• HOME
  • »
  • NEWS
  • »
  • buzz
  • »
  • പാരാഗ്ലൈഡിങ്ങിനിടെ 51 വയസുകാരൻ 50 അടി ഉയരത്തിൽ നിന്നും വീണു മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ 51 വയസുകാരൻ 50 അടി ഉയരത്തിൽ നിന്നും വീണു മരിച്ചു

സുഹൃത്തിന്റെ ക്ഷണപ്രകാരം എത്തിയ ആൾക്ക് പാരാഗ്ലൈഡിങ്ങിനിടെ ദാരുണാന്ത്യം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ 51കാരൻ 50 അടി ഉയരത്തിൽ നിന്നും വീണുമരിച്ചു. സൗത്ത് കൊറിയൻ സ്വദേശിയാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വഡോദരയിലെ സുഹൃത്തിന്റെ ക്ഷണപ്രകാരം ഗുജറാത്തിൽ എത്തിയതായിരുന്നു കൊറിയൻ സ്വദേശിയായ ഷിൻ ബിയോങ് മൂൺ.

    “വഡോദരയിൽ നിന്ന് ദക്ഷിണ കൊറിയൻ സ്വദേശിയും, അയാളുടെ ഗുജറാത്തി സുഹൃത്ത് പ്രകാശ്ഭായിയും കാദിയിൽ എത്തിയിരുന്നു. അദ്ദേഹം (മരിച്ചയാൾ) ധരംപൂർ ഗ്രാമത്തിൽ നിന്ന് പാരാഗ്ലൈഡിംഗ് ചെയ്യാൻ തുടങ്ങിയതും, ചില സാങ്കേതിക തകരാറുകൾ കാരണം 50 അടിയിൽ നിന്ന് താഴേക്കു പതിച്ചു. കാഡിയിലെ ഭാഗ്യോദയ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു, ”കാഡി പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ നികുഞ്ച് പട്ടേൽ പറഞ്ഞു. കാഡിയിൽ നിന്ന് അവർ ഖരാ-ഘോഡ സന്ദർശിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    അപകടമരണത്തിനു കേസ് രജിസ്റ്റർ ചെയ്തു. കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ നിന്നുമുള്ള സംഘം അപകടത്തിന് പിന്നിലെ കാരണം അന്വേഷിക്കാൻ ചുമതലയേറ്റു കഴിഞ്ഞു.

    മൃതദേഹം ജന്മദേശത്തേക്ക് അയക്കാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

    Also read: സുരക്ഷാ ബെല്‍റ്റിന്റെ തകരാർ; കുളുവിൽ പാരാഗ്ലൈഡിങ്ങിനിടെ യുവാവ് 500 അടി ഉയരത്തിൽ നിന്ന് വീണു മരിച്ചു

    സമാനസംഭവത്തിൽ ഹിമാചൽ പ്രദേശിൽ കുളുവിലെ ദോഭിയില്‍ പാരാഗ്ലൈഡിങ്ങിനിടെ 30കാരൻ 500അടിയോളം ഉയരത്തിൽ നിന്നും താഴേക്കു പതിച്ചിരുന്നു.

    Summary: A 51-year-old South Korean man tragically died while paragliding in Gujarat in a startling incident. Nearly 50 feet above the ground, he plunged. He had been invited to travel to India by a friend

    Published by:user_57
    First published: