നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • രണ്ടാം വിവാഹത്തിന് കുടുംബം എതി‍ർത്തു, വൈദ്യുതി പോസ്റ്റിൽ കയറി 60കാരന്റെ ആത്മഹത്യ ഭീഷണി

  രണ്ടാം വിവാഹത്തിന് കുടുംബം എതി‍ർത്തു, വൈദ്യുതി പോസ്റ്റിൽ കയറി 60കാരന്റെ ആത്മഹത്യ ഭീഷണി

  ഇത്രയും പ്രായമായയാൾ വീണ്ടും വിവാഹിതനാകുന്നത് ശരിയല്ലെന്നാണ് കുടുംബാംഗങ്ങളുടെ അഭിപ്രായം. ബന്ധുക്കളുടെ എതി‍ർപ്പ് മറികടക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയത്.

  News18

  News18

  • Share this:
   രണ്ടാം വിവാഹത്തിന് വീട്ടുകാ‍ർ സമ്മതിച്ചില്ല, 60കാരൻ വൈദ്യുതി പോസ്റ്റിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സോഭരൻ സിംഗ് എന്ന 60കാരനാണ് പോസ്റ്റിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. നാല് വർഷങ്ങൾക്ക് മുമ്പ് ഇയാൾക്ക് ഭാര്യയെ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുട‌ർന്ന് ഒറ്റയ്ക്ക് താമസിച്ചിരുന്ന സോഭരൻ സിംഗ് ഏകാന്ത ജീവിതത്തിൽ മടുത്തിരുന്നു. എന്നാൽ പുനർവിവാഹം ചെയ്യാനുള്ള ഇദ്ദേഹത്തിന്റെ ആഗ്രഹത്തെ കുടുംബാംഗങ്ങളും ബന്ധുക്കളും എതി‍ർത്തു.

   ഇത്രയും പ്രായമായയാൾ വീണ്ടും വിവാഹിതനാകുന്നത് ശരിയല്ലെന്നാണ് കുടുംബാംഗങ്ങളുടെ അഭിപ്രായം. ബന്ധുക്കളുടെ എതി‍ർപ്പ് മറികടക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ധോൽപൂരിലെ 11 കെവി വൈദ്യുതി പോസ്റ്റിൽ കയറി ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഈ സമയത്ത് ലൈനിൽ വൈദ്യുതി ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കുടുംബാംഗങ്ങൾ വൈദ്യുതി വകുപ്പിനെ വിവരം അറിയിച്ചിരുന്നുവെന്ന് ആജ് തക് റിപ്പോ‍ർട്ട് വ്യക്തമാക്കുന്നു.

   ഇയാൾക്ക് മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്. എന്നാൽ സോഭരന്റെ ജീവിതത്തിലെ ഏകാന്തത നികത്താൻ ഇവ‍ർക്കായില്ല. ഇതിനെ തുടർന്നാണ് ആത്മഹത്യ ഭീഷണി എന്ന വഴി സോഭരൻ തിരഞ്ഞെടുത്തത്. പല തവണ മക്കളോട് വിവാഹ കാര്യത്തെക്കുറിച്ച് ഇയാൾ സംസാരിച്ചിരുന്നു. എന്നാൽ വിവാഹം കഴിക്കാനുള്ള ഇദ്ദേഹത്തിന്റെ ആഗ്രഹത്തെ മക്കൾ ശക്തമായി എതിർത്തു.

   Explained: വൈറസുകളെ ചെറുക്കാൻ കൊതുകിലെ പ്രോട്ടീന് കഴിയും; വിശദാംശങ്ങൾ അറിയാം

   സോഭരനെ അനുനയിപ്പിക്കാനും സുരക്ഷിതമായി താഴെ ഇറക്കാനും ആളുകൾ തടിച്ചുകൂടി. പോസ്റ്റിന് മുകളിലേയ്ക്ക് കയറിയ മറ്റൊരാളുടെ സഹായത്തോടെയാണ് അദ്ദേഹത്തെ ഒടുവിൽ താഴെയിറക്കിയത്. എന്നാൽ പോസ്റ്റിൽ നിന്ന് താഴെ ഇറങ്ങിയതിന് ശേഷവും താൻ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും തനിയ്ക്ക് ഒരു ജീവിത പങ്കാളിയെ വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇദ്ദേഹത്തിന്റെ ആഗ്രഹം ഇനിയെങ്കിലും മക്കൾ നടത്തി കൊടുക്കുമോയെന്ന് കണ്ടറിയണം.

   ഏതാനും മാസങ്ങൾക്ക് മുമ്പ് പത്തനംതിട്ടയിൽ വൈദ്യുത പേസ്റ്റിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ നാട്ടുകാരും അഗ്‌നിശമന സേന ജീവനക്കാരും ചേ‍ർന്ന് താഴെ ഇറക്കിയിരുന്നു. കെഎസ്ഇബിയെ വിവരം അറിയിച്ചതിനെ തുടർന്ന് ഇവിടേക്കുള്ള വൈദ്യുത ബന്ധം വിഛേദിച്ചെങ്കിലും ഇയാള്‍ പോസ്റ്റിൽ നിന്നും താഴെയിറങ്ങാൻ തയാറായില്ല. വൈദ്യുതി ഇല്ലെന്നു മനസിലായതോടെ പോസ്റ്റിൽ നിന്നും താഴേക്ക് ചാടി മരിക്കുമെന്നായി യുവാവിന്റെ ഭീഷണി. ഇതിനിടെ തന്റെ ഭാര്യ വന്നു പറഞ്ഞാൽ താഴെ ഇറങ്ങാമെന്ന് ഇയാൾ നാട്ടുകാരെ അറിയിച്ചു. പ്രദേശവാസികളിലാരോ ഭാര്യയെ വാടകവീട്ടില്‍ നിന്നു കൂട്ടിവന്നു. ഭാര്യ സ്ഥലത്തെത്തിയതോടെ അവർക്കു നേരെ അസഭ്യ വർഷം തുടർന്നു. ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കുകയും ചെയ്തു.

   Also Read കരിമ്പുലിയും പുള്ളിപ്പുലിയും തമ്മിലുള്ള ഏറ്റുമുട്ടൽ; നന്ദൻ നിലേക്കനി പങ്കുവെച്ച വീഡിയോ വൈറലാകുന്നു

   ഇതുകേട്ട ഭാര്യ ബോധംകെട്ട് വീണു. അവരെ ഉടന്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ സ്ഥലത്തെത്തിയ അഗ്‌നിശമനസേന വലയുമായെത്തി യുവാവിനെ വലിച്ചു താഴേയ്ക്കിട്ടു. വലയിലേക്കു വീണ ഇയാൾക്കെതിരെ നാട്ടുകാർ സംഘടിച്ചെത്തിയെങ്കിലും പൊലീസ് സുരക്ഷയിൽ ആശുപത്രിയിലേക്ക് മാറ്റി.

   Electricity post, marriage, suicide threat
   Published by:Aneesh Anirudhan
   First published:
   )}