നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 12,000 വർഷം പഴക്കമുള്ള പുരാതന ജീവിയുടെ പല്ല്; കണ്ടെത്തിയത് ആറു വയസുകാരൻ

  12,000 വർഷം പഴക്കമുള്ള പുരാതന ജീവിയുടെ പല്ല്; കണ്ടെത്തിയത് ആറു വയസുകാരൻ

  ജൂലിയൻ കണ്ടെത്തിയ പുരാതന ഫോസിലിന് മനുഷ്യന്റെ കൈയുടെയത്ര വലിപ്പമുണ്ടായിരുന്നു

  • Share this:
   ആറ് വയസ്സുകാരനായ ജൂലിയൻ ഗാഗ്നോൺ തന്റെ കുടുംബത്തോടൊപ്പം റോച്ചസ്റ്റർ ഹിൽസിലെ 'ദിനോസർ ഹിൽ' എന്ന് പേരുള്ള ഒരു പ്രകൃതിദത്ത റിസർവിൽ ഒരു ഉല്ലാസയാത്രയ്ക്ക് പോയി. അവിടെ വെച്ച് ആ ബാലൻ പാലിയന്റോളജി എന്ന ശാസ്ത്രശാഖയ്ക്ക് മുതൽക്കൂട്ടായ ഒരു നിർണായക കണ്ടെത്തലിനും കാരണക്കാരനായി.

   12,000 വർഷം പഴക്കമുള്ള പല്ലിന്റെ ഒരു ഭാഗമാണ് ജൂലിയൻ അവിടെ വെച്ച് കണ്ടെത്തിയത്. അത് വടക്കൻ, മധ്യ അമേരിക്കൻ ദേശങ്ങളിൽ അലഞ്ഞുനടന്നിരുന്ന ആനയുടേതിന് സമാനമായ ശരീരപ്രകൃതിയുള്ള മാസ്റ്റഡൺ എന്ന പുരാതന സസ്തനിയുടേതായിരുന്നു.

   ജൂലിയൻ കണ്ടെത്തിയ പുരാതന ഫോസിലിന് മനുഷ്യന്റെ കൈയുടെയത്ര വലിപ്പമുണ്ടായിരുന്നു. ഈ കണ്ടെത്തൽ സംബന്ധിച്ച വിവരങ്ങൾ തുടർന്ന് മിഷിഗൺ സർവകലാശാലയിലെ ഗവേഷകർക്ക് നൽകി. തങ്ങളുടെ ഫോസിൽ അവശിഷ്ടങ്ങളുടെ ശേഖരത്തിന് ഈ കണ്ടെത്തൽ അസാധാരണമായ ഒരു മുതൽക്കൂട്ടാണെന്ന് അവർ സ്ഥിരീകരിച്ചു.

   "എന്റെ കാലിൽ എന്തോ തടഞ്ഞ പോലെ തോന്നി. ഞാൻ അത് എടുത്തു നോക്കി. അത് ഒരു പല്ല് പോലെയാണ് കാണപ്പെട്ടത്. ഈ കണ്ടുപിടിത്തത്തിന് എനിക്ക് ഒരു മില്യൺ ഡോളറെങ്കിലും പ്രതിഫലം ലഭിക്കുമെന്നാണ് ഞാൻ ആദ്യം കരുതിയത്. ഇപ്പോൾ അൽപ്പം വിഷമം തോന്നുന്നു, ”ജൂലിയൻ നിഷ്കളങ്കമായ പുഞ്ചിരിയോടെ ഡബ്ല്യു ഡി ഐ വിയോട് പറഞ്ഞു. “ആദ്യം ഞാൻ ഒരു ആർക്കിയോളജിസ്റ്റ് ആകാനാണ് ആഗ്രഹിച്ചത്. എന്നാൽ ഇപ്പോൾ, ഞാൻ ഒരു പാലിയന്റോളജിസ്റ്റാകാനാണ് സാധ്യത എന്ന് തോന്നുന്നു”, ജൂലിയൻ കൂട്ടിച്ചേർത്തു.

   ഡബ്ല്യു‌ ഡി‌ ഐ‌ വി റിപോർട്ട് അനുസരിച്ച്, ജൂലിയൻ ഒരു സാധാരണ പാറയിൽ കാലു തട്ടി വീഴുകയായിരുന്നുവെന്നാണ് ഗാഗ്നോൺ കുടുംബം കരുതിയത്. പക്ഷേ ഓൺലൈനിൽ തിരഞ്ഞപ്പോഴാണ് ആ കണ്ടെത്തലിന്റെ പ്രാധാന്യം അവർക്ക് മനസിലായത്.

   മിഷിഗൺ യൂണിവേഴ്സിറ്റിയിലെ മ്യൂസിയം ഓഫ് പാലിയന്റോളജിസ്റ്റിൽ ജൂലിയൻ ആ പല്ല് നൽകുമെന്ന് ലോക്കൽ 4 റിപ്പോർട്ട് ചെയ്യുന്നു. 6 വയസ്സുള്ള ഒരു കുട്ടി കണ്ടെത്തിയ അത്തരമൊരു അപൂർവ കണ്ടെത്തൽ മ്യൂസിയത്തിലെ ഗവേഷകരെ ആവേശഭരിതരാക്കിക്കഴിഞ്ഞു.

   "ഫോസിൽ ഖനനം എല്ലാ ദിവസവും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളായതുകൊണ്ട് എനിക്ക് ആ ബാലനോട് അൽപ്പം അസൂയ തോന്നുന്നുണ്ട്. ഈ കണ്ടെത്തൽ വളരെയധികം ആവേശകരമാണ്, കാരണം ഇതുപോലുള്ള ഫോസിലുകൾ കണ്ടെത്തുക എന്നത് അത്രയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്”, മിഷിഗൺ യൂണിവേഴ്സിറ്റി ഓഫ് നാച്ചുറൽ ഹിസ്റ്ററി യൂണിവേഴ്സിറ്റിയിലെ എബി ഡ്രേക്ക് പറയുന്നു.

   16 ഏക്കർ വരുന്ന പ്രകൃതിദത്തമായ ദിനോസർ ഹിൽ, മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രകൃതിയുമായി അടുത്ത ബന്ധം പുലർത്താൻ കഴിയുന്നതും വിവിധ സസ്യജന്തുജാലങ്ങൾക്കായുള്ള പര്യവേക്ഷണം നടത്താൻ പറ്റിയതുമായ ഒരു സ്ഥലമാണ്. "നിങ്ങൾ എന്താണ് കണ്ടെത്താൻ പോകുന്നതെന്ന് നിങ്ങൾക്കറിയില്ല എന്നതാണ് പ്രകൃതിയുടെ ഏറ്റവും വലിയ സവിശേഷത. നിങ്ങൾ ഒരു വിദഗ്ദ്ധനല്ലെങ്കിൽ പോലും അത് നിങ്ങളെ അത്ഭുതപ്പെടുത്തും", ദിനോസർ ഹിൽ ഡയറക്ടർ അമാൻഡ ഫെൽക് പറഞ്ഞു.
   Published by:Karthika M
   First published:
   )}