പള്ളിക്ക് പഴക്കം 30 വർഷം; ഇനി ക്ഷേത്രം!

News18 Malayalam
Updated: December 24, 2018, 7:13 PM IST
പള്ളിക്ക് പഴക്കം 30 വർഷം; ഇനി ക്ഷേത്രം!
  • Share this:
അഹമ്മദാബാദ്: 30 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളി ക്ഷേത്രമാക്കി മാറ്റുന്നു. അമേരിക്കയിലെ വെർജീനിയയിലാണ് പള്ളി ക്ഷേത്രമാക്കുന്നത്. വെർജീനിയയിലെ പോർട്സ്മൌത്തിലുള്ള പള്ളിയാണ് 16 ലക്ഷം ഡോളർ നൽകി വാങ്ങിയശേഷം സ്വാമിനാരായൻ ക്ഷേത്രമാക്കി മാറ്റുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സ്വാമിനാരായൻ ഗഡി സൻസ്താനാണ് പള്ളി വിലയ്ക്ക് വാങ്ങി ക്ഷേത്രമാക്കി മാറ്റുന്നത്. അമേരിക്കയിൽ ഇത്തരത്തിൽ ക്ഷേത്രമാക്കി മാറ്റുന്ന ആറാമത്തെയും ലോകത്തെ ഒമ്പതാമത്തെയും പള്ളിയാണ് വെർജീനിയയിലേത്.

വിലയ്ക്ക് വാങ്ങിയ പള്ളി കെട്ടിടം ക്ഷേത്ര മാതൃകയിൽ പുതുക്കി പണിയുകയാണ്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം പ്രതിഷ്ഠാ കർമം നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. പന്ത്രണ്ടായിരത്തോളം ഗുജറാത്തികൾ വെർജിനിയയിലുണ്ട്. പുതിയ ക്ഷേത്രം വരുന്നതോടെ ഇവിടെയുള്ള വിശ്വാസികൾക്ക് ആരാധന നടത്താൻ ദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടിവരില്ലെന്ന് സ്വാമിനാരായൻ ഗഡി സൻസ്താൻ ഭാരവാഹികൾ പറഞ്ഞു. അഞ്ച് ഏക്കറിലായുള്ള പോർട്സ്മൌത്തിലെ പുതിയ ക്ഷേത്ര പരിസരത്ത് 160ഓളം കാറുകൾ പാർക്ക് ചെയ്യാനാകും.

കാമുകന് അയച്ച മെസേജിന് മറുപടിയില്ല; ഒറ്റരാത്രികൊണ്ട് 21 കാരി ഉണ്ടാക്കിയ ട്രെയ്‌ലര്‍ വൈറലായി

നേരത്തെ അമേരിക്കയിൽ കാലിഫോർണിയ, ലൂയിസ് വില്ലെ, പെൻസിൽവാനിയ, ലോസ് ഏഞ്ചൽസ്, ഷിയോ എന്നിവിയങ്ങളിലെ പള്ളികൾ സ്വാമിനാരായൻ ഗഡി സൻസ്താൻ ക്ഷേത്രങ്ങളാക്കി മാറ്റിയിരുന്നു. ഇതേപോലെ ബ്രിട്ടനിലും രണ്ടു ക്രൈസ്തവ ദേവാലയങ്ങൾ ക്ഷേത്രമാക്കിയിരുന്നു. ലണ്ടൻ, മാഞ്ചസ്റ്ററിലെ ബോൾട്ടൻ എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ പള്ളികൾ വാങ്ങി ക്ഷേത്രമാക്കി മാറ്റിയത്. ഇതുകൂടാതെ കാനഡയിലെ ടൊറൊന്‍റോയിൽ 125 വർഷം പഴക്കമുള്ള പള്ളി, സ്വാമിനാരായൻ ഗഡി സൻസ്താൻ വിലയ്ക്ക് വാങ്ങി ക്ഷേത്രമാക്കി മാറ്റിയത് വലിയ വാർത്തയായിരുന്നു.
First published: December 24, 2018, 5:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading