ഒരു കാര്യത്തിനായി ഒരുപാട് തവണ പ്രയത്നം നടത്തിയിട്ടും ഫലം കണ്ടില്ലെങ്കില്‍ പലരും അത് അവിടെ ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ 40 വര്‍ഷമായി തന്റെ സ്വപ്നത്തെ പിന്തുടരുന്ന ഈ 55കാരന്റെ (55 year old man) കഥ തികച്ചും വ്യത്യസ്തമാണ്. ആനുവൽ നാഷണല്‍ കോളേജ് എന്‍ട്രന്‍സ് പരീക്ഷ (എന്സിഇഇ) എഴുതുന്ന ചൈനക്കാരില്‍ (chinese man) ബഹുഭൂരിപക്ഷവും കൗമാരപ്രായക്കാരാണ്. ഗാവോകാവോ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എന്നും ഇത് അറിയപ്പെടുന്നു. എന്നാല്‍ 55 കാരനായ ലിയാങ് ഷി 26-ാം തവണയാണ് (26th time) ഈ പരീക്ഷ എഴുതുന്നത്.
സിഷ്വാന്‍ സര്‍വകലാശാലയില്‍ (sichuan university) പ്രവേശനം നേടുന്നതിന് ഉയര്‍ന്ന സ്കോര്‍ നേടാനാകുമെന്നാണ് അദ്ദേഹം ഇത്തവണയും പ്രതീക്ഷിക്കുന്നത്. വര്‍ഷങ്ങളായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും ഇതിനു വേണ്ടിയായിരുന്നു. 1983 മുതലാണ് അദ്ദേഹം പരീക്ഷ എഴുതാന്‍ തുടങ്ങിയത്. അഞ്ചോ ആറോ തവണ പരീക്ഷ എഴുതിയിട്ടും ഫലം കണ്ടില്ലെങ്കില്‍ ആരായാലും ആ ശ്രമം ഉപേക്ഷിക്കും. എന്നാല്‍ ലിയാങ് ഷി അക്കൂട്ടത്തില്‍പ്പെടുന്നില്ല. 25 തവണ പരീക്ഷ എഴുതിയിട്ടും ലിയാങ് ഷി ആഗ്രഹിച്ച മാര്‍ക്ക് നേടാന്‍ കഴിഞ്ഞില്ല.
'മുമ്പ് എഴുതിയ പരീക്ഷകളിലെല്ലാം എനിക്ക് മാര്‍ക്ക് കുറവായിരുന്നു, പക്ഷേ ഈ സർവകലാശാലയിൽ ചേരാന്‍ എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു, അതിനാലാണ് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ഞാന്‍ ഈ ശ്രമം ഉപേക്ഷിക്കാതിരുന്നത്, ലിയാങ് ചൈന ന്യൂസിനോട് പറഞ്ഞു. ചെങ്ഡുവിലെ ഒരു ബില്‍ഡിംഗ് മെറ്റീരിയല്‍സ് കമ്പനിയുടെ ഉടമയാണ് ലിയാങ്. പരീക്ഷയില്‍ വിജയിച്ച ലിയാങ് സെക്കന്‍ഡ് റാങ്ക് സര്‍വകലാശാലയില്‍ പ്രവേശനത്തിന് യോഗ്യനായിരുന്നു, എന്നാല്‍ അദ്ദേഹം അവിടെ പ്രവേശനം നേടിയില്ല. എന്തെന്നാല്‍ സിഷ്വാന്‍ സര്‍വകലാശാലയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
Also Read-kidney stone | ആറ് മാസത്തെ വേദന; 56കാരന്റെ വൃക്കയിൽ നിന്ന് നീക്കം ചെയ്തത് 206 കല്ലുകൾ
25 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ അവിവാഹിതരായിരിക്കണമെന്ന നിയമം കാരണവും മറ്റ് ചില നിബന്ധനകൾ കാരണവും തനിക്ക് 14 തവണ പരീക്ഷ എഴുതാനായില്ലെന്ന് ലിയാങ് പറഞ്ഞു.പ്രായവും ഓര്‍മ്മക്കുറവും കാരണം മറ്റുള്ള യുവാക്കളെ പോലെ പഠിക്കാന്‍ കഴിയില്ലെന്ന് പലരും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എന്തുതന്നെയായാലും വെല്ലുവിളി നേരിടാന്‍ അദ്ദേഹം തയ്യാറാണ്.
64-ാം വയസ്സില്‍ എംബിബിഎസ് പ്രവേശനം നേടിയ ഒഡീഷക്കാരനും അടുത്തിടെവാര്ത്തകളില് ഇടംനേടിയിരുന്നു. ജയ് കിഷോര്‍ പ്രധാന് എന്നാണ് അദ്ദേഹത്തിന്റെ പേര്. ഒഡീഷയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ ബുര്‍ളയിലെ വീര്‍ സുരേന്ദ്ര സായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചില്‍ (VIMSAR) നാല് വര്‍ഷത്തെ എംബിബിഎസ് പ്രോഗ്രാമിനാണ് അദ്ദേഹത്തിന് പ്രവേശനം ലഭിച്ചത്.
Also Read-Wheelchair | വീല്‍ചെയറിലിരുന്ന് ബൗള്‍ ചെയ്ത് 90കാരന്; പ്രോത്സാഹിപ്പിച്ച് ചെറുമകള്‍; ഊഷ്മള ദൃശ്യം
ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഒരു പ്രാദേശിക സ്കൂളില്‍ പാര്‍ട്ട് ടൈം അധ്യാപകനായി ചേര്‍ന്നു. തുടര്‍ന്ന് ഇന്ത്യന്‍ ബാങ്കില്‍ ജോലി ചെയ്തു. 1983ല്‍ പ്രധാന് എസ്ബിഐയില്‍ ചേര്‍ന്നു. 2016 ലാണ് അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ഡെപ്യൂട്ടി മാനേജരായി വിരമിച്ചത്. അദ്ദേഹത്തിന്റെ ഈ വിചിത്രമായ തീരുമാനം പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കിലും കഠിന പ്രയത്നത്തിലൂടെ അദ്ദേഹം സ്വപ്നം സാക്ഷാത്കരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.