• HOME
  • »
  • NEWS
  • »
  • buzz
  • »
  • Inspiration | ശുചീകരണ തൊഴിലാളി അമ്പതാം വയസ്സിൽ പത്താം ക്ലാസ് പാസായി; ഇനി പ്ലസ് ടു

Inspiration | ശുചീകരണ തൊഴിലാളി അമ്പതാം വയസ്സിൽ പത്താം ക്ലാസ് പാസായി; ഇനി പ്ലസ് ടു

2022ലെ മഹാരാഷ്ട്ര എസ്എസ്‌സി പരീക്ഷയില്‍ മികച്ച വിജയമാണ് രാമപ്പ കരസ്ഥമാക്കിയത്

Image: ANI

Image: ANI

  • Share this:
    ആദ്യ ശ്രമത്തില്‍ തന്നെ പത്താം ക്ലാസ് പരീക്ഷ പാസായി അമ്പത് വയസ്സുകാരൻ. മഹാരാഷ്ട്രയിലെ കുഞ്ചിക്കോര്‍വ് മഷണ്ണ രാമപ്പ (50) എന്ന ശുചീകരണ തൊഴിലാളിയാണ് (sanitation worker) ഈ നേട്ടം കൈവരിച്ചത്. 2022ലെ മഹാരാഷ്ട്ര എസ്എസ്‌സി പരീക്ഷയില്‍ (maharashtra ssc exam) മികച്ച വിജയമാണ് രാമപ്പ കരസ്ഥമാക്കിയത്. മറാത്തി-54, ഹിന്ദി-57, ഇംഗ്ലീഷ്- 54, ഗണിതം-52, സയന്‍സ്-53, സോഷ്യല്‍ സയന്‍സ്-59 എന്നിങ്ങനെയാണ് രാമപ്പയുടെ മാർക്കുകൾ.

    '' എനിക്ക് 57% മാര്‍ക്ക് ലഭിച്ചു. ദിവസവും 3 മണിക്കൂര്‍ ഞാന്‍ പഠിക്കുമായിരുന്നു. എന്റെ മക്കള്‍ ബിരുദധാരികളാണ്. അതിനാല്‍ അവരും എന്നെ പഠനത്തില്‍ സഹായിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കാനാണ് അടുത്ത ആഗ്രഹം,'' വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവേ രാമപ്പ പറഞ്ഞു.

    ബിഎംസിയുടെ സാനിറ്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ബി വാര്‍ഡിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. വിവിധ വകുപ്പുകളിലായി ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും വലിയ മുനിസിപ്പല്‍ കോര്‍പ്പറേഷനായാണ് ബിഎംസിയെ കണക്കാക്കുന്നത്. 20 വര്‍ഷത്തിലേറെയായി അദ്ദേഹം ബിഎംസിയില്‍ സ്വീപ്പറായി (sweeper) ജോലി ചെയ്യുകയാണ്.

    പരീക്ഷയ്ക്ക് മൂന്ന് വര്‍ഷം മുമ്പ് അദ്ദേഹം ധാരാവിയിലെ യൂണിവേഴ്‌സല്‍ നൈറ്റ് സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്നിരുന്നു. എല്ലാ ദിവസവും വൈകുന്നേരം ജോലി കഴിഞ്ഞ് 7 മണി മുതല്‍ 8.30 വരെ ആയിരുന്നു ക്ലാസ്. കൂടുതല്‍ പഠിക്കണമെന്നാണ് രാമപ്പയുടെ ആഗ്രഹം. വിദ്യാഭ്യാസത്തെ കൂടുതല്‍ ഗൗരവകരമായി കാണാന്‍ ആളുകള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
    എഎന്‍ഐ അദ്ദേഹത്തിന്റെ ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 29,000ത്തിലധികം ലൈക്കുകളും ചിത്രത്തിന് ലഭിച്ചു. നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.


    വിദ്യാഭ്യാസ മന്ത്രാലയവും പോസ്റ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. '' പഠനത്തോടുള്ള യഥാര്‍ത്ഥ സമര്‍പ്പണത്തിന്റെ ഉദാഹരണം'' എന്നായിരുന്നു മന്ത്രാലയം അഭിപ്രായപ്പെട്ടത്.
    ''50 വയസ്സുള്ള മുംബൈയിലെ ബിഎംസി തൊഴിലാളിയായ കുഞ്ചിക്കോര്‍വ് മഷണ്ണ രാമപ്പ, തന്റെ ആദ്യ ശ്രമത്തില്‍ തന്നെ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിച്ചു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു,'' ഒരാള്‍ കമന്റ് ചെയ്തു '' ഗംഭീര വിജയം. നിങ്ങളുടെ സ്വപ്നങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കരുത്'' മറ്റൊരാള്‍ കുറിച്ചു.

    Also read- 30 വർഷത്തിന് ശേഷം മകനോടൊപ്പം പരീക്ഷയെഴുതി; ഫലം വന്നപ്പോൾ അച്ഛൻ ജയിച്ചു, മകൻ തോറ്റു

    അച്ഛനും മകനും ഒരുമിച്ചെഴുതിയ 10-ാം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ 43-കാരനായ അച്ഛന്‍ പരീക്ഷയില്‍ വിജയിക്കുകയും മകന്‍ തോല്‍ക്കുകയും ചെയ്ത സംഭവും പുറത്തു വന്നിരുന്നു. മഹാരാഷ്ട്രയിലെ പുനൈയിലാണ് സംഭവം. മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷ എഴുതിയ അച്ഛന്റെയും മകന്റെയും പരീക്ഷാ ഫലമാണ് വൈറലായത്. കുടുംബത്തിലെ പ്രാരാബ്ധങ്ങള്‍ കാരണം ഏഴാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്ന ഭാസ്‌കര്‍ എന്നയാള്‍ 30 വര്‍ഷത്തിന് ശേഷം മകനോടൊപ്പം വീണ്ടു0 10-ാം ക്ലാസ് പരീക്ഷ എഴുതാന്‍ തീരുമാനിക്കുകയായിരുന്നു. പരീക്ഷയില്‍ ജയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ടെങ്കിലും മകന്‍ രണ്ട് വിഷയങ്ങളില്‍ തോറ്റു എന്ന സങ്കടവും ഇദ്ദേഹത്തിനുണ്ട്. സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പഠനത്തില്‍ മകനെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    Published by:Naveen
    First published: