• HOME
  • »
  • NEWS
  • »
  • buzz
  • »
  • ജിമ്മില്‍ സാരിയുടുത്ത് 56കാരിയുടെ വര്‍ക്കൗട്ട്; കൂട്ടിന് മരുമകളും

ജിമ്മില്‍ സാരിയുടുത്ത് 56കാരിയുടെ വര്‍ക്കൗട്ട്; കൂട്ടിന് മരുമകളും

വീഡിയോയില്‍, ചെന്നൈ സ്വദേശിനിയായ സ്ത്രീ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതാണ് കാണിക്കുന്നത്. ജിമ്മില്‍ വെയ്റ്റ് എടുക്കുന്നതും ഡംബെല്ലുകളും ജിമ്മിലെ മറ്റ് മെഷീനുകളും ഉപയോഗിച്ച് വ്യായാമം ചെയ്യുന്നതും വീഡിയോയില്‍ കാണാം. സാരി ധരിച്ചു കൊണ്ടാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത് എന്നതാണ് രസകരമായ കാര്യം

photo- instagram/ humansofmadrasoffl

photo- instagram/ humansofmadrasoffl

  • Share this:
ചെന്നൈ: ചിട്ടയായ വ്യായാമവും സമീകൃത ഭക്ഷണശീലങ്ങളും വളര്‍ത്തിയെടുക്കുന്നതിലൂടെ എത്ര പ്രായമായാലും നമുക്ക് ആരോഗ്യം സംരക്ഷിച്ചു നിര്‍ത്താം. അടുത്തിടെ 56കാരിയായ ഒരു സ്ത്രീ തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താൻ ചെയ്യുന്ന കാര്യങ്ങളുടെ വീഡിയോ വൈറലായിരുന്നു. ഹ്യൂമന്‍സ് ഓഫ് മദ്രാസും മദ്രാസ് ബാര്‍ബെലും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍, ചെന്നൈ സ്വദേശിനിയായ സ്ത്രീ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതാണ് കാണിക്കുന്നത്. ജിമ്മില്‍ വെയ്റ്റ് എടുക്കുന്നതും ഡംബെല്ലുകളും ജിമ്മിലെ മറ്റ് മെഷീനുകളും ഉപയോഗിച്ച് വ്യായാമം ചെയ്യുന്നതും വീഡിയോയില്‍ കാണാം. സാരി ധരിച്ചു കൊണ്ടാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത് എന്നതാണ് രസകരമായ കാര്യം. തന്റെ മരുമകള്‍ക്കൊപ്പമാണ് വര്‍ക്കൗട്ട് ചെയ്യുന്നത്. ജിമ്മിലെ സ്റ്റാഫ് അംഗങ്ങളും മറ്റ് സ്ത്രീകളും അവരെ അഭിനന്ദിക്കുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്.

'' എനിക്ക് ഇപ്പോള്‍ 56 വയസ്സായി. ഇപ്പോഴും വര്‍ക്കൗട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ വസ്ത്രമോ പ്രായമോ അതിനൊരു തടസമല്ല. ഞാനും എന്റെ മരുമകളും പതിവായി വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. ഞാന്‍ ആദ്യമായി ജിമ്മിലേക്ക് വരുമ്പോള്‍ എനിക്ക് 52 വയസ്സായിരുന്നു. കടുത്ത മുട്ടുവേദനയും കാലുവേദനയും ഉള്ളതുകൊണ്ടാണ് ജിമ്മില്‍ ചേര്‍ന്നത്, '' അവര്‍ പറയുന്നു.

Also Read- 'അര്‍ജന്റീനയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് മത്സരം കാണേണ്ടത് അനിവാര്യമായി തോന്നുന്നു; മൂന്നു മണിക്ക് സ്കൂൾ വിടണം'

'' എന്റെ മകനാണ് എന്നോട് വ്യായാമം ചെയ്യാന്‍ പറഞ്ഞത്. മദ്രാസ് ബാര്‍ബെല്‍ എന്ന ജിം നടത്തുകയാണ് അവന്‍. ഞാനും എന്റെ മരുമകളും ചേര്‍ന്ന് പവര്‍ലിഫ്റ്റിംഗ്, സ്‌ക്വാട്ട്‌സ് എന്നിവ ചെയ്യാറുണ്ട്. അതാണ് എന്റെ വേദനയ്ക്ക് ശമനമായത്. നമ്മുടെ ആരോഗ്യം ഫിറ്റും ഹെല്‍ത്തിയുമായി നിലനിര്‍ത്തണം, '' അവര്‍ പറഞ്ഞു.




1.1 മില്യണ്‍ പേരാണ് വീഡിയോ ഇതുവരെ കണ്ടത്. 72,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. '' വളരെയധികം പ്രചോദനം തരുന്ന ഒരു വീഡിയോ. സ്ത്രീകളെ കുറിച്ചുള്ള എല്ലാ മുന്‍വിധികളും ഈ വീഡിയോ തിരുത്തി'' ഒരാള്‍ കമന്റ് ചെയ്തു. കൂടുതല്‍ സ്ത്രീകള്‍ ഇതുകണ്ട് അവരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കട്ടെയെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.

Also Read- Samyuktha Varma | വളരെ സ്പെഷലായ നെക്‌ലേസിന് ഭക്തിസാന്ദ്രമായ പേരുമായി സംയുക്ത വർമ്മ

അടുത്തിടെ, ജിമ്മിലെ ഉപകരണങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ശിവലിംഗത്തിന്റെ ചിത്രം വൈറലായിരുന്നു. ഗ്വാളിയാറിലുള്ള ഒരു ജിം ഉടമയാണ് ഈ ശിവ ലിംഗം നിര്‍മ്മിച്ചിരിക്കുന്നത്. വെയ്റ്റ് പ്ലേറ്റുകളും, ഡംബെല്ലുകളും, കയറുകളും ഉപയോഗിച്ച് നിര്‍മ്മിച്ച ശിവ ലിംഗത്തിന് മുന്നിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന ഒരാളെയാണ് ചിത്രത്തില്‍ കാണുന്നത്. മാലകളും പൂക്കളും കൊണ്ട് ശിവലിംഗം അലങ്കരിച്ചിട്ടുമുണ്ട്. ശിവ ലിംഗത്തിന്റെ മുന്നില്‍ ഒരു വിളക്ക് കത്തിച്ചുവെച്ചിരിക്കുന്നതും കാണാം. ശിവന്റെ നെറ്റിയില്‍ ചാര്‍ത്തിയിരിക്കുന്ന തിലകക്കുറിയ്ക്കായി പിങ്ക് നിറത്തിലുള്ള മൂന്ന് ഡംബെലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ കഴിവിനെ അഭിനന്ദിച്ചുകൊണ്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യയിലെ വ്യത്യസ്തമായ സംഭവങ്ങളും ആളുകളുടെ വേറിട്ട കഴിവുകളും കാഴ്ച്ചക്കാരില്‍ എത്തിക്കുന്ന Colors of Bharat എന്ന ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Published by:Rajesh V
First published: