• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | കണ്ടാൽ ചേച്ചി ആണെന്നേ തോന്നൂ; മക്കൾക്കൊപ്പം നിൽക്കുന്ന 64കാരിയുടെ ചിത്രങ്ങള്‍ വൈറൽ

Viral | കണ്ടാൽ ചേച്ചി ആണെന്നേ തോന്നൂ; മക്കൾക്കൊപ്പം നിൽക്കുന്ന 64കാരിയുടെ ചിത്രങ്ങള്‍ വൈറൽ

സെലിബ്രിറ്റി ഫിറ്റ്‌നസ് കോച്ചും ഇന്‍ഫ്‌ളുവന്‍സറുമായ ലെസ്ലി മാക്‌സ്വെല്‍ ആണ് വാര്‍ത്തകളിലെ ഈ താരം.

 • Last Updated :
 • Share this:
  പ്രായം (age) വെറും സംഖ്യമാത്രമാണ് എന്നൊക്കെ പലപ്പോഴും നാം കേട്ടിട്ടുണ്ട്. എന്നാൽഒരു പ്രായം കഴിഞ്ഞാല്‍ ആളുകളുടെ ഭംഗിയും (beauty) ഓജസുമൊക്കെ നഷ്ടപ്പെടുന്നതാണ് സാധാരണ കാണാറുള്ളത്.ഇതൊന്നും ബാധകമല്ലാത്ത ഒരാളാണ് ഓസ്ട്രേലിയൻ സ്വദേശിനിയായ ഈ 64കാരി. വാര്‍ദ്ധക്യത്തെ തോല്‍പ്പിച്ച ഇവരുടെ ചിത്രങ്ങള്‍ സൈബർ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

  സെലിബ്രിറ്റി ഫിറ്റ്‌നസ് കോച്ചും ഇന്‍ഫ്‌ളുവന്‍സറുമായ ലെസ്ലി മാക്‌സ്വെല്‍ ആണ് വാര്‍ത്തകളിലെ ഈ താരം. അടുത്തിടെ തന്റെ മക്കളോടൊപ്പമുള്ള ഒരു ചിത്രം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കുട്ടികളുടെ മൂത്ത സഹോദരി ആണെന്നേ ചിത്രത്തില്‍ ലെസ്ലിയെ കണ്ടാല്‍ തോന്നിക്കൂ.

  രണ്ട് ദിവസം മുന്‍പ് മക്കൾക്കൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോ ആണ് ഇവര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അതിമനോഹരമായ കറുത്ത വസ്ത്രമാണ് ലെസ്ലിയുടെ വേഷം. മകള്‍ക്കും മകനുമൊപ്പമാണ് ലെസ്ലി നില്‍ക്കുന്നത്. മൂന്ന് പേരും കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. മകനോടും മകളോടും ഒപ്പം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

  read also: രക്ഷാബന്ധന്‍ ആഘോഷിക്കാൻ ഡേറ്റിങ് ആപ്പിൽ സഹോദരിയെ തേടി യുവാവ്

  ചിത്രം പങ്കുവെച്ച് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ നിരവധിപ്പേരാണ് ലെസ്ലിയുടെ ഫിറ്റ്‌നസിനെ പ്രശംസിച്ച് രംഗത്തു വന്നത്. 'മനോഹരമായ കുടുംബം, നിങ്ങള്‍ സഹോദരിമാരെപ്പോലെയാണ് ഇരിക്കുന്നത്' എന്ന് ഒരാള്‍ കമന്റ് ചെയ്തു. 'നിങ്ങള്‍ അമ്മയല്ല, മൂത്ത സഹോദരിയെപ്പോലെയാണ് തോന്നുക' എന്നായിരുന്നു മറ്റൊരു കമന്റ്. 'അമ്മ ഇടത്താണോ വലത്താണോ നിൽക്കുന്നത്' എന്നാണ് ഒരാള്‍ ചോദിച്ചത്. എന്നാൽ ലെസ്ലി ഒരു മുത്തശ്ശി കൂടിയാണ് എന്ന് മറ്റൊരാള്‍ വ്യക്തമാക്കി.

  100kയിലധികം ഇന്‍സ്റ്റഗ്രാം ഫോളേവേഴ്‌സുള്ള ആളാണ് ലെസ്ലി മാക്‌സ്വെല്‍. തന്റെ ദിനചര്യകളെയും വ്യായാമങ്ങളെക്കുറിച്ചെല്ലാം ഇവര്‍ വീഡിയോകള്‍ പങ്കുവെയ്ക്കാറുണ്ട്. തന്റെ ഫോളോവേഴ്‌സിന് ഫിറ്റ്‌നസ് ടിപ്പുകളും ഇവര്‍ പറഞ്ഞ് കൊടുക്കാറുണ്ട്.

  see also: ബീജസങ്കലനം പോലും ആവശ്യമില്ല; സിന്തറ്റിക് ഭ്രൂണം കണ്ടുപിടിച്ച് ശാസ്ത്രജ്ഞർ

  ഏറ്റവും പുതിയ പോസ്റ്റുകളില്‍ ഒന്നില്‍, 'വെയിറ്റ് ലിഫ്റ്റിംഗിന് വളരെയധികം ഗുണങ്ങള്‍ ഉണ്ടെന്നും. അതിനാല്‍ കൂടുതല്‍ സ്ത്രീകള്‍ വെയ്റ്റ് ലിഫ്റ്റിംഗ് രംഗത്തേയ്ക്ക് കടന്നു വരണമെന്നും' അവര്‍ പറഞ്ഞിരുന്നു.

  ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കാത്ത നിരവധി അമ്മമാരുടെ ചിത്രങ്ങള്‍ സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. നോര്‍ത്ത് കാലിഫോര്‍ണിയയില്‍ നിന്നുള്ള ജോളിന്‍ ഡയസും മെയ്‌ലാനി പാര്‍ക്‌സും സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ്. 43 കാരിയായ ജോളിനും 19 കാരിയായ മകള്‍ മെയ്‌ലാനിയും സഹോദരിമാരോ അല്ലെങ്കില്‍ സുഹൃത്തുക്കളോ ആണ് എന്നാണ് പലരും കരുതിയിരുന്നത്.

  എന്നാല്‍ ഇവര്‍ അമ്മയും മകളുമാണെന്നും 23 വയസിന്റെ വ്യത്യാസം ഉണ്ടെന്നും പറഞ്ഞാല്‍ ആദ്യ കാഴ്ചയില്‍ ആരും വിശ്വസിക്കില്ല. അമ്മയേത് മകളേത് എന്ന് പറയാന്‍ പോലും ആകില്ലെന്നാണ് സോഷ്യല്‍മീഡിയയില്‍ സ്ഥിരം ലഭിക്കുന്ന കമന്റുകള്‍. പഴയകാല ചിട്ടകളും മികച്ച ജീവിത രീതിയും പിന്തുടര്‍ന്നാണ് താന്‍ തന്റെ സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്തുന്നതെന്നാണ് ജോളിന്‍ പറയുന്നത്.
  Published by:Amal Surendran
  First published: