• HOME
 • »
 • NEWS
 • »
 • buzz
 • »
 • Monkey Attack | കുരങ്ങൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ഇഷ്ടിക വലിച്ചെറിഞ്ഞു; റോഡിലൂടെപ്പോയ യുവാവ് മരിച്ചു

Monkey Attack | കുരങ്ങൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ഇഷ്ടിക വലിച്ചെറിഞ്ഞു; റോഡിലൂടെപ്പോയ യുവാവ് മരിച്ചു

സമീപത്തു കറങ്ങി നടക്കാറുള്ള ഈ കുരങ്ങൻ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ഇഷ്ടിക വലിച്ചെറിയുകയായിരുന്നു.

 • Last Updated :
 • Share this:
  റോഡുകളിൽ സ്വതന്ത്രമായി മൃഗങ്ങൾ വിഹരിക്കുന്നത് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നാം കാണുന്ന കാഴ്ചയാണ്. വടക്കൻ സംസ്ഥാനമായാലും തെക്കൻ സംസ്ഥാനങ്ങളായാലുംറോഡുകളിലും മറ്റും ഇത്തരത്തിൽ മൃഗങ്ങൾ സ്വതന്ത്രമായി നടക്കാറുണ്ട്. യാത്ര ചെയ്യുന്ന പലരും കുരങ്ങന്മാരെ പോലുള്ള ഇത്തരം മൃഗങ്ങളെ കാണാൻ കൗതുകത്തോടെ വാഹനങ്ങൾ നിർത്താറുമുണ്ട്. എന്നാൽ ചില നിമിഷങ്ങളിൽ ഇവ അപകടകാരികളാണ്. ജീവൻ വരെ നഷ്ടമാവാൻ കാരണക്കാരായേക്കാം. ആദ്യം തോന്നുന്ന കൗതുകത്തിൽ നിന്നും ഇവ അക്രമാസക്തരായി പെരുമാറുന്നത് വളരെ വേഗത്തിലായിരിക്കും. ഇതുപോലൊരു സംഭവമാണ് ഡൽഹിയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്തത്. അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന കുരങ്ങിന്റെ ആക്രമണത്തിൽ ഒരു യുവാവിന്റെ ജീവനാണ് നഷ്ടമായത്.

  ഡൽഹിയിലെ നബി കരീം പ്രദേശത്ത് താമസിക്കുന്ന മുഹമ്മദ് കുർബാൻ എന്ന 30കാരനാണ് മരണത്തിന് കീഴടങ്ങിയത്. സമീപത്തു കറങ്ങി നടക്കാറുള്ള ഈ കുരങ്ങൻ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ഇഷ്ടിക വലിച്ചെറിയുകയായിരുന്നു. നിർഭാഗ്യവശാൽ ഇഷ്ടിക റോഡിലൂടെ പോകുകയായിരുന്ന കുർബാന്റെ തലയിൽ വീണു. വീശിയെറിഞ്ഞ ഇഷ്ടിക ശക്തിയിൽ വന്നു പതിച്ചപ്പോൾ ഉണ്ടായ മുറിവാണ് മരണ കാരണം. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇയാൾ അപ്പോൾ തന്നെ കുഴഞ്ഞു വീണിരുന്നു. ബോധരഹിതനായ കുർബാനെ ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

  ഓംപ്രകാശ് മിശ്ര എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കുരങ്ങന്മാർ അതിക്രമിച്ചു കയറിയത്. ഇവിടെ ഇഷ്ടിക കുരങ്ങന്മാർക്ക് ലഭ്യമായ രീതിയിൽ പുറത്തു വെച്ചിരുന്നില്ല എന്ന് ഓംപ്രകാശ് മിശ്ര പോലീസിനോട് പറഞ്ഞു . എന്നാൽ കവറിൽ പൊതിഞ്ഞ് രണ്ട് ഇഷ്ടികകൾ വീടിനു മുകളിലെ വാട്ടർ ടാങ്കിന് സമീപത്ത് സൂക്ഷിച്ചിരുന്നതായി മിശ്ര പോലീസിനോട് വെളിപ്പെടുത്തി. കുരങ്ങന്മാർക്ക് തുറക്കാൻ കഴിയാത്ത വിധം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് ഇഷ്ടിക സൂക്ഷിച്ചതെന്നും അയാൾ വ്യക്തമാക്കി.

  Read also: Operation failure | വൃക്കയിലെ കല്ലിന് പകരം വൃക്ക നീക്കം ചെയ്തു; മരിച്ച രോഗിയുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

  പക്ഷെ നിർഭാഗ്യവശാൽ ഒരു കൂട്ടം കുരങ്ങന്മാർ വീട്ടിൽ അതിക്രമിച്ചു കയറുകയും ഇഷ്ടിക കവർ തുറന്നു പുറത്തെടുക്കുകയും ചെയ്തു. ഇത് വച്ച് എറിഞ്ഞു കളിക്കുന്നതിനിടെയാണ് കുർബാന്റെ തലയിൽ ഇഷ്ടിക പതിച്ചത്. മറ്റൊരു ഇഷ്ടിക വീടിനു മുൻപിലുള്ള റോഡിൽ വീഴുകയും ചെയ്തു.

  Read also: Langur | മദ്യപാനത്തിന് അടിമയായിരുന്ന കുരങ്ങ് മരണത്തിന് കീഴടങ്ങി; കരൾ രോഗമെന്ന് റിപ്പോർട്ട്

  ഈ ഇടയായി പ്രദേശത്ത് കുരങ്ങ് ശല്യം വർദ്ധിച്ചു വരുന്നതായി സമീപ വാസികൾ പോലീസിനോട് വ്യക്തമാക്കി ഇതിനെതിരെ നടപടി ഉടൻ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുരങ്ങുകൾ ആരെയും ലക്ഷ്യംവച്ച് ഉപദ്രവിച്ചതല്ല. എന്നാൽ മനഃപൂർവമല്ലാത്ത നരഹത്യയാണ് നടന്നതെന്ന് സമീപ വാസികൾ വ്യക്തമാക്കി.
  First published: