭക്ഷണ സാധനങ്ങൾ സ്വന്തമായി കൃഷി ചെയ്യുന്നു. കുട്ടികൾക്കെല്ലാം ഓരോ ജോലികൾ വീതം നൽകിയിട്ടുണ്ട്. അതേസമയം, ഇത്രയും ഭാര്യമാരും കുട്ടികളുമായി താമസിക്കുന്ന വിൻസ്റ്റണിന്റെ ഇതേ കാരണത്താൽ ശിക്ഷയും ലഭിച്ചിട്ടുണ്ട്.

    നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി 2017 ആറ് മാസം വിൻസ്റ്റൺ വീട്ടുതടങ്കലിലായിരുന്നു.
    Published by:Naseeba TC
    First published: