• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ലൈസൻസ് കിട്ടുമോ സാർ' സൈക്കിൾ ചവിട്ടാനുള്ള ലൈസൻസ് തേടി പൊലീസ് സ്റ്റേഷനിലെത്തി നാലാം ക്ലാസുകാരൻ

'ലൈസൻസ് കിട്ടുമോ സാർ' സൈക്കിൾ ചവിട്ടാനുള്ള ലൈസൻസ് തേടി പൊലീസ് സ്റ്റേഷനിലെത്തി നാലാം ക്ലാസുകാരൻ

നോട്ട് ബുക്കില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയുമായാണ് നാലാം ക്ലാസുകാരന്‍ എത്തിയത്.

  • Last Updated :
  • Share this:
    സൈക്കിള്‍ (bicycle) ചവിട്ടാനുള്ള ലൈസന്‍സ് (Licence) ചോദിച്ച് പൊലീസ് (Police) സ്റ്റേഷനിലെത്തി നാലാം ക്ലാസുകാരന്‍. നെടുങ്കണ്ടം സ്വദേശിയായ ദേവനാഥാണ് ലൈസന്‍ അഭ്യര്‍ത്ഥനയുമായി സ്റ്റേഷനിലെത്തിയത്. തന്റെ നോട്ട് ബുക്കില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയുമായാണ് നാലാം ക്ലാസുകാരന്‍ എത്തിയത്.

    കുട്ടി നല്‍കിയ അപേക്ഷക്ഷയില്‍ പറയുന്നത് ഇങ്ങനെയായിരുന്നു. സാര്‍, എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അനുവാദം തരണം. റോഡില്‍ കൂടി ഓടിക്കാന്‍ ലൈസന്‍സ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു.

    സൈക്കിള്‍ ചവിട്ടി സ്‌കൂളിലേക്ക് പോകണമെന്ന ആവശ്യം അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയാണ് റോഡിലൂടെ സൈക്കിള്‍ ഓടിക്കണമെങ്കില്‍ ലൈസന്‍സ് വേണമെന്ന് പറഞ്ഞത്. ലൈസന്‍സില്ലാതെ സൈക്കിള്‍ ചവിട്ടിയാല്‍ പൊലീസ് പിടിക്കുമെന്ന് മകനോട് പറയുമ്പോള്‍ ഇങ്ങനെ ഒരു പണി അമ്മ പ്രതീക്ഷിച്ചു കാണില്ല.

    അച്ഛനും അമ്മയും വീട്ടില്‍ സമയത്താണ് അപേക്ഷയുമായി കുട്ടി  സ്റ്റേഷനിലെത്തിയത്. എന്തായാലും സ്റ്റേഷനിലെത്തിയ ദേവനാഥിന് മിഠായി നല്‍കിയാണ് പൊലീസ് മാമന്മാർ അച്ഛനുമമ്മയ്ക്കുമൊപ്പം മടക്കി അയച്ചത്.മൂന്ന് മാസം മുന്‍പാണ് ദേവനാഥിന് അമ്മാവന്‍ സൈക്കിള്‍ വാങ്ങിനല്‍കിയത്.

    Viral video | 'ഭീഷ്മ ഉസ്താദിനെ' പുറത്താക്കിയിട്ടില്ല; നടപടി സ്വീകരിച്ചിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി

    അമല്‍ നീരദ് (Amal Neerad) ചിത്രം ഭീഷ്മ പര്‍വത്തിലെ (Bheeshma Parvam) 'ചാമ്പിക്കോ' വീഡിയോയിലൂടെ ശ്രദ്ധേയനായ ഉസ്താദ് ഉസ്മാന്‍ ഫൈസിയെ മഹല്ല് കമ്മറ്റി പുറത്താക്കി എന്നത്  പ്രചരണം വ്യാജം. അധ്യാപകനെതിരെ ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മഹല്ല് കമ്മറ്റി അറിയിച്ചു.  ഉസ്താദ് ഇപ്പോഴും  മദ്രസയിൽ പഠിപ്പിക്കുന്നതായി പ്രദേശവാസിയായ സമീർ പിലാക്കൽ പറഞ്ഞു.

    Also Read-Kiss Mark | വെള്ള ടീഷർട്ടിൽ ചുംബന അടയാളം; ബാറിൽ പുരുഷൻമാരെ ചുംബിക്കുന്ന സ്ത്രീയുടെ ദൃശ്യം പുറത്ത്

    കുട്ടികള്‍ക്കൊപ്പം വീഡിയോ എടുത്തതിന്റെ പേരില്‍ ഉസ്താദിനെ മദ്രസാ അധികൃതര്‍ പുറത്താക്കി എന്ന തരത്തില്‍ വ്യാപകമായി പ്രചരണം നടന്നിരുന്നു. അരിമ്പ്ര പാലത്തിങ്ങല്‍ മിസ്ബാഹുല്‍ ഹുദാ മദ്രസലിയാണ് ഉസ്മാന്‍ ഫൈസി നിലവില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച് വരുന്നത്.

    Also Read- Cycle Thief | മോഷ്ടിച്ചത് 500 സൈക്കിളുകൾ; തൊണ്ടി മുതൽ തെളിഞ്ഞത് ഗൂഗിൾ എർത്തിൽ

    മദ്രസയിലെ എട്ടാം ക്ലാസിലെ  വിദ്യാര്‍ത്ഥികളുടെ ക്ലാസ് അവസാനിക്കുന്ന ദിനം കുട്ടികള്‍ കൂടി നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് വീഡിയോ എടുത്തത്. ക്ലാസിലെ ഒരു വിദ്യാർഥിയാണ് ബിജിഎം ചേർത്ത് വീഡിയോ പ്രചരിപ്പിച്ചത്. നാട്ടുകാരും രക്ഷിതാക്കളും വിദ്യാർഥികളുമെല്ലാം ഒരു  തമാശ എന്ന തരത്തിലാണ് ഇതിനെ കണ്ടത്. സോഷ്യല്‍മീഡിയയിൽ ഉസ്താദിനെതിരെ വ്യാജപ്രചരണങ്ങള്‍ നടക്കുമ്പോഴും അരിമ്പ്ര പാലത്തിങ്ങല്‍ പ്രദേശത്തെ നാട്ടുകാര്‍ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.
    Published by:Jayashankar AV
    First published: