• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പൊലീസിന്റെ അടിയന്തര നമ്പരിലേക്ക് അഞ്ചുവയസുകാരന്റെ വിളി; ആവശ്യം മക്ഡൊണാൾഡ് ഭക്ഷണം

ചാർളി ആവശ്യപ്പെട്ടതുപോലെ തന്നെ മക്ഡൊണാൾഡ് ഭക്ഷണവുമായി തന്നെ കൃത്യസമയത്ത് പൊലീസ് എത്തി.

News18 Malayalam | news18-malayalam
Updated: November 8, 2019, 9:54 AM IST
പൊലീസിന്റെ അടിയന്തര നമ്പരിലേക്ക് അഞ്ചുവയസുകാരന്റെ വിളി; ആവശ്യം മക്ഡൊണാൾഡ് ഭക്ഷണം
macdonald
  • Share this:
അരിസോണ: പൊലീസിന്റെ അടിയന്തര സേവനങ്ങൾക്കുള്ള നമ്പറിലേക്ക് അഞ്ചുവയസുകാരന്റെ വിളി. ആവശ്യപ്പെട്ടതാകട്ടെ മക് ഡൊണാൾഡിൽ നിന്നുള്ള ഭക്ഷണം. അമേരിക്കയിലെ അരിസോണയിലെ ഫീനിക്സ് പൊലീസ് സ്റ്റേഷനിലേക്കാണ് അഞ്ചു വയസുകാരൻ വിളിച്ചത്. 911 എന്ന അടിയന്തര സർവീസുകൾക്കായുള്ള നമ്പറിലേക്കാണ് വിളി എത്തിയത്.

also read:റീത്ത് വേണ്ട; മുണ്ട് മതി; സംസ്കാര ചടങ്ങുകൾ പരിസ്ഥിതി സൗഹാർദമാക്കാൻ ആലുവ സെന്റ് ഡൊമിനിക് പള്ളി

അച്ഛന്റെ ഫോണിൽ നിന്ന് ചാർളി സ്കബെലൂണ്ട് എന്ന കുട്ടിയായിരുന്നു പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. ആ നമ്പറിലേക്ക് പൊലീസ് തിരികെ വിളിച്ചു. എടുത്തതാകട്ടെ കുഞ്ഞ് ചാർളിയുടെ അച്ഛൻ റാൻഡി സ്കെബലൂണ്ട്. മകൻ തന്റെ ഫോണെടുത്ത് വിളിച്ചതാണെന്ന് അച്ഛൻ പൊലീസിനെ അറിയിക്കുകയും ചെയ്തു.

പക്ഷെ പിന്നെയായിരുന്നു ട്വിസ്റ്റ്. കുഞ്ഞ് ചാർളിയെ തേടി പൊലീസ് വീട്ടിലെത്തി. മെസ പൊലീസ് ഓഫീസറായ റാൻഡോൾഫ് വാൾഡെസാണ് എത്തിയത്. ചാർളി ആവശ്യപ്പെട്ടതുപോലെ തന്നെ മക്ഡൊണാൾഡ് ഭക്ഷണവുമായി തന്നെ കൃത്യസമയത്ത് പൊലീസ് എത്തി.

ഭക്ഷണം ചാർലിക്ക് നൽകിയ ശേഷം പൊലീസിന്റെ അടിയന്തര നമ്പർ ഉപയോഗിക്കേണ്ട സാഹചര്യങ്ങളെ കുറിച്ചു കൂടി ചാർളിയെ പഠിപ്പിച്ച ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥൻ മടങ്ങിയത്. അതേസമയം മകൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതറിഞ്ഞ് ഭയന്നു പോയെന്ന് ചാർളിയുടെ അമ്മ പറഞ്ഞു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥൻ മകനോട് സ്നേഹത്തോടെയാണ് പെരുമാറിയതെന്നും അവർ പറഞ്ഞു.
First published: November 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...