മരിക്കുന്നതിന് മുമ്പ് നൂറ് വിവാഹങ്ങൾ കഴിക്കണമെന്ന ആഗ്രഹവുമായി 60കാരനായ പാകിസ്ഥാൻ പൗരൻ. ഇതിനോടകം 26 വിവാഹം കഴിച്ച ഇയാൾ 22 ഭാര്യമാരില്‍ നിന്ന് ഇതുവരെ വിവാഹമോചനം നേടിയിട്ടുണ്ട്.
തന്റെ പേരക്കുട്ടിയുടെ പ്രായമുള്ള പെണ്‍കുട്ടികളെ വരെ ഇയാൾ വിവാഹം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ ജീവിതം അവസാനിക്കുന്നതിന് മുമ്പ് 100 പേരെയെങ്കിലും വിവാഹം കഴിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. വിവാഹം കഴിക്കുക മാത്രമല്ല. അവരില്‍ തനിക്ക് കുട്ടികൾ വേണമെന്നും ഇദ്ദേഹം പറയുന്നു. സാധാരണയായി കുട്ടികള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ഇയാള്‍ ഭാര്യമാരെ നിയമപരമായി ഉപേക്ഷിക്കുകയാണ് പതിവ്.
വിവാഹത്തെപ്പറ്റിയുള്ള തന്റെ വ്യത്യസ്തമായ കാഴ്ചപ്പാട് പറയുന്ന അറുപതുകാരന്റെ വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്. ജ്യോത് ജീത് എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഈ വിഡിയോയിലാണ് തനിക്ക് നൂറ് വിവാഹം കഴിക്കണമെന്ന് ഈ വയോധികൻ പറയുന്നത്. തന്റെ യുവതികളായ ഭാര്യമാരോടൊപ്പമാണ് ഇയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
Pakistan में ये चिचाजान 26 शादियाँ करके 22 लड़कियों को तलाक़ दे चुका है…कह रहा है कि ये मेरा शौंक है…100 शादियाँ करूँगा…सबको तलाक़ दूँगा… pic.twitter.com/YHPk09PXRa
— Jyot Jeet (@activistjyot) February 17, 2023
നിലവില്‍ ഇദ്ദേഹത്തിന് നാല് ഭാര്യമാരാണ് ഉള്ളത്. 19 മുതല്‍ 20 വയസ്സ് വരെ പ്രായമുള്ളവരാണ് ഇവര്‍. ഇവരില്‍ തനിക്ക് കുഞ്ഞുങ്ങളായാല്‍ ഉടന്‍ ഈ ഭാര്യമാരെ താന്‍ ഇവരെ ഉപേക്ഷിക്കുമെന്നും ഇദ്ദേഹം പറയുന്നുണ്ട്. കുട്ടികളെ ജനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇദ്ദേഹം വിവാഹം കഴിക്കുന്നത്. എന്നിട്ടും ഇദ്ദേഹത്തെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ മുന്നോട്ട് വരുന്നുണ്ട് എന്നതാണ് അമ്പരിപ്പിക്കുന്ന വസ്തുത.
Also Read- തിരുവനന്തപുരത്ത് നിന്ന് ബിഹാറിലേക്കുള്ള സർക്കാർ കത്തിന് വിലാസം മലയാളത്തിലായാൽ എന്ത് സംഭവിക്കും?
അറുപതുകാരന്റെ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് പേരാണ് കണ്ടത്. അവശേഷിക്കുന്ന തന്റെ ജീവിത കാലയളവിൽ 100 വിവാഹങ്ങൾ കഴിക്കണമെന്നും 100 വിവാഹ മോചനം നേടണമെന്നും വീഡിയോയില്‍ വയോധികൻ പറയുന്നുണ്ട്. ഇതുവരെ ചെയ്ത വിവാഹത്തില്‍ ഇയാള്‍ക്ക് 22 കുഞ്ഞുങ്ങളാണ് ജനിച്ചത്. കുട്ടികളെല്ലാം ഭാര്യമാരോടൊപ്പമാണ് കഴിയുന്നത്.
അതേസമയം വിവാഹമോചനത്തിന് ശേഷം ജീവിക്കാന്‍ വേണ്ട സ്വത്തുക്കളും വീടും ഭാര്യമാര്‍ക്ക് കൊടുക്കുന്നുണ്ട് എന്നും ഇയാൾ പറയുന്നു. ഇത് തന്റെ ഹോബിയാണെന്നും വീഡിയോയിൽ പറയുന്നുണ്ട്.
കെനിയയിൽ നിന്നും വ്യത്യസ്തമായ ഒരു വിവാഹ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. മൂന്ന് സഹോദരിമാർ ഒരാളെ വിവാഹം കഴിച്ച വാർത്തയായിരുന്നു ഇത്. കെനിയയിലുള്ള കെയ്റ്റ്, ഈവ്, മേരി എന്നീ സഹോദരിമാരുടെ വിവാഹ വാർത്തയാണ് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായത്. സ്റ്റീവോ എന്നു പേരുള്ള യുവാവാണ് മൂന്ന് പേരുടേയും ഭർത്താവാകുന്നത്.
സഹോദരിമാർ തന്നെയാണ് തങ്ങൾക്ക് സ്റ്റീവോയെ ഭർത്താവായി മതിയെന്ന് തീരുമാനിച്ചത്. ഈ തീരുമാനം സ്റ്റീവോയും അംഗീകരിച്ചു. ഒരു പുരുഷനൊപ്പം മൂന്ന് പേരും സന്തോഷത്തോടെ എങ്ങനെ ജീവിക്കുമെന്നും ഇത്തരം പ്രവണതകൾ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നുമൊക്കെയാണ് സോഷ്യൽമീഡിയയിൽ പലരും പറയുന്നത്. എന്നാൽ പൂർണ സന്തോഷത്തോടെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് സഹോദരിമാരും സ്റ്റീവും പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.