• HOME
  • »
  • NEWS
  • »
  • buzz
  • »
  • Reunion | മുസ്ലീം കുടുംബം സംരക്ഷിച്ച സഹോദരിയെ കാണാൻ സിഖ് സഹോദരങ്ങൾ പാക്കിസ്ഥാനിലെത്തി; സം​ഗമം 75 വർഷങ്ങൾക്കു ശേഷം

Reunion | മുസ്ലീം കുടുംബം സംരക്ഷിച്ച സഹോദരിയെ കാണാൻ സിഖ് സഹോദരങ്ങൾ പാക്കിസ്ഥാനിലെത്തി; സം​ഗമം 75 വർഷങ്ങൾക്കു ശേഷം

75 കാരിയായ മുംതാസിനാണ് ഒട്ടും നിനച്ചിരിക്കാതെ തന്റെ സഹോദരങ്ങളെ കാണാനുള്ള ഭാ​ഗ്യം ലഭിച്ചത്.

  • Share this:
    അപൂർവ സം​ഗമത്തിന് സാക്ഷ്യം വഹിച്ച് പാകിസ്ഥാനിലെ കർതാർപൂർ (Kartarpur). പഞ്ചാബിലെ പാട്യാല ജില്ലയിലുള്ള ശുത്രന (Shutrana) ​ഗ്രാമത്തിൽ നിന്നുള്ള മൂന്ന് സിഖ് സഹോദരൻമാരാണ് പാക്കിസ്ഥാനിലുള്ള തങ്ങളുടെ അർധസഹോദരിയെ കണ്ടുമുട്ടിയത്. ഏപ്രിൽ 24 നായിരുന്നു ഈ അപൂർവ സം​ഗമം. 75 കാരിയായ മുംതാസിനാണ് ഒട്ടും നിനച്ചിരിക്കാതെ തന്റെ സഹോദരങ്ങളെ കാണാനുള്ള ഭാ​ഗ്യം ലഭിച്ചത്.

    വിഭജനകാലത്താണ് (Partition) മുംതാസ് പിതാവ് പാല സിങ്ങിൽ (Pala Singh) നിന്നും വേർപെട്ടത്. ഒരു മുസ്ലീം കുടുംബത്തിന്റെ സംരക്ഷണത്തിലാണ് പിന്നീട് വളർന്നത്. വിഭജനകാലത്തുണ്ടായ കലാപത്തിനിടെ പാല സിങ്ങിന്റെ ഭാര്യ കൊല്ലപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം ശുത്രനയിലേക്ക് താമസം മാറി. ഭാര്യക്കൊപ്പം തന്റെ മകളും കൊല്ലപ്പെട്ടെന്നാണ് അദ്ദേഹം ചിന്തിച്ചിരുന്നത്. ഇതിനിടെ, പാല സിങ്ങ് തന്റെ സഹോദരഭാര്യയെ വിവാഹം കഴിച്ചു. അന്നത്തെ പാരമ്പര്യം അതായിരുന്നു.

    സോഷ്യൽ മീഡിയ വഴിയാണ് പാലയുടെ മൂന്ന് ആൺമക്കളായ ഗുർമുഖ് സിംഗ്, ബൽദേവ് സിംഗ്, രഘ്ബീർ സിംഗ് എന്നിവർ തങ്ങളുടെ അർധസഹോദരിയെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് മൂവരും കർതാപൂരിലെ ഒരു കടയുടമയുമായി ബന്ധപ്പെട്ടു. കടയുടമ മുംതാസിനെ വിവരം അറിയിച്ചു. ഒടുവിൽ എല്ലാവരും കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ വെച്ച് കണ്ടുമുട്ടുകയായിരുന്നു.

    വിഭജനകാലത്ത് ചെറിയ കുട്ടിയായിരുന്നു മുംതാസ്. മുഹമ്മദ് ഇഖ്ബാൽ എന്നൊരാളും ഭാര്യ അള്ളാ രാഖിയുമാണ് മുംതാസിനെ ദത്തെടുത്ത് സ്വന്തം മകളെപ്പോലെ വളർത്തിയതും അവൾക്ക് മുംതാസ് ബീബി എന്ന് പേരിട്ടതും. മുംതാസ് തങ്ങളുടെ മകളല്ലെന്ന് ഇഖ്ബാലും ഭാര്യയും അവളോട് പറഞ്ഞിരുന്നില്ല. രണ്ട് വർഷം മുമ്പ്, ഇഖ്ബാലിന്റെ ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളായി. ഇതേത്തുടർന്നാണ് മുംതാസ് തന്റെ മകളല്ലെന്നും അവളുടെ യഥാർത്ഥ കുടുംബം സിഖ് ആണെന്നും മുംതാസിനെ അറിയിച്ചത്.

    ഇഖ്ബാലിന്റെ മരണശേഷം, മുംതാസും മകൻ ഷഹബാസും സോഷ്യൽ മീഡിയയിലൂടെ അവളുടെ കുടുംബത്തെ തിരയാൻ തുടങ്ങി. മുംതാസിന്റെ യഥാർത്ഥ പിതാവിന്റെ പേരും പഞ്ചാബിലെ പട്യാല ജില്ലയിലെ ഗ്രാമവും അവർക്ക് അറിയാമായിരുന്നു. അങ്ങനെ ഇരുകുടുംബങ്ങളും സോഷ്യൽ മീഡിയ വഴിയാണ് കണ്ടുമുട്ടിയത്. 75 വർഷങ്ങൾ‌ക്കു ശേഷമായിരുന്നു ഈ അപൂർവ സം​ഗംമം.

    സിഖ് സ്ഥാപകൻ ഗുരു നാനാക്ക് ദേവിന്റെ (Guru Nanak Dev) അന്ത്യവിശ്രമ സ്ഥലമാണ് പാകിസ്ഥാനിലെ ഗുരുദ്വാര ദർബാർ സാഹിബ് (Gurdwara Darbar Sahib). അവിടെ വെച്ചായിരുന്നു സഹോദരങ്ങളുടെ കൂടിച്ചേരൽ. മുംതാസും കുടുംബാംഗങ്ങളും അവിടെയെത്തി 75 വർഷത്തിന് ശേഷം നഷ്ടപ്പെട്ട സഹോദരങ്ങളെ കണ്ടുമുട്ടുകയായിരുന്നു. ഗുരുമീത് സിംഗ്, നരേന്ദ്ര സിംഗ്, അമരീന്ദർ സിംഗ് എന്നിവർക്കൊപ്പം മറ്റ് കുടുംബാം​ഗങ്ങളും ഉണ്ടായിരുന്നു. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദേരാ ബാബ നാനാക്ക് ദേവാലയത്തെയും ബന്ധിപ്പിക്കുന്നതാണ് കർതാർപൂർ ഇടനാഴി (Kartarpur corridor). 4 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇടനാഴിയിലൂടെ ഇന്ത്യൻ സിഖ് തീർത്ഥാടകർക്ക് ദർബാർ സാഹിബ് വിസ കൂടാതെ സന്ദർശിക്കാൻ സാധിക്കും.
    Published by:Jayashankar Av
    First published: