• HOME
 • »
 • NEWS
 • »
 • buzz
 • »
 • മകളുടെ കുട്ടിയെ പ്രസവിച്ച് 53കാരിയായ അധ്യാപിക; കുഞ്ഞിന് ജന്മം നൽകിയത് ഐവിഎഫ് ചികിത്സയിലൂടെ

മകളുടെ കുട്ടിയെ പ്രസവിച്ച് 53കാരിയായ അധ്യാപിക; കുഞ്ഞിന് ജന്മം നൽകിയത് ഐവിഎഫ് ചികിത്സയിലൂടെ

ഗുരുതരമായ ശ്വാസകോശ രോഗമുള്ള 29കാരിയ്ക്കു വേണ്ടിയാണ് മാതാവ് പേരക്കുട്ടിയെ ഗർഭം ധരിക്കാൻ തയ്യാറായത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  ബ്രസീലിയ​: പ്രസവിച്ചാൽ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ, 29കാരിയുടെ കുഞ്ഞിനെ ഗർഭം ധരിക്കാൻ അമ്മ തയ്യാറായത്. അങ്ങനെ ഐവിഎഫ് ചികിത്സയിലൂടെ മകളുടെ കുഞ്ഞിനെ ഗർഭം ധരിച്ച 53കാരിയായ അധ്യാപിക ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നാണ് പ്രസവിച്ചത്. തെക്കന്‍ ബ്രസീലിയന്‍ സംസ്​ഥാനമായ സാന്ത കാറ്റാറിനയിലെ ​ഫ്ലോറിയാനോ പൊളിസിലാണ് അത്യപൂർവ്വ ഗർഭധാരണവും പ്രസവവും നടന്നത്.

  ഗുരുതരമായ ശ്വാസകോശ രോഗമുള്ള 29കാരിയ്ക്കു വേണ്ടിയാണ് മാതാവ് പേരക്കുട്ടിയെ ഗർഭം ധരിക്കാൻ തയ്യാറായത്. ഗർഭിണിയായാൽ ജീവൻ അപകടത്തിലാകുമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ഐ വി എഫ് ചികിത്സയ്ക്ക് യുവതി തയ്യാറായത്. 2014ലാണ് യുവതിയുടെ ശ്വാസകോശ രോഗം ഡോക്ടർമാർ കണ്ടെത്തിയത്. വേഗത്തിൽ രക്തം കട്ട പിടിക്കുകയും ശ്വാസകോശത്തിൽ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്ന രോഗമായിരുന്നു യുവതിയ്ക്ക് ഉണ്ടായിരുന്നത്.

  എന്നാൽ അപ്പോഴും സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞ് എന്ന ആഗ്രഹം റോസിക്ലിയയും ഭർത്താവും ഉപേക്ഷിക്കാൻ തയ്യാറായില്ല. അങ്ങനെയാണ് ഐവിഎഫ് ചികിത്സയിലൂടെ മറ്റൊരാളുടെ ഗർഭപാത്രം ഉപയോഗിച്ച് ചികിത്സ നടത്താൻ ഡോക്ടർമാർ നിർദേശിച്ചത്. ഈ വിവരം അറിഞ്ഞ യുവതിയുടെ മാതാവ് മകളുടെ കുഞ്ഞിനെ ഗർഭം ധരിക്കാൻ തയ്യാറായി മുന്നോട്ടു വരികയായിരുന്നു. എന്നാൽ പ്രായകൂടുതൽ കാരണം അത്യന്തം അപകട സാധ്യതയുള്ളതിനാൽ ഡോക്ടർമാർ പിന്തിരിപ്പിക്കാൻ നോക്കി. എന്നാൽ മകൾക്കു വേണ്ടി ആ അമ്മ തീരുമാനത്തിൽ ഉറച്ച് നിന്നു. അങ്ങനെയാണ് ഐ വി എഫ് ചികിത്സ ആരംഭിച്ചത്.

  മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ചികിത്സ ആരംഭിച്ചത്. ചെറിയ പിഴവ് പോലും ഗർഭം ധരിക്കുന്നയാളുടെ ജീവൻ അപകടത്തിലാക്കുമായിരുന്നു. കൂടുതൽ മരുന്നുകൾ കുത്തിവെച്ചാണ് ചികിത്സ നടത്തിയത്. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഓഗസ്​റ്റ്​ 19നാണ് യുവതിയുടെ അമ്മ പ്രസവിച്ചു. പെൺകുഞ്ഞായിരുന്നു. കുഞ്ഞിന് മരിയ ക്ലാര എന്നാണ് പേരിട്ടത് . പ്രസവത്തിന്​ യുവതിയും ഭര്‍ത്താവും​സാക്ഷിയായിരുന്നു. ‘ഒരു വലിയ സ്വപ്​നം സഫലമായി. ഇത്​ വാക്കുകളില്ലാത്ത സ്​നേഹമാണ്​. എല്ലാവരും പറയുന്നതുപോലെ ഒരു പിതാവാകുകയെന്നതും, പിതാവാകുന്ന നിമിഷവും വിവരിക്കാന്‍ കഴിയില്ല’ - യുവതിയുടെ ഭർത്താവ് നിറകണ്ണുകളോടെ പറഞ്ഞു.

  ആന്റിജന്‍ ടെസ്റ്റ് റിസൾട്ട് ഗര്‍ഭധാരണ പരിശോധനാ ഫലമാണെന്ന് തെറ്റിദ്ധരിച്ചു; ഡോക്ടറുടെ അനുഭവം!

  ലണ്ടനിലെ ഫിഞ്ച്ലിയില്‍ സ്വദേശിനിയായ ഒരു ബിസിനസുകാരിക്ക് അടുത്തയിടെ കൂട്ടുകാരിയുമായി വിചിത്രവും എന്നാല്‍ രസകരവുമായ മൊബൈല്‍ സന്ദേശ കൈമാറ്റം ഉണ്ടായി. അവര്‍ തന്റെ കോവിഡ്19 പരിശോധനാ ഫലം പോസിറ്റീവ് ആയതിനെക്കുറിച്ചാണ് സംസാരിച്ചത്. എന്നാല്‍ സുഹൃത്ത് അത് ഗര്‍ഭധാരണ ടെസ്റ്റായി തെറ്റിദ്ധരിക്കുകയായിരുന്നു. അങ്ങനെ വന്നപ്പോള്‍ അവര്‍ നേരിടുന്ന ലക്ഷണങ്ങളെക്കുറിച്ചുള്ള ഒരു വിചിത്രമായ സംഭാഷണത്തിലേക്കാണ് സന്ദേശങ്ങള്‍ കലാശിച്ചത്.

  34 വയസ്സുകാരിയായ ഹെലന്‍ ഫിലിപ്സാണ് താന്‍ കോവിഡ് പോസിറ്റീവ് ആയി എന്ന് മനസ്സിലാക്കിയപ്പോള്‍, തന്റെ റാപ്പിഡ് ലാറ്ററല്‍ ഫ്ലോ ടെസ്റ്റിന്റെ അഥവാ ആന്റിജന്‍ ടെസ്റ്റിന്റെ ഫലം സുഹൃത്തിന് ഫേസ്ബുക്ക് മെസ്സഞ്ചര്‍ വഴി അയച്ചു കൊടുത്തത്. മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ എടുക്കുന്ന സ്രവം, ഗര്‍ഭധാരണം പരിശോധിക്കുന്ന പോലെയുള്ള ഒരു ഉപകരണത്തിലാണ് പരിശോധിക്കുക. രണ്ട് ഉപകരണവും കണ്ടാല്‍ ഒരു പോലെയിരിക്കും എന്നതാണ് തെറ്റിദ്ധാരണയക്ക് കാരണമായത്.


  ഹെലന്റെ ഡോക്ടര്‍ സുഹൃത്ത് അവളോട് എന്താണ് തോന്നുന്നത് എന്ന് ചോദിച്ചപ്പോള്‍ തനിക്ക് ചെറിയ ചുമയും തൊണ്ടവേദനയും ഉണ്ടെന്നും പക്ഷേ 'വലിയ കുഴപ്പമില്ല' എന്നുമാണ് അവള്‍ മറുപടി നല്‍കിത്. എന്നാല്‍ പിന്നീട് അവളുടെ സുഹൃത്ത് അവളോട് ചോദിച്ചത്, ടെസ്റ്റ് ഫലത്തില്‍ അവള്‍ സന്തോഷവതിയാണോ എന്നാണ്. അത് ഹെലനെ ആശയക്കുഴപ്പത്തിലാക്കി, അവള്‍ പറഞ്ഞത് ''കോവിഡ് പോസിറ്റീവ് ആയതിനോ? എനിക്ക് അതിനെ കുറിച്ച് വലിയ വികാരമൊന്നും തോന്നുന്നില്ല; പക്ഷേ ലക്ഷണങ്ങള്‍ ചെറുതായിരിക്കുന്നിടത്തോളം കാലം.'' അപ്പോഴാണ് വളരെ വ്യത്യസ്തമായ രണ്ട് ടെസ്റ്റുകളെക്കുറിച്ചാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. ''ഓഹ് ഞാന്‍ വിചാരിച്ചത് അത് ഗര്‍ഭധാരണ പരിശോധനകളാണന്നാണ്,'' അവളുടെ സുഹൃത്ത് പറഞ്ഞു. ദി മിറര്‍ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

  ''സമൂഹമാധ്യമങ്ങളില്‍ 'പീ സ്റ്റിക്ക്‌സ്' പങ്കുവച്ചു കൊണ്ട് എന്റെ ഗര്‍ഭധാരണത്തെ കുറിച്ച പ്രഖ്യാപനം നടത്തുമെന്ന് എന്റെ സുഹൃത്തുക്കള്‍ പ്രതീക്ഷിക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു,'' സംഭവത്തെക്കുറിച്ച് ഹെലന്‍ തമാശയായി പറഞ്ഞു.

  ആശയക്കുഴപ്പം ഒഴിവാക്കിക്കൊണ്ട് ഹെലന്റെ ഡോക്ടര്‍ സുഹൃത്ത് പറഞ്ഞതിങ്ങനെയാണ്, ''ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ചുമയും തൊണ്ടവേദനയും സൂചിപ്പിക്കുന്നത് എനിക്ക് അത്ഭുതം തോന്നിയിരുന്നു, പക്ഷേ എനിക്ക് ആ സമയത്ത് മറിച്ച് ചിന്തിക്കാന്‍ സാധിച്ചില്ല.''

  ''ഹെലന്‍ അവ അയച്ചപ്പോള്‍ ഞാന്‍ ചിത്രങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചിരുന്നില്ല. ഇത് നടന്നത് രാവിലെ 6 മണി സമയത്ത് ആയിരുന്നു, ഞാന്‍ പാതി ഉറക്കത്തിലും. ഞാനും ഹെലനും വര്‍ഷങ്ങളായി ഉറ്റ ചങ്ങാതിമാരാണ്. അവള്‍ അങ്ങനെ ചെയ്യാറുമുണ്ട്. ഒരു ദിവസം ആരംഭിക്കുന്നതിനുള്ള നല്ല മാര്‍ഗമായിരുന്നു അത്, ശെരിക്കും!'' അവള്‍ കൂട്ടിച്ചേര്‍ത്തു.

  ഹെലന്‍ മാസങ്ങളായി ജോലിയുമായി ബന്ധപ്പെട്ട് ഒരു പരിപാടി ആസൂത്രണം ചെയ്യുകയായിരുന്നു. പക്ഷേ പരിപാടിക്ക് ഒരു ദിവസം മുന്‍പാണ് താന്‍ കോവിഡ് പോസിറ്റീവാണന്ന പരിശോധനാ ഫലം വന്നത്. അതിനാല്‍ തന്നെ അവള്‍ ജോലിയില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ്.
  Published by:Anuraj GR
  First published: