HOME » NEWS » Buzz » 5 INCH LONG MIDDLE FINGER GIRL VIDEO GOES VIRAL IN TIKTOK GH

അഞ്ച് ഇഞ്ച് നീളമുള്ള നടുവിരൽ കാണിച്ച് പെൺകുട്ടി; ടിക് ടോക്ക് വീഡിയോ വൈറൽ

നാല് മില്യണിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്

News18 Malayalam | news18-malayalam
Updated: March 19, 2021, 3:07 PM IST
അഞ്ച് ഇഞ്ച് നീളമുള്ള നടുവിരൽ കാണിച്ച് പെൺകുട്ടി; ടിക് ടോക്ക് വീഡിയോ വൈറൽ
Video grab of woman with 5-inch long finger.
  • Share this:
ഇന്റർനെറ്റ് ഓരോ ദിവസവും വൈറൽ വീഡിയോകൾ കൊണ്ട് നിറയുകയാണ്. ഇവയിൽ ചിലത് തമാശ നിറഞ്ഞവയായിരിക്കാം. ചിലത് വിചിത്രമായ മറ്റ് വീഡിയോകൾ ആയിരിക്കാം. എന്നാൽ ഇപ്പോൾ അഞ്ച് ഇഞ്ച് നീളമുള്ള നടുവിരൽ കാണിക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്.

ഒലിവിയ മെർസിയ എന്ന ഈ പെൺകുട്ടിയുടെ അഞ്ച് ഇഞ്ച് നീളമുള്ള നടുവിരൽ തീർച്ചയായും അസാധാരണമായ ഒന്നാണ്. അരിസോണ സ്വദേശിയായ 16 വയസുള്ള മോഡലായ ഒലിവിയ തന്റെ നീണ്ട നടുവിരൽ കാണിച്ച് ടിക് ടോക്കിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ വൈറലാകുന്നതിനു പുറമേ, ടിക് ടോക്കിൽ 22000 ലധികം ഫോളോവേഴ്‌സിനെയും ഒലിവിയയ്ക്ക് ലഭിച്ചു.


വീഡിയോ നാല് മില്യണിലധികം പേർ കണ്ടു കഴിഞ്ഞു.

ലാഡ്ബൈബിളുമായി സംസാരിക്കുന്നതിനിടെ, ഒലിവിയ തന്റെ വിരലിന്റെ വലുപ്പത്തെക്കുറിച്ച് വ്യക്തമാക്കി. നീളമുള്ള നടുവിരൽ അസാധാരണമാണെന്നും അതിൽ തമാശ തോന്നിയതിനാലാണ് വീഡിയോ എടുക്കാൻ തീരുമാനിച്ചതെന്നും ഒലീവിയ പറയുന്നു. തന്റെ കാൽവിരലുകളുടെ കാര്യം ഇതിലും തമാശയാണെന്നും പെൺകുട്ടി. വീഡിയോ കണ്ട പലരും ഇപ്പോൾ ഒലിവിയയോട് കാൽവിരലുകൾ കാണിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read-മരിച്ചെന്ന് പൊലീസിനെ കബളിപ്പിച്ച കൊലക്കേസ് പ്രതി; 16 വർഷത്തിന് ശേഷം അറസ്റ്റിൽ

മോഡലിംഗ് ആണ് ഒലീവിയയുടെ ലക്ഷ്യം. ഈ ടിക് ടോക്ക് വീഡിയോ ധാരാളം പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ടെന്നും ഇത് തന്റെ മോഡലിംഗ് കരിയറിന് തുടക്കം കുറിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലുമാണ് ഒലീവിയ. മോഡലിംഗ് രംഗത്തുള്ള നിരവധി പേരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വീഡിയോ സഹായിച്ചതായും ഒലിവിയ കൂട്ടിച്ചേർത്തു.

Also Read-സുനാമിയിൽ മരിച്ചെന്ന് കരുതിയ പൊലീസ് ഉദ്യോഗസ്ഥൻ മാനസികാശുപത്രിയിൽ; കണ്ടെത്തുന്നത് 17 വർഷത്തിന് ശേഷം

ശാസ്ത്രീയ വസ്തുതകളനുസരിച്ച് ഒരു സ്ത്രീയുടെ കൈ വിരലുകളുടെ ശരാശരി നീളം 6.8 ഇഞ്ച് ആണ്. ഇതിനർത്ഥം ഒലീവിയയുടെ നടുവിരൽ മറ്റേതൊരു സ്ത്രീയുടെയും കൈവിരലുകളുടെ അത്ര മാത്രേ ഉള്ളൂവെന്നാണ്. പൊതുവെ നീളം കൂടിയ വിരലുകൾ ഉള്ളവർ സൗഹൃദപ്രിയരും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്നവരും ആയിരിക്കുമെന്നാണ് പറയുന്നത്.

നീളമുള്ള വിരലുകള്‍ ഉള്ള സ്ത്രീകള്‍ക്ക് ഭാഗ്യം കൂടുതലായിരിക്കുമെന്നും ഇത്തരം സ്ത്രീകളെ വിവാഹം കഴിച്ചാല്‍ ഭര്‍ത്താവിന് കൂടി ഭാഗ്യം ലഭിക്കുമെന്നും വിശ്വസിക്കുന്നവരുമുണ്ട്.

അടുത്തിടെ കക്ഷത്തിൽ നിന്ന് മുലപ്പാൽ തെറിപ്പിക്കുന്ന ഒരു അമ്മയുടെ വീഡിയോ ടിക് ടോക്കിൽ വൈറലായിരുന്നു.
Published by: Naseeba TC
First published: March 19, 2021, 3:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories