HOME » NEWS » Buzz » 27 YEAR OLD RAZIA SULTAN IS BIHAR POLICE S FIRST FEMALE MUSLIM DSP GH

ബിഹാറിലെ ആദ്യ മുസ്ലീം വനിതാ DSPയായി റസിയ സുൽത്താൻ; ചരിത്ര നേട്ടം 27-ാം വയസിൽ

നിലവിൽ ബിഹാർ സർക്കാരിൻ്റെ വൈദ്യുതി വകുപ്പിൽ അസിസ്റ്റൻ്റ് എഞ്ചിനീയറായി പ്രവർത്തിക്കുകയാണ് റസിയ. അമ്മയും അഞ്ച് സഹോദരൻമാരും ഒരു സഹോദരിയും അടങ്ങുന്നതാണ് റസിയയുടെ കുടുംബം.

News18 Malayalam | news18-malayalam
Updated: June 12, 2021, 12:57 PM IST
ബിഹാറിലെ ആദ്യ മുസ്ലീം വനിതാ DSPയായി റസിയ സുൽത്താൻ; ചരിത്ര നേട്ടം 27-ാം വയസിൽ
Image posted on Twitter by @Nawazkhaki
  • Share this:
പാട്ന: ബിഹാർ പൊലീസ് സേനയിൽ മുസ്ലീം വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതാ ഡിഎസ്പിയാകാനൊരുങ്ങി 27 കാരി റസിയ സുൽത്താൻ. ഗോപാൽഗഞ്ച് ജില്ലയിലെ ഹത്വ സ്വദേശിനിയാണ് 64ാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ വിജയിച്ച് ചരിത്രം സൃഷ്ടിച്ചത്.

മൊത്തം 40 പേരെയാണ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരിൽ ഒരാളാണ് റസിയ. നിലവിൽ ബിഹാർ സർക്കാരിൻ്റെ വൈദ്യുതി വകുപ്പിൽ അസിസ്റ്റൻ്റ് എഞ്ചിനീയറായി പ്രവർത്തിക്കുകയാണ് റസിയ. അമ്മയും അഞ്ച് സഹോദരൻമാരും ഒരു സഹോദരിയും അടങ്ങുന്നതാണ് റസിയയുടെ കുടുംബം. ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ലാൻ്റിൽ സ്റ്റെനോഗ്രാഫറായി ജോലി ചെയ്യുകയായിരുന്ന പിതാവ് മുഹമ്മദ് അസ്ലം അൻസാരി 2016ൽ മരിച്ചു. ബൊക്കാറോയിൽ നിന്നാണ് റസിയ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കുടുംബം ഇപ്പോഴും അവിടെ തന്നെയാണ് താമസം. 7 മക്കളിൽ ഇളയവളായ റസിയ സുൽത്താൻ ജോധ്പൂരിൽ നിന്നാണ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയത്.

മുതിർന്ന അഞ്ച് സഹോദരിമാരുടെയും വിവാഹം കഴിഞ്ഞു. സഹോദരൻ എംബിഎ പഠനം കഴിഞ്ഞ് ഉത്തർപ്രദേശിലെ ജാൻസിയിലുള്ള സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു.

Also Read- ബിജെപിക്ക് പകരം BSP; പഞ്ചാബിൽ മായാവതിയുമായുള്ള സഖ്യം പ്രഖ്യാപിച്ച് അകാലിദൾ

പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ എഴുതുക എന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നുവെന്നും ഡിഎസ്പിയായി തെരഞ്ഞെടുപ്പെട്ടതിലൂടെ സ്വപ്നം യാഥാർത്ഥ്യമായി എന്നും റസിയ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2017ൽ ബിഹാർ സർക്കാരിൻ്റെ വൈദ്യുതി വകുപ്പിൽ ജോലി ലഭിച്ചതിന് പിന്നാലെ തന്നെ ബിപിഎസ്സി പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ റസിയ തുടങ്ങിയിരുന്നു. പൊലീസ് ഓഫീസറായി ജോലി ചെയ്യാൻ തുടങ്ങുന്നതിൻ്റെ ആവേശത്തിലാണ് റസിയ ഇപ്പോൾ. വനിതകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് പൊലീസ് വേഷമണിയാൻ കാത്തിരിക്കുന്ന റസിയ പറഞ്ഞു.

“ആളുകൾക്ക് നീതി ലഭിക്കാത്ത സാഹചര്യങ്ങൾ ധാരാളം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. സ്ത്രീകൾക്ക് എതിരെ എന്തെങ്കിലും കുറ്റ കൃത്യങ്ങൾ നടന്നാൽ മടി കൊണ്ടോ നാണക്കേട് കൊണ്ടോ പലപ്പോഴും അവർ പുറത്ത് പറയാറില്ല. അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ താൻ ശ്രമിക്കുമെന്നും” റസിയ പറഞ്ഞു.

മുസ്ലീം വിഭാഗത്തിലെ പെൺകുട്ടികൾക്ക് ആവശ്യമായ വിദ്യാഭ്യാസം ലഭിക്കാത്തതിലുളള ആശങ്കയും റസിയ പങ്കുവച്ചു. മാതാപിതാക്കാർ മക്കൾക്ക് പഠിക്കാനുള്ള സഹായം നൽകണം എന്നും ഇതവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും എന്നും റസിയ പറഞ്ഞു. ബുർഖയോ ഹിജാബോ ധരിക്കുന്നത് ഒന്നിനും തടസമല്ലെന്നും എല്ലാ തരത്തിലുള്ള പ്രതിസന്ധികളെയും തരണം ചെയ്യാൻ അല്ലാഹു ശക്തി നൽകിയിട്ടുണ്ട് എന്നുമാണ് റസിയ വിശ്വിസിക്കുന്നത്. തൻ്റെ നേട്ടം കൂടുതൽ വനിതകൾക്ക് മുന്നോട്ട് വരാനുള്ള പ്രചോദനം ആയി മാറട്ടെ എന്നും റസിയ സുൽത്താൻ ആഗ്രഹിക്കുന്നു.

അടുത്തിടെ കോവിഡ് ബാധിച്ച് ഭേദമായ റസിയ കോവിഡ് വാക്സിൻ സംബന്ധിച്ചുള്ള എല്ലാ പേടിയും തെറ്റി ധാരണകളും അകറ്റണം എന്നും മുസ്ലീം വിഭാഗത്തിലുള്ളവരോട് അഭ്യർത്ഥിച്ചു.
Published by: Rajesh V
First published: June 12, 2021, 12:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories