നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'കൊച്ചു കുട്ടികൾക്ക് ഇത്രയും 'ജോലി' എന്തിനാണ് മോദി സർ? പ്രധാനമന്ത്രിയോട് പരാതി പറഞ്ഞ് 6 വയസുകാരി

  'കൊച്ചു കുട്ടികൾക്ക് ഇത്രയും 'ജോലി' എന്തിനാണ് മോദി സർ? പ്രധാനമന്ത്രിയോട് പരാതി പറഞ്ഞ് 6 വയസുകാരി

  ഇടയ്ക്ക് മോദി 'സാർ' ആണോ 'മാഡം' ആണോ എന്ന കൺഫ്യൂഷനും കുട്ടിക്കുണ്ടാകുന്നുണ്ട്. രസകരമായ വളരെ നിഷ്കളങ്കമായ ഈ പരാതി അധികം വൈകാതെ തന്നെ വൈറലായി.

  Image credits: Twitter Screengrab/File photo.

  Image credits: Twitter Screengrab/File photo.

  • Share this:
   കോവിഡ് രണ്ടാംതരംഗത്തിന്‍റെ പിടിയിലാണ് രാജ്യം. ഇതിനിടയിലാണ് പുതിയൊരു അധ്യയന വർഷം കൂടി കടന്നു വരുന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഇത്തവണയും ഓൺലൈൻ വഴിയാണ് ക്ലാസുകൾ. സൂം, ഗൂഗിൾ മീറ്റ് വഴിയുള്ള പഠനം കുട്ടികൾക്കും ഇപ്പോൾ ശീലമായത് പോലെയാണ്. ക്ലാസുകൾ വിർച്വൽ ആയ ഈ സാഹചര്യത്തിലാണ് ഒരു ആറു വയസുകാരിയുടെ വീഡിയോ വൈറലാകുന്നത്.

   ജമ്മുകാശ്മീരിൽ നിന്നുള്ള കുട്ടി അധിക പഠനഭാരത്തെക്കുറിച്ചും ഹോംവർക്കിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി പറയുന്നതാണ് വീഡിയോ. 'അസലാമു അലൈക്കും മോദി സാബ്' എന്ന് പറ‍ഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ആറു വയസുള്ള പെൺകുട്ടിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്നുമുണ്ട്.

   Also Read-മുന്നറിയിപ്പുകൾ അവഗണിച്ച് ഫോട്ടോ എടുക്കൽ; യുവതിക്ക് നേരെ പാഞ്ഞടുത്ത് കരടി

   ആറു വയസുള്ള കുട്ടിക്ക് ഇത്രയും 'ജോലി' എന്തിനാണെന്നാണ് കുട്ടി ചോദിക്കുന്നത്. വലിയ കുട്ടികൾക്കാണ് ഇത്രയും ജോലി നൽകേണ്ടത്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ക്ലാസ്. തനിക്ക് പഠിക്കേണ്ടി വരുന്ന വിഷയങ്ങളുടെ ലിസ്റ്റും പരാതിയിൽ നിരത്തുന്ന കുട്ടി ഇതൊക്കെ വലിയ കുട്ടികൾക്കല്ലേ വേണ്ടത് ചെറിയ കുട്ടികൾക്ക് എന്തിനാണെന്നും ചോദിക്കുന്നു. ഇടയ്ക്ക് മോദി 'സാർ' ആണോ 'മാഡം' ആണോ എന്ന കൺഫ്യൂഷനും കുട്ടിക്കുണ്ടാകുന്നുണ്ട്. രസകരമായ വളരെ നിഷ്കളങ്കമായ ഈ പരാതി അധികം വൈകാതെ തന്നെ വൈറലായി.   ജമ്മുകാശ്മീര്‍ ഗവർണർ മനോജ് സിൻഹയുടെ ശ്രദ്ധയിലും ഈ വീഡിയോ എത്തിയിരുന്നു. ആരാധനീയമായ ഒരു പരാതി എന്നാണ് വീഡിയോ പങ്കുവച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പുറമെ സ്കൂൾ കുട്ടികളിൽ ഹോം വർക്കിന്‍റെ ഭാരം ലഘൂകരിക്കാനുള്ള ഒരു നയം രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.   “വളരെ ആരാധനീയമായ ഒരു പരാതി. ഹോം വർക്കിന്‍റെ ഭാരം ലഘൂകരിക്കുന്നതിന് 48 മണിക്കൂറിനുള്ളിൽ ഒരു നയം കൊണ്ടുവരാൻ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. കുട്ടിക്കാലത്തെ നിഷ്കളങ്കത്വം ദൈവത്തിന്റെ ദാനമാണ്, അവരുടെ നാളുകൾ സജീവവും സന്തോഷവും ആനന്ദവും നിറഞ്ഞതായിരിക്കണം'. വീഡിയോ പങ്കുവച്ച് ഗവർണർ ട്വീറ്റ് ചെയ്തു.
   Published by:Asha Sulfiker
   First published:
   )}