നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • യൂത്തിന്റെ ഗാനത്തിന് 63കാരിയുടെ കിടിലൻ ഡാൻസ്; 'ഡാൻസിംഗ് ദാദി'യുടെ പുതിയ വീഡിയോ വൈറൽ

  യൂത്തിന്റെ ഗാനത്തിന് 63കാരിയുടെ കിടിലൻ ഡാൻസ്; 'ഡാൻസിംഗ് ദാദി'യുടെ പുതിയ വീഡിയോ വൈറൽ

  സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 എന്ന സിനിമയിലെ ഗാനത്തിനാണ് മുത്തശ്ശി ചുവടുവച്ചിരിക്കുന്നത്

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   63കാരി മുത്തശ്ശിയുടെ അടിപൊളി നൃത്തച്ചുവടുകളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുന്നത്. പ്രായം എന്നത് വെറും ഒരു സംഖ്യ മാത്രമാണെന്ന് ഒരിയ്ക്കൽ കൂടി തെളിയിക്കുന്ന വീഡിയോയാണിത്. ജനപ്രിയ ഇൻസ്റ്റാഗ്രാം മുത്തശ്ശി രവി ബാല ശർമ്മയുടെ നൃത്ത വീഡിയോകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

   ടൈഗർ ഷ്രോഫ്, അനന്യ പാണ്ഡെ, താര സുതാരിയ, തുടങ്ങിയവർ അഭിനയിച്ച സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 എന്ന സിനിമയിലെ ഗാനത്തിനാണ് ഇപ്പോൾ മുത്തശ്ശി ചുവടുവച്ചിരിക്കുന്നത്.

   ചിത്രത്തിൽ വിശാലും ശേഖറും ചേർന്ന് രചിച്ച ‘ദി ജവാനി’ എന്ന ഗാനത്തിനാണ് ബാല നൃത്തം ചെയ്യുന്നത്. ഒരു സാധാരണ വസ്ത്രം ധരിച്ചാണ് ബാല നൃത്തം ചെയ്യുന്നത്. സിനിമയിൽ അവതരിപ്പിച്ച ഗാനത്തിന്റെ പ്രസിദ്ധമായ ഹുക്ക് സ്റ്റെപ്പ് പോലും മുത്തശ്ശി മികച്ച രീതിയിൽ കളിച്ചു. തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവച്ച വീഡിയോയിൽ പാട്ടിന്റെ വരികളിലൊന്ന് ക്യാപ്ഷനായി ബാല ഉപയോഗിച്ചിരിക്കുന്നത്. "യേ ജവാനി ഹെ ദിവാനി," എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.
   സെപ്റ്റംബർ 19ന് പങ്കിട്ട ഈ ഡാൻസിംഗ് റീൽ ഇതിനോടകം 64,000 വ്യൂസ് നേടി. നൂറിലധികം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മുത്തശ്ശിയുടെ നിരവധി ഫോളോവേഴ്സ് പുതിയ പോസ്റ്റിന് ആശംസകളറിയിച്ച് രംഗത്തെത്തി. ബോളിവുഡ് ഗാനങ്ങളുടെ ഇത്തരം നൃത്ത വീഡിയോകൾ ഇടയ്ക്കിടെ പോസ്റ്റു ചെയ്യണമെന്ന് ചില ഉപയോക്താക്കൾ ബാലയോട് അഭ്യർത്ഥിച്ചു.

   മുമ്പും ഈ 63-കാരിയായ മുത്തശ്ശിയുടെ നൃത്തച്ചുവടുകളും മനോഹരമായ വീഡിയോകളും പലതവണ ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 എന്ന സിനിമയിൽ ടൈഗർ, അനന്യ, താര, ആദിത്യ സീൽ എന്നിവർ അഭിനയിച്ച ഗാനമാണിത്.

   രവിബാലയുടെ ബോളിവുഡ്, പഞ്ചാബി ഫാസ്റ്റ് നമ്പര്‍ ഗാനങ്ങളുടെ പശ്ചാത്തലത്തിലുള്ള ചടുലമായ പല നൃത്തചുവടുകള്‍ക്കും ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ആരാധകരാണുള്ളത്. മുമ്പ് രവിബാലയും കൊച്ചുമകള്‍ മൈറയും ചേർന്നുള്ള ഡാൻസ് വീഡിയോ വൈറലായിരുന്നു. 'യേ ദില്‍ ഹേ മുഷ്‌കില്‍' എന്ന ബോളിവുഡ് ചിത്രത്തിലെ ഹിറ്റ് ഗാനമായ 'ക്യൂട്ടി പൈ'ക്ക് ചുവട് വച്ചാണ് മുത്തശ്ശിയും കൊച്ചുമോളും അന്ന് ഇന്‍സ്റ്റഗ്രാമില്‍ തരംഗം സൃഷ്ടിച്ചത്.

   രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ, ഫവാദ് ഖാന്‍ എന്നിവര്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ ഗാനത്തിന്റെ ദൃശ്യങ്ങള്‍ക്കും ചുവടുകള്‍ക്കും അനുയോജ്യമായ രീതിയില്‍ തന്നെയാണ് ഇരുവരും തകര്‍ത്തു കളിച്ചത്. സെപ്റ്റംബര്‍ അഞ്ചിന് അപ്ലോഡ് ചെയ്ത ഈ വീഡിയോയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 80,000ത്തോളം വ്യൂസ് ലഭിച്ചിരുന്നു.

   ഇന്റര്‍നെറ്റില്‍ വൈറലായ രവി ബാലയുടെ ആദ്യ വീഡിയോ ഇതല്ല. നേരത്തെ, 'ദില്‍ തോ പാഗല്‍ ഹെ' എന്ന സിനിമയിലെ 'കോയി ലഡ്ക ഹേ' ഗാനത്തിലെ രവി ബാലയുടെ നൃത്തം ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

   Summary: 63-year-old- granny shake a leg to upbeat music
   Published by:user_57
   First published:
   )}