ഇന്റർഫേസ് /വാർത്ത /Buzz / ചാന്ദ്ര ദിനം: മനുഷ്യൻ ചന്ദ്രനിൽ കാൽതൊട്ടിട്ട് 52 വർഷം, ചരിത്രത്താളുകളിൽ ഈ ദിനത്തിന്റെ പ്രാധാന്യം

ചാന്ദ്ര ദിനം: മനുഷ്യൻ ചന്ദ്രനിൽ കാൽതൊട്ടിട്ട് 52 വർഷം, ചരിത്രത്താളുകളിൽ ഈ ദിനത്തിന്റെ പ്രാധാന്യം

1969 ജൂലൈ 20 ലോകചരിത്രത്തിലെ അവിസ്മരണീയ ദിനമാണ്

1969 ജൂലൈ 20 ലോകചരിത്രത്തിലെ അവിസ്മരണീയ ദിനമാണ്

1969 ജൂലൈ 20 ലോകചരിത്രത്തിലെ അവിസ്മരണീയ ദിനമാണ്

  • Share this:

'മനുഷ്യന് ഒരു ചെറിയ ചുവട്, മനുഷ്യരാശിയുടെ വലിയ കുതിപ്പ്' ചന്ദ്രനിൽ ആദ്യമായി കാൽതൊട്ട ശേഷമുള്ളനീൽ ആംസ്ട്രോങ്ങിന്റെ ആദ്യത്തെ വാക്കുകൾ ആണിവ. 1969 ജൂലൈ 20 ലോകചരിത്രത്തിലെ അവിസ്മരണീയ ദിനമാണ്. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽതൊട്ട ദിവസം. 52 വർഷത്തിന് ശേഷം ചരിത്രത്താളുകളിൽ ചാന്ദ്ര ദിനം അടയാളപ്പെടുത്തിയിരിക്കുന്നത് എങ്ങനെയെന്നും ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിയാം.

കമാൻഡർ നീൽ ആംസ്ട്രോങ്ങിനെയും ചാന്ദ്ര മൊഡ്യൂൾ പൈലറ്റുമാരായ ബസ്സ് ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരെയും വഹിച്ച ബഹിരാകാശ യാത്രയായിരുന്നു അപ്പോളോ 11. ആൽഡ്രിനും ആംസ്ട്രോങ്ങും ചന്ദ്രന്റെ ഉപരിതലത്തിൽ ആദ്യമായി ലാൻഡിംഗ് നടത്തിയപ്പോൾ, അപ്പോളോ 11 കമാൻഡ് മൊഡ്യൂൾ കൊളംബിയയെ ചന്ദ്രനു ചുറ്റും പറത്തിയ ബഹിരാകാശയാത്രികനാണ് കോളിൻസ്.

ചന്ദ്രനിൽ ഇറങ്ങി ആറുമണിക്കൂറിനു ശേഷം ആംസ്ട്രോങ് ചന്ദ്ര പ്രതലത്തിലേക്ക് കാലെടുത്തുവച്ചു. ബഹിരാകാശ പേടകത്തിന് പുറത്ത് രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിച്ചു. തുടർന്ന് ബസ്സ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങി. രണ്ട് ബഹിരാകാശയാത്രികരും ചേർന്ന് 21.5 കിലോഗ്രാം ചാന്ദ്രവസ്തുക്കൾ ശേഖരിച്ചു, ഇത് വിശകലനത്തിനായി ഭൂമിയിലേക്ക് കൊണ്ടുവരികയും ചെയ്തു.

ആംസ്ട്രോങും ആൽ‌ഡ്രിനും 21 മണിക്കൂറിലധികം ചന്ദ്രോപരിതലത്തിൽ 'ട്രാൻക്വിലിറ്റി ബേസ്' എന്ന് പേരുള്ള ഒരു സ്ഥലത്ത് ചെലവഴിച്ചു. പിന്നീട് കൊളംബിയ കമാൻഡ് മൊഡ്യൂളിൽ ബഹിരാകാശയാത്രികനായ കോളിൻസിനൊപ്പം വീണ്ടും ചേർന്നു. ജൂലൈ 24 ന് ഇവർ ഭൂമിയിലേക്ക് മടങ്ങി. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിന്റെ വാർഷികത്തോടനുബന്ധിച്ച് 1971 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ജൂലൈ 20 ദേശീയ ചന്ദ്ര ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചു.

ഈ ദിവസത്തിന്റെ പ്രാധാന്യം

ഭൂമിയിൽ ലക്ഷക്കണക്കിന് ആളുകൾ ഈ മിഷന്റെ തത്സമയ സംപ്രേഷണം കണ്ടു. ദൗത്യത്തിന്റെ വിജയത്തെത്തുടർന്ന്, ലാൻഡിംഗിനെ “എക്കാലത്തെയും വലിയ സാങ്കേതിക നേട്ടം” എന്നാണ് നാസ വിശേഷിപ്പിച്ചത്. ജൂലൈ 20 യുഎസിന്റെ ചരിത്രത്തിൽ മാത്രമല്ല ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായി മാറി. പുതിയ പര്യവേക്ഷണങ്ങൾക്കും സാധ്യതകൾക്കുമായി ആകാശം തുറന്നുകൊടുത്ത ദിനം എന്നുവേണം ഈ ദിവസത്തെ കരുതാൻ.

അപ്പോളോ 11 ന്റെ നേട്ടങ്ങൾ ലോകത്തെ കൂടുതൽ ദൗത്യങ്ങൾക്കായുള്ള നാസയുടെ ശ്രമങ്ങൾ ശക്തമാക്കി. ഒരു പ്ലാനറ്റോറിയം സന്ദർശിച്ച് നിങ്ങൾക്ക് ചന്ദ്രദിനം ആചരിക്കാം. എന്നാൽ നിലവിലെ കോവിഡ് മഹാമാരി സാഹചര്യത്തിൽ അതിന് അവസരം ലഭിച്ചുവെന്ന് വരില്ല, എങ്കിൽ അപ്പോളോ 11 ദൗത്യത്തെക്കുറിച്ച് നിങ്ങൾക്ക് ചില ഗവേഷണങ്ങൾ‌ നടത്താവുന്നതാണ്. നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ഈ ചരിത്ര നേട്ടം.

യുഎസിന്റെ മാത്രമല്ല മറ്റ് രാജ്യങ്ങളുടെ ചന്ദ്ര ദൗത്യങ്ങളെക്കുറിച്ചും നിങ്ങൾക്ക് വായിക്കാം അല്ലെങ്കിൽ അപ്പോളോ 11 നെക്കുറിച്ചുള്ള ചില ഡോക്യുമെന്ററികൾ കാണാം.

Summary: July 20 marks the most memorable day in the World History when man walked on the moon for the first time. It occurred for the very first time on 1969

First published:

Tags: Moon Day