ഇന്റർഫേസ് /വാർത്ത /Buzz / Work from Home | വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരിൽ 37% പേർക്കും സഹപ്രവർത്തകരുമായുള്ള ബന്ധം വർധിച്ചതായി റിപ്പോർട്ട്

Work from Home | വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരിൽ 37% പേർക്കും സഹപ്രവർത്തകരുമായുള്ള ബന്ധം വർധിച്ചതായി റിപ്പോർട്ട്

(Representative Image).

(Representative Image).

31 രാജ്യങ്ങളില്‍ നിന്നായി 4303 ഐടി ജീവനക്കാർക്കിടയിൽ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ അനുമാനങ്ങൾ.

  • Share this:

കോവിഡ് മഹാമാരിയെ (Covid Pandemic) തുടര്‍ന്ന് കൂടുതല്‍ സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം (Work from Home) ആണ് നല്‍കി വന്നിരുന്നത്. തുടക്കത്തില്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നില്ലെങ്കിലും പിന്നീട് തൊഴിലാളികളെ മാനസികമായ ഒറ്റപ്പെടടിലേക്ക് നയിക്കാൻ അതൊരു കാരണമായി മാറിയിരുന്നു. എന്നാല്‍ 61 ശതമാനം ജീവനക്കാര്‍ക്കും വിദൂരമായി ജോലി (Remote Job) ചെയ്യുമ്പോള്‍ ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നില്ലെന്നാണ് ബുധനാഴ്ച പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന 37 ശതമാനം ജീവനക്കാരും തങ്ങളുടെ സഹപ്രവര്‍ത്തകരുമായി കൂടുതല്‍ നന്നായി ആശയവിനിമയം നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോര്‍പ്പറേറ്റ് ഇതര ആശയവിനിമയ സേവനങ്ങളുടെ വമ്പിച്ച ഉപയോഗം മികച്ച കണക്ഷനുകള്‍ പ്രാപ്തമാക്കുന്നുവെന്നും, പക്ഷേ നിരീക്ഷിക്കപ്പെടാത്ത ഐടി വിഭവങ്ങൾ മൂലമുണ്ടാകുന്ന അപകടത്തിന്റെ തോത് അത് വര്‍ധിപ്പിക്കുന്നുവെന്നും ആഗോള സൈബര്‍ സുരക്ഷാ കമ്പനിയായ (Global Cyber Security Company) കാസ്‌പെര്‍സ്‌കി (Kaspesky) പറയുന്നു.

2020 ല്‍ ജനങ്ങളും സ്ഥാപനങ്ങളും നിരവധി മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്. ലോകമെമ്പാടുമുള്ള കോവിഡ് സാഹചര്യവും തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ആളുകളുടെ സ്വകാര്യ, തൊഴില്‍ ജീവിതത്തിലെ ആശയവിനിമയ ഉപാധികളെ സാരമായി ബാധിച്ചു. ജോലി സംബന്ധമായ പുതിയ സാഹചര്യങ്ങള്‍ സഹപ്രവര്‍ത്തകരുമായുള്ള ആശയവിനിമയത്തിന്റെ അഭാവത്തോടൊപ്പം വ്യത്യസ്തമായ വെല്ലുവിളികളും സാമൂഹിക ഒറ്റപ്പെടലും സൃഷ്ടിച്ചു. വിദൂരങ്ങളിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർക്കിടയിൽഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആശങ്കകളില്‍ ഒന്നാണ് ഇത്.

ഭൂരിഭാഗം ജീവനക്കാരും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ യുഗത്തിലേക്ക് വിജയകരമായി മാറിയെങ്കിലും, ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും പുതിയ ജീവിതശൈലിയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും 39 ശതമാനം ആളുകള്‍ക്കും വര്‍ക്ക് ഫ്രം ഹോം ചെയ്യുമ്പോള്‍ ഒറ്റപ്പെടൽ അനുഭവിക്കുന്നതായി തോന്നുന്നുണ്ട്. 31 രാജ്യങ്ങളില്‍ നിന്നായി 4303 ഐടി ജീവനക്കാർക്കിടയിൽ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ അനുമാനങ്ങൾ. ഏകാന്തത ജീവനക്കാരുടെ തളര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്ന വസ്തുത, ബിസിനസ്സ് എക്‌സിക്യൂട്ടീവുകള്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

അതേസമയം, ജോലി സമയം കഴിഞ്ഞ് തൊഴിലാളികളെ വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്യുന്ന മേലാധികാരികളെ ശിക്ഷിക്കുന്ന ഒരു നിയമനിർമാണത്തിന് പോര്‍ച്ചുഗലിലെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗീകാരം നല്‍കിയിട്ടുണ്ട്. അടുത്തിടെ പാസാക്കിയ നിയമം അനുസരിച്ച്, ഒരു ദിവസത്തെ ജോലി പൂര്‍ത്തിയാക്കിയതിന് ശേഷമോ ജോലി ആരംഭിക്കുന്നതിന് മുമ്പോ തങ്ങളുടെ ജീവനക്കാരുമായി ബന്ധപ്പെട്ടാല്‍ തൊഴിലുടമകള്‍ക്ക് നിയമനടപടികൾ നേരിടേണ്ടി വരും. വര്‍ക്ക് ഫ്രം ഹോം സംസ്കാരം വ്യക്തിജീവിതവും തൊഴിലും തമ്മിലുള്ള അതിർവരമ്പിനെ ഇല്ലാതാക്കിതുടങ്ങുന്ന സാഹചര്യത്തിലാണ് ഈ നിയമം വരുന്നത്.

ഈ നിയമം ജീവനക്കാരുടെ മാനസികാരോഗ്യ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുമെന്നും തൊഴില്‍പരവും വ്യക്തിപരവുമായ ജീവിതത്തില്‍ ആരോഗ്യകരമായ അതിർവരമ്പുകൾ സൃഷ്ടിക്കാന്‍ അവരെ സഹായിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജോലി സമയത്തിന് ശേഷവും ചില ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ മേലാധികാരികൾ ആവശ്യപ്പെടുന്ന അനുഭവം പല ജീവനക്കാര്‍ക്കും പലപ്പോഴും നേരിടേണ്ടി വരാറുണ്ട്. അതിനാൽ, ഈ നിയമം രാജ്യത്തെ വര്‍ക്ക് ഫ്രം ഹോം ജീവനക്കാർക്ക് വലിയ പിന്തുണ നൽകും.

First published:

Tags: Employee, Work from home