നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • House | സ്വന്തമായി വീട് വാങ്ങി ആറു വയസ്സുകാരിയും സഹോദരങ്ങളും; പണം സമ്പാദിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിച്ചത് പിതാവ്

  House | സ്വന്തമായി വീട് വാങ്ങി ആറു വയസ്സുകാരിയും സഹോദരങ്ങളും; പണം സമ്പാദിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിച്ചത് പിതാവ്

  വീട് വാങ്ങാനുള്ള പണം മുഴുവൻ നൽകിയത് അവളുടെ മാതാപിതാക്കളല്ല. എന്നാൽ ചെറിയൊരു സഹായം മാതാപിതാക്കൾ ചെയ്തു.

  • Share this:
   സ്വന്തമായി ഒരു വീട് (House) എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ ഇതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഓസ്‌ട്രേലിയൻ സ്വദേശിയായ ഒരു ആറ് വയസ്സുകാരി (Australian Girl) തന്റെ സഹോദരനും സഹോദരിക്കുമൊപ്പം ചേർന്ന് സ്വന്തമായി വീട് വാങ്ങി. വീട് വാങ്ങാനുള്ള പണം മുഴുവൻ നൽകിയത് അവളുടെ മാതാപിതാക്കളല്ല. എന്നാൽ ചെറിയൊരു സഹായം മാതാപിതാക്കൾ ചെയ്തു. കൊവിഡ്-19 മഹാമാരിയെ (Covid Pandemic) തുടർന്ന് മെൽബണിന്റെ പരിസര പ്രദേശത്തുള്ള വസ്‌തുക്കളുടെ വില കുത്തനെ ഇടിഞ്ഞതിനെത്തുടർന്നാണ് കുട്ടി തന്റെ പോക്കറ്റ് മണി ഉപയോഗിച്ച് ഒരു വീട് വാങ്ങിയത്.

   പ്രദേശത്തെ പ്രധാന പ്രോപ്പർട്ടി ഡീലറായ കാം മക്ലെല്ലന്റെ (36) മക്കളാണ് സ്വന്തമായി വീട് വാങ്ങിയ ഈ കൊച്ചുമിടുക്കർ. പ്രദേശത്ത് സ്ഥലത്തിന്റെ വിലകൾ ഉടൻ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ തന്റെ മൂന്ന് മക്കളെയും വസ്തു വാങ്ങാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ ഇവർക്ക് മുഴുവൻ പണവും അദ്ദേഹം നൽകിയിരുന്നുമില്ല. പകരം, പണം സമ്പാദിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. അവരുടെ പോക്കറ്റ് മണി വർദ്ധിപ്പിക്കുന്നതിനുള്ള ചില മാർഗങ്ങളും അദ്ദേഹം അവർക്ക് നിർദ്ദേശിച്ചു.

   ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് അനുസരിച്ച്, കാം തന്റെ കുട്ടികളെ വീട്ടുജോലികൾ ചെയ്യാൻ ഉൾപ്പെടുത്തുകയും അവർക്ക് ചെയ്യുന്ന ജോലിയ്ക്ക് അനുസരിച്ച് പണം നൽകുകയും ചെയ്തിരുന്നു. കുട്ടികൾ പിതാവിന്റെ പുസ്തകങ്ങൾ പാക്ക് ചെയ്യാൻ സഹായിച്ച് നാലര ലക്ഷത്തോളം രൂപ സമാഹരിച്ചു. കാം ബാക്കി പണം മുടക്കി മക്കളുടെ പേരിൽ വസ്തു വാങ്ങുകയായിരുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ കുട്ടികളുടെ വസ്തുവിന്റെ വില ഇരട്ടിയാകുമെന്നും അദ്ദേഹം പറയുന്നു.

   ഇന്ന് തനിക്ക് അഞ്ച് കോടിയോളം രൂപ ചെലവായ വീടിന് അടുത്ത 10 വർഷത്തിനുള്ളിൽ 10 കോടിയോ അതിലധികമോ ആയി വില ഉയർന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രോപ്പർട്ടി കമ്പനിയായ ഓപ്പൺ കോർപ്പറേഷന്റെ ഡയറക്ടറും സഹസ്ഥാപകനുമാണ് കാം. ഇതോടൊപ്പം എങ്ങനെ വസ്തുവിൽ നിക്ഷേപിക്കാം എന്നതിനെക്കുറിച്ച് ഒരു പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. ‘മൈ ഫോർ ഇയർ ഓൾഡ്, ദി പ്രോപ്പർട്ടി ഇൻവെസ്റ്റർ’ എന്നാണ് ഈ പുസ്തകത്തിന്റെ പേര്. കഴിഞ്ഞ വർഷം നവംബറിലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകമായി ഇത് മാറി.

   ഇന്ന് പലരും കൈയില്‍ മതിയായ പണം ഉണ്ടായിട്ടല്ല വീട് ഉണ്ടാക്കുന്നത്. എന്നാല്‍, വീട് പണിയുന്നതിനുള്ള മുഴുവൻ പണവും ശേഖരിച്ച് വെച്ച് വീടുണ്ടാക്കിയ വാങ് ഷെനായ് (wang shenai) എന്ന 32കാരിയുടെ കഥ അടുത്തിടെ വാർത്തയായിരുന്നു. ചൈനയിലാണ് സംഭവം. ഷെനായ് തന്റെ മാസശമ്പളത്തിന്റെ 90 ശതമാനവും സ്വരൂപിച്ചാണ് ഫ്‌ളാറ്റ് വാങ്ങിയത്. അതും ഒന്നല്ല, രണ്ട് ഫ്‌ളാറ്റുകളാണ് അവര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി വാങ് ഇതിനായി തന്റെ ശമ്പളം സ്വരുക്കൂട്ടുകയായിരുന്നു.
   Published by:Sarath Mohanan
   First published: