ഇന്റർഫേസ് /വാർത്ത /Buzz / SSC Exam | 30 വർഷത്തിന് ശേഷം മകനോടൊപ്പം പരീക്ഷയെഴുതി; ഫലം വന്നപ്പോൾ അച്ഛൻ ജയിച്ചു, മകൻ തോറ്റു

SSC Exam | 30 വർഷത്തിന് ശേഷം മകനോടൊപ്പം പരീക്ഷയെഴുതി; ഫലം വന്നപ്പോൾ അച്ഛൻ ജയിച്ചു, മകൻ തോറ്റു

പ്രാരാബ്ധങ്ങൾ കാരണം ഏഴാം ക്ലാസിൽ വെച്ച് പഠനം നിർത്തേണ്ടി വന്ന ഭാസ്കർ എന്നയാൾ 30 വർഷത്തിന് ശേഷം മകനോടൊപ്പം വീണ്ടു൦ 10-ാ൦ ക്ലാസ് പരീക്ഷ എഴുതാൻ തീരുമാനിക്കുകയായിരുന്നു.

പ്രാരാബ്ധങ്ങൾ കാരണം ഏഴാം ക്ലാസിൽ വെച്ച് പഠനം നിർത്തേണ്ടി വന്ന ഭാസ്കർ എന്നയാൾ 30 വർഷത്തിന് ശേഷം മകനോടൊപ്പം വീണ്ടു൦ 10-ാ൦ ക്ലാസ് പരീക്ഷ എഴുതാൻ തീരുമാനിക്കുകയായിരുന്നു.

പ്രാരാബ്ധങ്ങൾ കാരണം ഏഴാം ക്ലാസിൽ വെച്ച് പഠനം നിർത്തേണ്ടി വന്ന ഭാസ്കർ എന്നയാൾ 30 വർഷത്തിന് ശേഷം മകനോടൊപ്പം വീണ്ടു൦ 10-ാ൦ ക്ലാസ് പരീക്ഷ എഴുതാൻ തീരുമാനിക്കുകയായിരുന്നു.

  • Share this:

അച്ഛനും മകനും ഒരുമിച്ചെഴുതിയ 10-ാ൦ ക്ലാസ് പരീക്ഷയുടെ (10th Class Exam) ഫലം വന്നപ്പോൾ കുടുംബത്തിൽ സന്തോഷവും നിരാശയും. 43-കാരനായ അച്ഛൻ പരീക്ഷയിൽ വിജയിച്ചപ്പോൾ മകൻ തോറ്റു. മഹാരാഷ്ട്രയിലെ (Maharashtra) പുണെയിലാണ് സംഭവം. മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് പരീക്ഷ (Maharashtra SSC Exam) എഴുതിയ അച്ഛന്റെയും മകന്റെയും ഫലമാണ് ഇപ്പോൾ വർത്തയാകുന്നത്. കുടുംബത്തിലെ പ്രാരാബ്ധങ്ങൾ കാരണം ഏഴാം ക്ലാസിൽ വെച്ച് പഠനം നിർത്തേണ്ടി വന്ന ഭാസ്കർ എന്നയാൾ 30 വർഷത്തിന് ശേഷം മകനോടൊപ്പം വീണ്ടു൦ 10-ാ൦ ക്ലാസ് പരീക്ഷ എഴുതാൻ തീരുമാനിക്കുകയായിരുന്നു.

'കൂടുതൽ പഠിക്കണമെന്ന ആഗ്രഹം എപ്പോഴും മനസ്സിലുണ്ടായിരുന്നു. എന്നാൽ കുടുംബത്തിലെ പ്രാരാബ്ധങ്ങളും ഉത്തരവാദിത്തങ്ങളും കാരണം അതിന് കഴിഞ്ഞില്ല. മകൻ ഈ വർഷം 10-ാ൦ ക്ലാസിൽ ആയതിനാലാണ് ഞാൻ പരീക്ഷയെഴുതാനുള്ള തീരുമാനമെടുത്തത്. പഠനത്തിൽ അവൻ എന്നെ ഒരുപാട് സഹായിച്ചിരുന്നു. സ്വകാര്യ മേഖലയിലെ ജോലിയിൽ നിന്നാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. ജോലി കഴിഞ്ഞ് വന്നതിന് ശേഷമായിരുന്നു പഠനവും പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നത്.' - ഭാസ്ക്കർ പറഞ്ഞു.

പരീക്ഷയിൽ ജയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ടെങ്കിലും മകൻ രണ്ട് വിഷയങ്ങളിൽ തോറ്റു എന്ന സങ്കടവും ഇദ്ദേഹത്തിനുണ്ട്. സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പഠനത്തിൽ മകനെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ലീവ് അനുവദിക്കണം; രസകരമായ അപേക്ഷ പങ്കുവെച്ച് മേലുദ്യോ​ഗസ്ഥൻ

സത്യസന്ധവും അതിലേറെ രസകരവുമായ ഒരു ലീവ് അപേക്ഷ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സാഹിൽ എന്നയാളാണ് തനിക്കു ലഭിച്ച ലീവ് അപേക്ഷയുടെ ചിത്രം സഹിതം സംഭവം ട്വീറ്റ് ചെയ്തത്. മറ്റൊരു കമ്പനിയിൽ അഭിമുഖത്തിന് പോകാൻ ലീവ് അനുവ​ദിക്കണം എന്നായിരുന്നു കീഴ്‍ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നത്. ''എന്റെ ജൂനിയേഴ്സ് വളരെ സ്വീറ്റ് ആണ്. അഭിമുഖത്തിൽ പങ്കെടുക്കാൻ എന്നോട് ലീവ് ചോദിച്ചിരിക്കുന്നു'', എന്നായിരുന്നു ലീവ് അപേക്ഷയുടെ ചിത്രത്തോടൊപ്പം സാഹിലിന്റെ ട്വീറ്റ്.

ALso read- വിവാഹച്ചടങ്ങിനിടെ നൃത്തം, വരന് ചുവടുതെറ്റി; വധുവിന് മുഖത്ത് ചവിട്ടേറ്റു

''പ്രിയ സർ, ഈ ദിവസത്തിന് എല്ലാ ആശംസകളും. സുപ്രഭാതം. മറ്റൊരു കമ്പനിയിൽ ഒരു അഭിമുഖത്തിൽ പങ്കെടുക്കാനായി എനിക്ക് ലീവ് വേണമെന്ന് അഭ്യർഥിച്ചു കൊണ്ടുള്ള ഇമെയിൽ ആണിത്. ദയവായി എന്റെ അപേക്ഷ പരി​ഗണിക്കണമെന്ന് അഭ്യർഥിക്കുന്നു'', എന്നായിരുന്നു ലീവ് അപേക്ഷയിൽ എഴുതിയിരുന്നത്.

ലീവ് ആപ്ലിക്കേഷൻ വായിച്ച് ജീവനക്കാരന്റെ സത്യസന്ധതയെ പ്രശംസിക്കുന്നതോടൊപ്പം അതിനെ ശരിയായ സ്പിരിറ്റിൽ കണ്ട മേലുദ്യോഗസ്ഥനെ അഭിനന്ദിക്കുന്നവരും ഉണ്ട്. ''കീഴുദ്യോഗസ്ഥർക്ക് ഇത്തരത്തിലുള്ള ആത്മവിശ്വാസം നൽകുന്നത് പലർക്കും ബുദ്ധിമുട്ടാണ്. അഭിനന്ദനങ്ങൾ ബ്രോ. നിങ്ങൾ തൊഴിലാളികളോടുള്ള സൗഹൃദത്തിൽ വിശ്വസിക്കുന്നയാളും സ്നേഹമുള്ള മേലുദ്യോഗസ്ഥനുമായിരിക്കണം'', എന്നാണ് ഒരാളുടെ കമന്റ്. എന്നാൽ ഇത്തരമൊരു ലീവ് അപേക്ഷ അയക്കുന്നതിലൂടെ തന്റെ ശമ്പളം ഉയർത്തണം എന്ന പരോക്ഷ സൂചനയാകാം ഈ ജീവനക്കാരൻ നൽകിയതെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.

First published:

Tags: Maharashtra, SSC Exam