• HOME
  • »
  • NEWS
  • »
  • buzz
  • »
  • Billionaires | ഒന്നുമില്ലായ്മയിൽ നിന്ന് വളർന്ന് ലോകത്തിലെ അതിസമ്പന്നരായ അഞ്ച് പേർ

Billionaires | ഒന്നുമില്ലായ്മയിൽ നിന്ന് വളർന്ന് ലോകത്തിലെ അതിസമ്പന്നരായ അഞ്ച് പേർ

''നിങ്ങൾ ദരിദ്രനായി ജനിക്കുന്നത് നിങ്ങളുടെ തെറ്റല്ല എന്നാൽ ദരിദ്രനായി മരിക്കുന്നത് നിങ്ങളുടെ മാത്രം തെറ്റാണ്' എന്ന വാക്യത്തെ അനുസ്മരിപ്പിക്കുന്ന അഞ്ച് പേർ

  • Last Updated :
  • Share this:
    ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻമാരെ വിജയത്തിൻെറ പ്രതീകങ്ങളായാണ് കണക്കാക്കാറുള്ളത്. അവർ കോടിക്കണക്കിന് മനുഷ്യർക്ക് പ്രചോദനമാവാറുണ്ട്. ശതകോടീശ്വരൻമാർ നേടിയ നേട്ടങ്ങൾ ലക്ഷ്യം വെച്ച് അവരെ റോൾ മോഡലാക്കി മുന്നിട്ടിറങ്ങുന്ന മനുഷ്യർ ഏറെയാണ്. അവരുണ്ടാക്കിയ സമ്പത്തിൻെറ കഥകൾ കേട്ട് നമുക്ക് അത്ഭുതം തോന്നുന്നുണ്ടാവും. എന്നാൽ അതൊന്നും അങ്ങനെ എളുപ്പത്തിൽ ഉണ്ടായതല്ല. കോടീശ്വരൻമാരുടെ നേട്ടങ്ങൾക്ക് പിന്നിൽ ചോരയുടെയും വിയർപ്പിൻെറയും അധ്വാനത്തിൻെറയും പട്ടിണിയുടെയും ദാരിദ്ര്യത്തിൻെറയുമൊക്കെ കഥകൾ കൂടിയുണ്ട്. ഒന്നുമില്ലായ്മയിൽ നിന്ന് വളർന്ന് ലോകത്തെ അമ്പരപ്പിച്ച സമ്പന്നരായ അഞ്ച് വ്യക്തികളെ പരിചയപ്പെടാം.

    ജാക്ക് മാ

    ആലിബാബയുടെ ഫൗണ്ടറായ ജാക്ക് മായുടെ ആകെ സമ്പത്ത് ഏകദേശം 22.8 ബില്യൺ ഡോളറാണ്. നിരവധി തിരിച്ചടികൾ ജീവിതത്തിൽ നേരിട്ടയാളാണ് ജാക്ക് മാ. ചൈനയിൽ കെഎഫ്സി വന്ന സമയത്ത് ജോലിക്കായി അഭിമുഖത്തിൽ പങ്കെടുത്തവരിൽ ഒരാളായിരുന്നു അദ്ദേഹം. അഭിമുഖത്തിനെത്തിയ 24ൽ 23 പേരെയും ജോലിക്കെടുത്തു. ജാക്ക് മായെ മാത്രം എടുത്തില്ല! ഹാർവാർഡ് അദ്ദേഹത്തെ പത്ത് തവണയാണ് നിരസിച്ചത്. ഇന്ന് ജാക്ക് മാ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇ-കൊമേഴ്സ് സ്ഥാപനത്തിൻെറ ഉടമയാണ്.

    ഒപ്ര വിൻഫ്രി

    ഒപ്ര വിൻഫ്രി നെറ്റ് വർക്ക് ആൻറ് ഹാർപോ പ്രൊഡക്ഷൻസ് സിഇഒ ആയ ഒപ്ര വിൻഫ്രിയുടെ മൊത്തം സമ്പത്ത് ഏകദേശം 2.5 ബില്യൺ ഡോളറാണ്. ദാരിദ്ര്യവും വംശീയതയും ലിംഗപരമായ വേർതിരിവും എല്ലാം നേരിട്ടാണ് ഒപ്ര വിൻഫ്രി ജീവിതത്തോട് പടവെട്ടി മുന്നേറിയത്. ഇന്ന് പലരുടെയും റോൾ മോഡലായ അവർ എന്നും പാവങ്ങൾക്കും അവശജനവിഭാഗങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്നയാളാണ്.

    ജാൻ കോം

    യുക്രൈയ്നിലെ കീവിലുള്ള ഒരു ഉൾനാടൻ ഗ്രാമത്തിൽ ജനിച്ച ജാൻ കോം വാട്ട്സാപ്പിൻെറ കോ ഫൗണ്ടർമാരിൽ ഒരാളാണ്. കടുത്ത ദാരിദ്രം അനുഭവിച്ച ജാൻ കോമിനെ പല ചെറിയ ജോലികളും ചെയ്താണ് അമ്മ വളർത്തിയത്. 19 ബില്യൺ ഡോളറിനാണ് ജാൻ കോം വാട്ട്സാപ്പ് ഫേസ്ബുക്കിന് വിറ്റത്. ഇന്ന് ലോകത്തിലെ തന്നെ വലിയ സമ്പന്നൻമാരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് അദ്ദേഹം.

    റിതേഷ് അഗർവാൾ

    ഒഡീഷയിലെ ഒരു ഗ്രാമത്തിൽ ജനിച്ച റിതേഷ് അഗർവാൾ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻമാരിൽ ഒരാളാണ്. പോക്കറ്റ് മണിക്ക് വേണ്ടി സിം കാർഡ് വിറ്റിരുന്ന ഒരു കാലം അദ്ദേഹത്തിനുണ്ടായിരുന്നു. 2013ലാണ് ഓയോ എന്ന ഹോട്ടൽ ശൃംഖല അദ്ദേഹം തുടങ്ങിയത്. ഏകദേശം 10 ബില്യൺ ഡോളർ സമ്പത്തുള്ളയാളാണ് റിതേഷ്.

    ഹോവാർഡ് ഷുൾട്സ്

    ഹോവാർഡിൻെറ പിതാവിന് സ്വന്തമായി ഒരു വീട് വാങ്ങിക്കാൻ പോലുമുള്ള പണമുണ്ടായിരുന്നില്ല. പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചായിരുന്നു അദ്ദേഹത്തിൻെറ കുട്ടിക്കാലം. ഒടുവിൽ വളർന്ന് വലുതായപ്പോൾ ലോകത്തിലെ ഏറ്റവും പ്രശസ്തമായ കഫേയുടെ ഉടമയായി ഹോവാർഡ് ഷുൾട്സ്. സ്റ്റാർബക്ക്സിൻെറ ഉടമയാണ് ഹോവാർഡ്. ഫോർബ്സ് റിപ്പോർട്ട് പ്രകാരം ഏകദേശം 4 ബില്യൺ ഡോളറാണ് അദ്ദേഹത്തിൻെറ മൊത്തം സമ്പാദ്യം.

    Keywords: Billionaire, Jack Ma, Oprah Winfrey, ജാക്ക് മാ, ഒപ്ര വിൻഫ്രി

    Link: https://www.news18.com/news/lifestyle/5-billionaires-who-started-with-nothing-5478751.html
    Published by:Amal Surendran
    First published: