• HOME
 • »
 • NEWS
 • »
 • buzz
 • »
 • സ്‌പോര്‍ട്‌സ് വില്ലേജിൽ പൈപ്പ് ബ്ലോക്ക്; പരിശോധനയിൽ നാലായിരത്തോളം കോണ്ടം; 2010ൽ ഇന്ത്യയിൽ നടന്നത്

സ്‌പോര്‍ട്‌സ് വില്ലേജിൽ പൈപ്പ് ബ്ലോക്ക്; പരിശോധനയിൽ നാലായിരത്തോളം കോണ്ടം; 2010ൽ ഇന്ത്യയിൽ നടന്നത്

കായിക താരങ്ങള്‍ താമസിച്ചിരുന്ന സ്‌പോര്‍ട്‌സ് വില്ലേജിലെ അഴുക്കു ചാലില്‍ നിന്ന് നാലായിരത്തോളം ഉപയോഗിച്ച കോണ്ടങ്ങൾ കണ്ടെത്തിയതായിരുന്നു പ്രധാനപ്പെട്ട ഒരു വാര്‍ത്ത. ഡ്രെയ്‌നേജ് അടഞ്ഞത് പ്രശ്‌നമായതോടെയാണ് കോണ്ടത്തിന്റെ കാര്യം പുറത്തായത്.

 • Last Updated :
 • Share this:
  കോവിഡ് മഹാമാരി (covid) എല്ലാ മേഖലകളെയും ബാധിച്ചത് പോലെ തന്നെ കായിക മേഖലയെയും (sports) പിടിച്ച് ഉലച്ചിരുന്നു. ഇപ്പോഴിതാ കായിക രംഗം വീണ്ടും സജീവമാവുകയാണ്. അതിന്റെ ഭാഗമായി 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് (commonwealth games) ജൂലൈ 28ന് ബിര്‍മിംഗ്ഹാമില്‍ (birmingham) ആരംഭിച്ച് കഴിഞ്ഞു.

  കോമണ്‍ വെല്‍ത്ത് ഗെയിംസ് മൂന്നാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. 2010ല്‍ ഇന്ത്യ ആയിരുന്നു ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. ഡല്‍ഹിയില്‍ വെച്ചായിരുന്നു മത്സരങ്ങള്‍. പരിപാടി അവസാനിച്ചതിന് ശേഷവും കുറേയേറെക്കാലം ഗെയിംസിനെ സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.

  71 രാജ്യങ്ങളാണ് 2010ലെ ഗെയിംസില്‍ പങ്കെടുത്തത്. ഫണ്ട് തിരിമറി മുതല്‍ ഉദ്യോഗസ്ഥരുടെ അഴിമതി വരെയുള്ള കഥകള്‍കൊണ്ട് അന്നത്തെ മത്സരം കുപ്രസിദ്ധി നേടി. ഈ വാര്‍ത്തകള്‍ക്കെല്ലാം അപ്പുറം വളരെ കൗതുകകരമായ ചില സംഭവങ്ങളും അന്ന് നടന്നു. കായിക താരങ്ങള്‍ താമസിച്ചിരുന്ന സ്‌പോര്‍ട്‌സ് വില്ലേജിലെ അഴുക്കു ചാലില്‍ നിന്ന് നാലായിരത്തോളം ഉപയോഗിച്ച കോണ്ടങ്ങൾ കണ്ടെത്തിയതായിരുന്നു പ്രധാനപ്പെട്ട ഒരു വാര്‍ത്ത. ഡ്രെയ്‌നേജ് അടഞ്ഞത് പ്രശ്‌നമായതോടെയാണ് കോണ്ടത്തിന്റെ കാര്യം പുറത്തായത്.

  Also Read- അപ്പൂപ്പൻ പണ്ട് ഇട്ട വരയൻ ട്രൗസർ പരിഷ്കാരിയായപ്പോ വിലയും കൂടി; സോഷ്യൽ മീഡിയയിൽ ചർച്ച

  7000ത്തോളം മത്സരാര്‍ത്ഥികളാണ് അന്ന് അക്ഷര്‍ധാം വില്ലേജില്‍ താമസിച്ചിരുന്നത്. മികച്ച കായികക്ഷമത ഉള്ളവരായിരുന്നു താരങ്ങളെല്ലാം. തങ്ങളുടെ മത്സരങ്ങളില്‍ നിന്ന് പുറത്തായാല്‍ ഇവര്‍ക്ക് ഇഷ്ടം പോലെ ഒഴിവു സമയങ്ങളും കിട്ടും. സുരക്ഷിതമായ ലൈംഗികബന്ധത്തിനും എസ്ടിഡികളുടെ വ്യാപനം തടയുന്നതിനുമായി സ്‌പോര്‍ട്‌സ് വില്ലേജില്‍ നല്‍കിയിരുന്ന സൗജന്യ കോണ്ടം താരങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗിച്ചു എന്ന് വേണം കരുതാന്‍.

  ഡ്രെയിനേജ് സംവിധാനത്തില്‍ ആയിരക്കണക്കിന് കോണ്ടം കണ്ടെത്തിയ കാര്യം ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ നാണം കെട്ട സംഭവമായാണ് ഇത് അവതരിപ്പിച്ചത്. എന്നാല്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ മേധാവി മൈക്കല്‍ ഫെന്നല്‍, അത്‌ലറ്റുകള്‍ സുരക്ഷിതമായ ലൈഗിംക ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നത് വളരെ പോസിറ്റീവായ കാര്യമായാണ് വിശേഷിപ്പിച്ചത്. മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുമ്പോള്‍ തങ്ങള്‍ക്ക് ലൈംഗിക താല്‍പര്യം തോന്നാറുണ്ടെന്ന് പല കായിക താരങ്ങളും സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതില്‍ അത്ഭുതപ്പെടേണ്ട കാര്യം ഒന്നുമില്ല.

  Also Read- Bizarre protest | 22 വര്‍ഷമായി കുളിച്ചിട്ടില്ല; ബിഹാര്‍ സ്വദേശിയുടെ വേറിട്ട പ്രതിഷേധം

  എയ്ഡ്‌സിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി 1992ലെ ബാഴ്‌സലോണ കോമണ്‍വെല്‍ത്ത് മത്സരങ്ങള്‍ മുതലാണ് ഗെയിംസ് വില്ലേജുകളില്‍ അത്‌ലെറ്റുകള്‍ക്ക് സൗജന്യ കോണ്ടം ലഭ്യമാക്കി തുടങ്ങിയത്. 2008ല്‍ ബെയ്ജിംഗില്‍ 100,000 കോണ്ടമാണ് നല്‍കിയത്.
  Published by:Rajesh V
  First published: