നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Bada Khana Contest | ഒറ്റയിരിപ്പിന് അകത്താക്കിയത് 60 പൂരി; തീറ്റമത്സരത്തിൽ താരമായി പോലീസ് കോൺസ്റ്റബിൾ

    Bada Khana Contest | ഒറ്റയിരിപ്പിന് അകത്താക്കിയത് 60 പൂരി; തീറ്റമത്സരത്തിൽ താരമായി പോലീസ് കോൺസ്റ്റബിൾ

    പഴയ പോലീസുകാരും പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ജീവനക്കാരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന പാരമ്പര്യത്തിന്റെ ഭാഗമായി നടത്തിപ്പോരുന്ന മത്സരമാണ് 'ബഡാ ഖാന'

    • Share this:
      ഭക്ഷണ പ്രിയരല്ലാത്തവർ (Food Lovers) വളരെ ചുരുക്കമായിരിക്കും. നന്നായി ഭക്ഷണം കഴിക്കുന്നവർക്ക് വേണ്ടി പലയിടങ്ങളിലും തീറ്റ മത്സരങ്ങളും (Food Eating Competitions) സംഘടിപ്പിക്കാറുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തിൽ എത്ര കൂടുതൽ കഴിക്കുന്നു എന്നതാണ് ഈ മത്സരങ്ങളിൽ വിജയിയെ തീരുമാനിക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡം. സമാനമായ ഒരു മത്സരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Social Media) തരംഗമാകുന്നത്.

      പൂരി (Puri) വളരെ സ്വാദിഷ്ടമായ ഒരു ഭക്ഷണമാണ്, അല്ലേ? എന്നാൽ ഒരു മനുഷ്യന് ഒറ്റയിരിപ്പിൽ പരമാവധി എത്ര പൂരി വരെ കഴിക്കാൻ സാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിലിതാ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് 60 പൂരികൾ അകത്താക്കി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഉത്തർ പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥൻ.

      ഗോണ്ടയിലെ റിസർവ് പോലീസ് ലൈനിൽ സംഘടിപ്പിച്ച 'ബഡാ ഖാന' മത്സരത്തിലാണ് 60 പൂരി കഴിച്ചുകൊണ്ട് പോലീസ് കോൺസ്റ്റബിളായ ഹൃഷികേശ് റായ് പുതിയ റെക്കോർഡ് സൃഷ്ടിച്ചത്. 51 പൂരി കഴിച്ചതിന്റെ പൂർവകാല റെക്കോർഡ് ആണ് അദ്ദേഹം തകർത്തത്. എന്നാൽ, ഈ മുൻകാല റെക്കോർഡും ഹൃഷികേശ് റായിയുടെ പേരിൽ തന്നെയായിരുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. സ്വന്തം റെക്കോർഡ് തകർത്തുകൊണ്ടാണ് 60 പൂരിയെന്ന പുതിയ റെക്കോർഡ് അദ്ദേഹം നേടിയത്.

      Celebrity Obsession | സെലിബ്രിറ്റികളോട് കടുത്ത ആരാധനയുള്ളവർക്ക് ബുദ്ധിശക്തി കുറവായിരിക്കുമെന്ന് പഠനം

      പഴയ പോലീസുകാരും പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ജീവനക്കാരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന പാരമ്പര്യത്തിന്റെ ഭാഗമായി നടത്തിപ്പോരുന്ന മത്സരമാണ് 'ബഡാ ഖാന'. ബഡാ ഖാനയുടെ ഭാഗമായി നടത്തിയ 'പൂരി ഖാവോ' മത്സരത്തിൽ 60 പൂരി കഴിച്ച് ഒന്നാം സ്ഥാനം നേടിയ പിഎസി ഗോണ്ടയിലെ ചീഫ് കോൺസ്റ്റബിൾ ഹൃഷികേശ് റായിക്കും 48 പൂരി കഴിച്ച് രണ്ടാം സ്ഥാനം നേടിയ റിക്രൂട്ട് കോൺസ്റ്റബിൾ അമിത് കുമാറിനും എസ്പി സന്തോഷ് മിശ്ര ക്യാഷ് പ്രൈസ് നൽകി. മത്സരത്തിൽ റെക്കോർഡ് തീർത്ത ഹൃഷികേശ് റായിക്ക് 1000 രൂപയാണ് ക്യാഷ് പ്രൈസായി ലഭിച്ചത്.

      Rules for success | വിജയത്തിനുള്ള 11 നിയമങ്ങള്‍ പങ്കുവെച്ച് മുന്‍ ആപ്പിള്‍ ജീവനക്കാരന്‍

      ഗോണ്ട പൊലീസ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ബഡാ ഖാന മത്സരത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ഗോണ്ട പോലീസിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്. ഒന്നാം സ്ഥാനത്തെത്തിയ ഹൃഷികേശ് റായിയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് സോഷ്യൽ മീഡിയ നിറയെ. എങ്ങനെ ഇത്രയും അധികം പൂരി ഒറ്റയടിക്ക് കഴിക്കാൻ സാധിക്കുന്നു എന്നും ചിലർ ചോദിക്കുന്നു. ഇതൊരു അത്ഭുതമാണെന്നും മറ്റു ചിലർ കമന്റ് ചെയ്യുന്നു.
      Published by:Jayashankar AV
      First published: