HOME » NEWS » Buzz » 3 MONTHS AFTER THE ACCIDENT THE DECEASED IS ALIVE

അപകടത്തിനു 3 മാസം തികയുന്ന ദിവസം 'പരേതന്‍' ജീവനോടെ കൺമുന്നിൽ; മരിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം തേടി പൊലീസ്

ഭരണിക്കാവ് സ്വദേശിയായ ഡ്രൈവര്‍ മുരളീധരന്‍ നായരാണ് സാബുവിനെ കായംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ചു തിരിച്ചറിഞ്ഞത്. സാബുവിന്റെ 'മരണ വിവരം' നേരത്തെ അറിഞ്ഞിരുന്ന മുരളിക്ക് ഇത് ഞെട്ടലായി. പിന്നീട്, ബസ് ജീവനക്കാരുടെ ഗ്രൂപ്പില്‍ സന്ദേശമിട്ടു.

News18 Malayalam | news18-malayalam
Updated: March 27, 2021, 6:04 PM IST
അപകടത്തിനു 3 മാസം തികയുന്ന ദിവസം 'പരേതന്‍' ജീവനോടെ കൺമുന്നിൽ; മരിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം തേടി പൊലീസ്
സാബു പൊലീസ് സ്റ്റേഷനിൽ
  • Share this:
പന്തളം: അപകടത്തിനു 3 മാസം തികയുന്ന ദിവസം 'പരേതന്‍' എത്തിയതിന്റെ അമ്പരപ്പിലാണ് പൂഴിക്കാട് ഗ്രാമം. വിളയില്‍ കിഴക്കേതില്‍ പരേതനായ കുഞ്ഞുമോന്റെയും അമ്മിണിയുടെയും അ‍്ചു  മക്കളില്‍ ഇളയ മകനായ സാബുവാണ് മൂന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചത്. അമ്മയും സഹോദരനും കഴിയുന്ന കുടുംബ വീട്ടില്‍ വല്ലപ്പോഴുമെത്തിയിരുന്ന സാബുവിന്റെ 'രണ്ടാം വരവ്' സമൂഹ മാധ്യമങ്ങളിലും വൈറലായി.

ഹോട്ടല്‍ ജോലി ചെയ്തിരുന്ന സാബു തിരുവനന്തപുരം മെഡിക്കല്‍ കോളജിനു സമീപം ഹോട്ടലില്‍ ജോലി ചെയ്യുമ്പോഴാണ് കേസില്‍പെട്ടത്. ഹോട്ടലുടമയുടെ 46,000 രൂപ മോഷ്ടിച്ചുവെന്നാണ് കേസ്. പിന്നീട് അവിടെനിന്നു മുങ്ങിയെന്നാണ് പൊലീസിന്റെ അനുമാനം. പൂഴിക്കാട് ഒരു യുവതിക്കൊപ്പം താമസിച്ചിരുന്നു. ഇവിടെയും വല്ലപ്പോഴുമായിരുന്നു എത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.

Also Read മരണത്തിലും ക്യാമറ നെഞ്ചോടു ചേർത്ത്; വിവാഹം പകർത്തുന്നതിനിടെ ക്യാമറാമാൻ കുഴഞ്ഞുവീണു മരിച്ചു

നാട്ടുകാര്‍ക്കു നേരെ തോക്കു ചൂണ്ടിയും ആകാശത്തേക്കു വെടിവച്ചും ഗുണ്ടാസംഘം; മഞ്ചേശ്വരത്ത് നടന്നത്
നാട്ടുകാര്‍ക്കു നേരെ തോക്കു ചൂണ്ടിയും ആകാശത്തേക്കു വെടിവച്ചും ഗുണ്ടാസംഘം; മഞ്ചേശ്വരത്ത് നടന്നത്

സാബു നേരത്തെ സ്വകാര്യ ബസില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്നു. അന്നു പരിചയത്തിലുണ്ടായിരുന്ന ഭരണിക്കാവ് സ്വദേശിയായ ഡ്രൈവര്‍ മുരളീധരന്‍ നായരാണ് സാബുവിനെ കായംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ചു തിരിച്ചറിഞ്ഞത്. സാബുവിന്റെ 'മരണ വിവരം' നേരത്തെ അറിഞ്ഞിരുന്ന മുരളിക്ക് ഇത് ഞെട്ടലായി. പിന്നീട്, ബസ് ജീവനക്കാരുടെ ഗ്രൂപ്പില്‍ സന്ദേശമിട്ടു.

Also Read കൂട്ടുകാരായി കൊമ്പൻ സ്രാവും മുതലയും; അപൂർവ്വ നിമിഷം പങ്കുവച്ച് വെറോ ബീച്ച് സ്വദേശി

ഇത് പല ഗ്രൂപ്പുകളിലേക്കും കൈമാറി. ഇങ്ങനെ വിവരമറിഞ്ഞ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍, വിഡിയോ കോള്‍ വഴിയാണ് കണ്ടെത്തിയത് സാബു തന്നെയെന്ന് ഉറപ്പിച്ചത്. പാലായില്‍ യുവാവ് അപകടത്തില്‍ മരിച്ചതിനു ശേഷം പാലാ പൊലീസ് സ്റ്റേഷനിലേക്ക് ജാര്‍ഖണ്ഡില്‍നിന്ന് ഒരു ഫോണ്‍ വിളിയെത്തിയിരുന്നെന്നു അടൂര്‍ ഡിവൈഎസ്പി ബി.വിനോദ് പറയുന്നു.

Also Read ഓൺലൈനിൽ ഓർഡർ ചെയ്തത് ഐഫോൺ 7; കിട്ടിയതോ കൈയിൽ ഒതുങ്ങാത്ത സാധനം, കണ്ണ് തള്ളി യുവാവ്

യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇതിനുള്ളില്‍ തന്നെ ബന്ധുക്കളെത്തി മൃതദേഹം 'സാബുവിന്റേതാണെന്ന് ' തിരിച്ചറിഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷിച്ചില്ല. മൃതദേഹത്തിന്റെ ചിത്രം കാണിച്ചപ്പോള്‍ സാബുവിനൊപ്പം താമസിച്ച യുവതി സംശയം പ്രകടിപ്പിച്ചിരുന്നതായി നഗരസഭാ കൗണ്‍സിലര്‍ കെ.സീന പറഞ്ഞു. എന്നാല്‍, സഹോദരനടക്കം സ്ഥിരീകരിച്ചതോടെ യുവതിയുടെ സംശയം കാര്യമായെടുത്തില്ല. മരിച്ചത് സാബു അല്ലെന്നു തിരിച്ചറിഞ്ഞതോടെ, ഇക്കാര്യത്തില്‍ അന്വേഷണത്തിനൊരുങ്ങുകയാണ് പാലാ പൊലീസ്.
Published by: Aneesh Anirudhan
First published: March 27, 2021, 6:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories