നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒന്‍പത് മാസത്തെ പോരാട്ടത്തിനൊടുവിൽ കോവിഡിനെ തോൽപിച്ച് നാലു വയസ്സുകാരി; വൈകാരിക യാത്രയയപ്പ് നൽകി ആശുപത്രി സ്റ്റാഫ്

  ഒന്‍പത് മാസത്തെ പോരാട്ടത്തിനൊടുവിൽ കോവിഡിനെ തോൽപിച്ച് നാലു വയസ്സുകാരി; വൈകാരിക യാത്രയയപ്പ് നൽകി ആശുപത്രി സ്റ്റാഫ്

  കോവിഡ് ബാധിച്ച് കഴിഞ്ഞ വർഷം ഏപ്രിലിൽ മരണപ്പെട്ട സ്വന്തം പിതാവിൽ നിന്നാണ് കുട്ടിക്ക് കോവിഡ് പകർന്നതെന്നാണ് കരുതപ്പെടുന്നത്

  Screenshot from video tweeted by @UNMHSC.

  Screenshot from video tweeted by @UNMHSC.

  • Share this:
   ഒന്‍പത് മാസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ കോവിഡ് രോഗത്തെ തോൽപ്പിച്ചിരിക്കുകയാണ് നാലു വയസ്സുകാരി. ആശുപത്രി വിട്ടു പോകുന്ന കുട്ടിക്ക് അവിടുത്തെ സ്റ്റാഫ് ഒരുക്കിയ വൈകാരികമായ യാത്രയയപ്പിന്റെ വീഡിയോ ഏറ്റു പിടിച്ചിരിക്കുകയാണ് ഇന്റർനെറ്റ് ലോകം.

   ന്യു മെക്സിക്കോ ഹെൽത്ത് സയ൯സസ് ഹോസ്പിറ്റൽ പങ്കുവെച്ചിരിക്കുന്ന കേവലം 24 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു കഴിഞ്ഞു. കോവിഡ്-19 രോഗം ഭേദമായ ശേഷം സ്റ്റെല്ല മാർട്ടി൯ എന്ന കുട്ടി ഹോസ്പിറ്റൽ വിടുന്ന ദൃശ്യമാണിത്. ജനുവരി 27നാണ് ഈ വീഡിയോയും വാർത്തയും പോസ്റ്റ് ചെയ്തത്.

   Also Read-Viral video|കോവിഡിനെ തോൽപ്പിച്ച് മടങ്ങിവരുന്ന സഹോദരിയെ നൃത്തം ചെയ്ത് സ്വീകരിച്ച് പെൺകുട്ടി

   "കോവിഡ്-19 മായി ദീർഘമായ അങ്കത്തിന് ശേഷം നാല് വയസ്സുകാരിയായ സ്റ്റെല്ല മാർട്ടി൯ യുഎ൯എം ഹോസ്പിറ്റൽ വിടുന്നു. കഴിഞ്ഞ ഏപ്രിലാണ് സ്റ്റെല്ല ആശുപത്രിയിൽ വന്നത്. അവൾ അഞ്ചു മാസം കുട്ടികൾക്കുള്ള ഐസിയുവിലും ഒക്ടോബർ മുതൽ സിടിഎച്ച് അക്യൂട്ട് സെർവീസിലുമാണ് ചെലവഴിച്ചത്," വീഡിയോയ്ക്കൊപ്പം ആശുപത്രി അധികൃതർ കുറിച്ചു.   ഹോസ്പിറ്റലിലെ ഹാളിൽ ഒരു ആശുപത്രി ജീവനക്കാരന്‍റെ അകമ്പടിയോടെ സ്റ്റെല്ല വരുന്ന ദൃശ്യങ്ങളാണ്   ക്ലിപ്പിൽ കാണിക്കുന്നത്.  ഇരു വശത്തുമായി നഴ്സുമാർ കൈയടിക്കുന്നതും കാണാം.  മാസ്കും, ജാക്കറ്റും ധരിച്ച സ്റ്റെല്ലയുടെ മുഖത്തെ സന്തോഷവും വീഡിയോയിൽ പ്രകടമാണ്. സ്റ്റെല്ലയെ പരിചയിച്ച ആശുപതി ജീവനക്കാരെ പ്രശംശിച്ച അധികൃതർ അവർക്ക് പ്രത്യേകം നന്ദിയും അറിയിച്ചു.   ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തിലധികം പേർ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞു. ഇത്തരമൊരു സന്തോഷവാർത്ത കണ്ട്  സ്റ്റെല്ലയെ അഭിനന്ദിച്ചു കൊണ്ട് പലരും രംഗത്തെത്തി. കോവിഡ് മുതിർന്നവർക്കു മാത്രമേ ഉണ്ടാവൂ എന്ന് വിശ്വാസിക്കുന്നവർക്ക് ഈ വീഡിയോ കാണിച്ചു കൊടുക്കണമെന്നായിരുന്നു വീഡിയോയ്ക്ക് പ്രതികരണമായി ഒരാൾ കുറിച്ചത്.

   ആസ്തമ രോഗി കൂടിയായായിരുന്നു സ്റ്റെല്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് കാരണമായാണ് അവൾക്ക് കോവിഡ് ഗുരുതരമായത്.  കോവിഡ് ബാധിച്ച് കഴിഞ്ഞ വർഷം ഏപ്രിലിൽ മരണപ്പെട്ട സ്വന്തം പിതാവിൽ നിന്നാണ് കുട്ടിക്ക് കോവിഡ് പകർന്നതെന്നാണ് കരുതപ്പെടുന്നത്. കോവിഡിനൊപ്പം ശ്വാസകോശത്തിലും അസുഖം ബാധിച്ച സ്റ്റെല്ല ഒരാഴ്ച്ച കോമയിലും കഴിഞ്ഞിരുന്നു.
   Published by:Asha Sulfiker
   First published:
   )}