• HOME
  • »
  • NEWS
  • »
  • buzz
  • »
  • 6 POINT 5 CRORE YEAR OLD SNAIL FOUND IN TELANGANA

തെലങ്കാനയിൽ ആറരക്കോടി വർഷം പഴക്കമുള്ള ഒച്ചിന്റെ ഫോസിൽ കണ്ടെത്തി

അടുത്തിടെ ചരിത്രാതീത കാലത്ത് ഉപയോഗിച്ച ഉപകരണങ്ങളുള്ള, ചുണ്ണാമ്പുകല്ല് കൊണ്ടു നിർമിച്ച ഒരു ഗുഹയും ആസിഫാബാദ് പ്രദേശത്ത് ഈ ഗവേഷക സംഘം കണ്ടെത്തിയിരുന്നു.

 Image for representation, Credits: Shutterstock)

Image for representation, Credits: Shutterstock)

  • Share this:
    പബ്ലിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹിസ്റ്ററി, ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് (പിആർഐഎച്ച്എഎച്ച്) ഗവേഷകർ തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിലെ ഗിന്നേധാരി വനമേഖലയിൽ നിന്ന് 6.5 കോടി വർഷം പഴക്കമുള്ള ഒച്ചുകളുടെ ഗ്യാസ്ട്രോപോഡ് ഫോസിലുകൾ കണ്ടെത്തി. ഒച്ചുമായി സാമ്യമുള്ള സ്പീഷീസ് ഫൈസ ടിർപ്പോലെൻസിസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കണ്ടെത്തലിന് ശേഷം പുരാവസ്തുഗവേഷകരും ചരിത്രകാരന്മാരും ജില്ലയിൽ ഒരു ഫോസിൽ പാർക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സംഘടനയുടെ ജനറൽ സെക്രട്ടറിയായ എം.എ ശ്രീനിവാസനാണ് ഈ സംഘത്തിന് നേതൃത്വം നൽകിയത്.

    "ഈ പ്രദേശത്ത് ഫോസിൽ പാർക്ക് സ്ഥാപിക്കാൻ പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും പ്രാവർത്തികമായില്ല. സർക്കാർ ഈ ആവശ്യത്തെ ഗൗരവകരമായി കാണുകയും ഫോസിൽ പാർക്ക് സ്ഥാപിക്കുകയും വേണം", എം.എ ശ്രീനിവാസൻ പറഞ്ഞതായി ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു.

    പ്രസിദ്ധനായ പാലിയന്റോളജിസ്റ്റും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ ഡെപ്യൂട്ടി ജനറലുമായിരുന്ന ചകിലം വേണുഗോപാൽ റാവു ഒച്ചുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ഗവേഷകസംഘം കണ്ടെത്തിയ ഫോസിലുകൾ പരിശോധിക്കുകയും ചെയ്തതായി ശ്രീനിവാസൻ പറഞ്ഞു. "ഇവിടെ ആറരക്കോടി വർഷങ്ങൾക്ക് മുമ്പ് ഒരു തടാകം നിലനിന്നിരുന്നു. ആ പ്രദേശം കാലക്രമേണ ലാവയാൽ പൊതിഞ്ഞു പോയിരിക്കാം. ഈ ഒച്ചുകൾ ഉൾപ്പെടെയുള്ള നിരവധി ജീവജാലങ്ങൾ ചെളിയിൽ പുതഞ്ഞു പോവുകയും പിന്നീട് ഫോസിലുകളായി രൂപാന്തരപ്പെടുകയും ചെയ്തു" എന്ന് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

    Also Read- England Vs India|മരിച്ചു പോയ സുഹൃത്തിനായി സീറ്റ് റിസർവ് ചെയ്ത് സുഹൃത്തുക്കൾ

    ആറരക്കോടി വർഷങ്ങൾ പഴക്കമുള്ള ഒച്ചിന്റെ ഫോസിൽ കണ്ടെത്തിയത് അതുപോലുള്ള മറ്റു നിരവധി ജീവരൂപങ്ങളെയും ആസിഫാബാദിൽ കണ്ടെത്താൻ കഴിഞ്ഞേക്കും എന്നതിന്റെ സൂചനയാണ് നൽകുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് സമാനമായ ഗ്യാസ്‌ട്രോപോഡ് ഫോസിലുകൾ ശങ്കറെഡ്ഢി ജില്ലയിലെ ടെർപോൾ ഗ്രാമത്തിൽ നിന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. ഫൈസ എന്ന ഗണത്തിൽ ഉൾപ്പെടുന്നവയാണ് ഈ ഗ്യാസ്‌ട്രോപോഡ് ഒച്ചുകൾ. ഈ ഒച്ചുകൾക്ക് ഘടികാര ദിശയിൽ വലയങ്ങൾ ഉണ്ട്. അവയെല്ലാം വലതുവശത്തേക്കാണ് തുറന്നിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. എന്നാൽ, ഫൈസ ടിർപ്പോലെൻസിസിനെ വ്യത്യസ്തമാക്കി നിർത്തുന്ന ഘടകം അവയിലെ വലയങ്ങൾ എല്ലാം എതിർ ഘടികാര ദിശയിലാണ് എന്നതാണ്. അവ തുറക്കുന്നതാകട്ടെ ഇടതു വശത്തും.

    ആ പ്രദേശത്ത് തന്നെ പിആർഐഎച്ച്എഎച്ച് സംഘം മരത്തിന്റെ ഫോസിലുകളുടെ ചില സ്പെസിമനുകളും ആൽഗയുടെ അതിസൂക്ഷ്മ ഫോസിലുകളും കണ്ടെത്തിയതായും അടുത്ത വൃത്തങ്ങൾ പറയുന്നു. അടുത്തിടെ ചരിത്രാതീത കാലത്ത് ഉപയോഗിച്ച ഉപകരണങ്ങളുള്ള, ചുണ്ണാമ്പുകല്ല് കൊണ്ടു നിർമിച്ച ഒരു ഗുഹയും ആസിഫാബാദ് പ്രദേശത്ത് ഈ ഗവേഷക സംഘം കണ്ടെത്തിയിരുന്നു.
    Published by:Naseeba TC
    First published:
    )}