നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Botox | ബോട്ടോക്‌സ് കുത്തിവെയ്‌പ്പെടുത്തു; 40 ഒട്ടകങ്ങളെ സൗദിയിലെ സൗന്ദര്യമത്സരത്തില്‍ നിന്ന് വിലക്കി

  Botox | ബോട്ടോക്‌സ് കുത്തിവെയ്‌പ്പെടുത്തു; 40 ഒട്ടകങ്ങളെ സൗദിയിലെ സൗന്ദര്യമത്സരത്തില്‍ നിന്ന് വിലക്കി

  സൗദിയിലെ ജനപ്രിയമായ കിംഗ് അബ്ദുല്‍ അസീസ് ഒട്ടക മേളയിലാണ് സംഭവം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   സൗദി അറേബ്യയില്‍ (Saudi Arabia) ബുധനാഴ്ച സംഘടിപ്പിച്ച സൗന്ദര്യമത്സരത്തില്‍ (Beauty Contest) ബോട്ടോക്‌സ് (Botox) കുത്തിവെയ്പ്പുകളും കൃത്രിമ സൗന്ദര്യ വർദ്ധക മാർഗങ്ങളും സ്വീകരിച്ചതിനെ തുടര്‍ന്ന് 40 ഒട്ടകങ്ങള്‍ക്ക് (Camels) വിലക്കേര്‍പ്പെടുത്തി. സൗദിയിലെ ജനപ്രിയമായ കിംഗ് അബ്ദുല്‍ അസീസ് ഒട്ടക മേളയിലാണ് (King Abdulaziz Camel Festival) സംഭവം.

   ഓരോ വര്‍ഷവും 66 മില്യണ്‍ തുകയ്ക്കുള്ള സമ്മാനത്തിനും 'മിസ് ഒട്ടകം' എന്ന പദവിക്കും വേണ്ടിയാണ് ഒട്ടകങ്ങൾ ഈ മേളയിൽ മത്സരിക്കുന്നത്. ഒട്ടകത്തിന്റെ തല, കഴുത്ത്, ഹംപുകള്‍, വസ്ത്രധാരണം, ഭാവങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ജൂറികള്‍ വിജയികളെ തീരുമാനിക്കുക. എന്നാല്‍, സമീപ വര്‍ഷങ്ങളില്‍ ചില ബ്രീഡര്‍മാര്‍ ഒട്ടകങ്ങളിൽ സൗന്ദര്യവര്‍ധക ശസ്ത്രക്രിയ നടത്തി വിജയം കൈവരിക്കാൻ ശ്രമിക്കുന്നുണ്ട്. ചിലര്‍ ഒട്ടകങ്ങളുടെ ശരീരഭാഗങ്ങള്‍ വലുതാക്കി കാണിക്കുന്നതിനായി റബ്ബര്‍ ബാന്‍ഡുകള്‍ കെട്ടുകയും ചെയ്തു.

   അതേസമയം, ഇത്തരത്തില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ പിഴകള്‍ ചുമത്തും എന്ന് മത്സരത്തിന്റെ സംഘാടകര്‍ മുന്നറിയിപ്പ് നൽകിയതായി സൗദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ എസ്പിഎ അറിയിച്ചു. ഒട്ടകങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് അവലംബിക്കുന്ന കൃത്രിമ മാർഗങ്ങളും വഞ്ചനയും തടയാന്‍ ക്ലബ്ബ് മുന്‍കൈയെടുക്കുമെന്നും അറിയിക്കുന്നു. നിയമവിരുദ്ധമായ ഇത്തരം നടപടികൾ കണ്ടെത്തുന്നതിനുള്ള പ്രത്യേകവും നൂതനവുമായ സാങ്കേതികവിദ്യ വിന്യസിക്കുന്നുണ്ടെന്നും സംഘാടകർ മുന്നറിയിപ്പ് നല്‍കി.

   നിരവധി ബ്രീഡർമാർ ഒട്ടകങ്ങളുടെ ചുണ്ടുകളും മൂക്കും നീട്ടുകയും, മൃഗങ്ങളുടെ പേശികൾ വലുതാക്കാൻ ഹോർമോണുകൾ ഉപയോഗിക്കുകയും, ഒട്ടകങ്ങളുടെ തലയും ചുണ്ടുകളും വലുതാക്കാൻ ബോട്ടോക്സ് കുത്തിവയ്‌ക്കുകയും, ശരീരഭാഗങ്ങൾ റബ്ബർ ബാൻഡ് ഉപയോഗിച്ച് വീർപ്പിക്കുകയും മുഖത്ത് ഫില്ലറുകൾ ഉപയോഗിക്കുകയും ചെയ്‌തതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

   സമീപ വര്‍ഷങ്ങളില്‍, ഒട്ടക മത്സരങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിൽ പ്രാദേശിക സ്പര്‍ദ്ധ വളരാൻ കാരണമായിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സ്വന്തമായി മദീനത്ത് സായിദ് ഒട്ടക സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഒമാനിലെ റോയല്‍ ക്യാമല്‍ കോര്‍പ്സ് സമാനമായ സൗന്ദര്യ മത്സരത്തില്‍ അല്‍-ദാബി എന്ന ഒട്ടകത്തെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. ഒമാന്‍ ഒബ്സര്‍വര്‍ എന്ന പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അദ്ദേഹത്തിന്റെ ഉടമയ്ക്ക് ഒരു വാഹനമാണ് ഒന്നാം സമ്മാനമായി ലഭിച്ചത്.

   കൊറോണ വൈറസ് വ്യാപകമായതോടെ ചില മത്സര സംഘാടകർ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുക്കാന്‍ റോയല്‍ ക്യാമല്‍ കോര്‍പ്‌സ് ഒട്ടക ഉടമകളെയും സാങ്കേതിക ജീവനക്കാരെയും മാത്രമാണ് അനുവദിച്ചത്. എമിറാത്തി പത്രമായ നാഷണല്‍ പറയുന്നതനുസരിച്ച്, ചില ഒട്ടക ഉടമകള്‍ സൗന്ദര്യവര്‍ദ്ധക നടപടിക്രമങ്ങള്‍ നിരോധിക്കുന്നതിനെ എതിര്‍ത്തിരുന്നു.

   Summary: Saudi Arabia’s popular King Abdulaziz Camel Festival, which kicked off earlier this month. It barred 40 camels from taking part after they have been taken botox and facelifts to look better
   Published by:user_57
   First published: