• HOME
  • »
  • NEWS
  • »
  • buzz
  • »
  • Long Nails | പന്ത്രണ്ട് ഇഞ്ച് നീളമുള്ള നഖങ്ങൾ; നീട്ടി വളർത്തിയത് 30 വർഷം കൊണ്ട്; ഒരിക്കലും വെട്ടില്ലെന്ന് 59കാരി

Long Nails | പന്ത്രണ്ട് ഇഞ്ച് നീളമുള്ള നഖങ്ങൾ; നീട്ടി വളർത്തിയത് 30 വർഷം കൊണ്ട്; ഒരിക്കലും വെട്ടില്ലെന്ന് 59കാരി

30 വര്‍ഷത്തിലേറെയായി കോര്‍ഡെലിയ ആഡംസ് തന്റെ നീണ്ട നഖങ്ങളെ പരിപാലിക്കുന്നുണ്ട്. 1989 മുതലാണ് കോര്‍ഡെലിയ ഈ ഹോബി ആരംഭിച്ചത്.

  • Last Updated :
  • Share this:
    നഖങ്ങളില്‍ പുതിയ ഡിസൈനുകളും ആകൃതികളും പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. നീളം കൂടിയ നഖങ്ങള്‍ കാണാന്‍ മനോഹരമാണെങ്കിലും അവയെ പരിപാലിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ദൈനംദിന ജോലികള്‍ ചെയ്യുന്നതിടയില്‍ അവ പൊട്ടിപ്പോകാനും സാധ്യതയുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി 12 ഇഞ്ച് നീളമുള്ള നഖങ്ങളാണ് (12 inch long nails) ഒരു മധ്യവയസ്‌ക സംരക്ഷിച്ചുപോരുന്നത്. 30 വര്‍ഷത്തിലേറെയായി കോര്‍ഡെലിയ ആഡംസ് (Cordelia Adams) തന്റെ നീണ്ട നഖങ്ങളെ പരിപാലിക്കുന്നുണ്ട്. 1989 മുതലാണ് കോര്‍ഡെലിയ ഈ ഹോബി ആരംഭിച്ചത്. തന്റെ അമ്മയുടെ നീളമുള്ള നഖങ്ങളാണ് കോര്‍ഡെലിയയ്ക്ക് പ്രചോദനമായത്. 16 ഇഞ്ച് നീളമുള്ള നഖങ്ങളായിരുന്നു അവര്‍ക്ക് ആദ്യം ഉണ്ടായിരുന്നത്. നിലവില്‍ 12 ഇഞ്ചാണ് നഖങ്ങളുടെ നീളം. 59കാരിയായ കോര്‍ഡെലിയ വളരുന്നതിനനുസൃതമായി നഖങ്ങള്‍ വെട്ടുകയും ആവശ്യമുള്ള നീളത്തില്‍ നിലനിര്‍ത്തുകയും അവയെ പൊന്നുപോലെ പരിചരിക്കുകയും ചെയ്യുന്നുണ്ട്.

    നഖങ്ങൾ നീട്ടി വളർത്തുന്നവരുണ്ടെങ്കിലും 12 ഇഞ്ച് നീളത്തിൽ നഖങ്ങളുള്ള ആളുകളെ കണ്ടുമുട്ടാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍, തന്റെ നഖങ്ങളുടെ നീളം കൊണ്ട് തനിയ്ക്ക് ആളുകളുടെ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് കോര്‍ഡെലിയ പറയുന്നു. ട്രൂലിയുടെ യുട്യൂബ് ചാനലിലെ ഹുക്ക്ഡ് ഓണ്‍ ദി ലുക്ക് എന്ന വീഡിയോയിലൂടെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

    നെയില്‍ ടെക്‌നീഷ്യനായാണ് (nail technician) കോര്‍ഡെലിയ ജോലി ചെയ്യുന്നത്. നീളമുള്ള നഖങ്ങളെ കുറിച്ചുള്ള നിരവധി വീഡിയോകള്‍ അവര്‍ ടിക്ടോക്കില്‍ പങ്കുവെയ്ക്കാറുണ്ട്. ദശലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. കോവിഡ് മഹാമാരിയുടെ സമയത്താണ് ടിക് ടോക് ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് കോര്‍ഡെലിയ പറയുന്നുണ്ട്. എന്നാല്‍, അവരുടെ ഒരു വീഡിയോ 17 മില്യണിലധികം പേരാണ് കണ്ടത്. അത് ഹാന്‍ഡ് വാഷുമായി ബന്ധപ്പെട്ട ഒരു സിമ്പിള്‍ വീഡിയോ ആയിരുന്നു.

    തനിക്ക് വളരെയധികം ജനശ്രദ്ധ ലഭിക്കുന്നുണ്ടെങ്കിലും, ആളുകള്‍ തന്നോട് മോശമായ പല കാര്യങ്ങളും ചോദിക്കാറുണ്ടെന്നും കോര്‍ഡെലിയ വെളിപ്പെടുത്തി. വിരലുകള്‍ കൊണ്ട് ചെയ്യേണ്ട ചില ജോലികള്‍ തന്റെ വിരലുകള്‍ മടക്കിപിടിച്ചുകൊണ്ടാണ് ചെയ്യാറുള്ളതെന്ന് കോര്‍ഡെലിയ ഇതിനു മറുപടിയെന്നോണം പറഞ്ഞു.

    തന്റെ നഖങ്ങളെല്ലാം വളഞ്ഞാണ് നില്‍ക്കുന്നതെന്നും അതിനാല്‍ എന്തെങ്കിലും സാധനങ്ങള്‍ കൈയില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാറില്ലെന്നും അവര്‍ പറഞ്ഞു. ആളുകള്‍ എന്തൊക്കെ പറഞ്ഞാലും താന്‍ ഒരിക്കലും നഖങ്ങള്‍ വെട്ടില്ലെന്നും താന്‍ വളരെയധികം സന്തോഷവതിയാണെന്നും കോര്‍ഡെലിയ പറഞ്ഞു. നഖങ്ങൾ മുറിച്ച് ചെറിയ നഖങ്ങളാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

    2017 ല്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖങ്ങള്‍ക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ അയ്യണ വില്യം നഖങ്ങള്‍ വെട്ടിയത് വലിയ വാര്‍ത്തയായിരുന്നു. 2021 ഏപ്രില്‍ എട്ടിന് നഖങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ അവയുടെ നീളം 24 അടി വരെയായിരുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖങ്ങള്‍ ഫ്ളോറിഡാ ഒര്‍ലാന്റോ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
    Published by:Naveen
    First published: