• HOME
  • »
  • NEWS
  • »
  • buzz
  • »
  • വയറു വേദന സഹിക്കാനാകാതെ ഡോക്ടറെ കണ്ടു; വൻകുടലിൽ ഏഴര ഇഞ്ച് നീളമുളള കുപ്പി

വയറു വേദന സഹിക്കാനാകാതെ ഡോക്ടറെ കണ്ടു; വൻകുടലിൽ ഏഴര ഇഞ്ച് നീളമുളള കുപ്പി

ഇയാൾ കുപ്പി സ്വയം ശരീരത്തിനുള്ളിലേക്ക് കയറ്റിയെന്നതാണ് ഡോക്ടർമാരെ കൂടുതൽ ഞെട്ടിപ്പിച്ചത്.

  • Last Updated :
  • Share this:
    കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 50 കാരന്റെ സിടി സ്കാൻ കണ്ട് ഡോക്ടർമാർ അമ്പരന്നു. ഇറാനിലുള്ള മധ്യവയസ്കനാണ് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയത്. ഏറെ നാളായി കടുത്ത വേദന അനുഭവിച്ചിരുന്നെങ്കിലും ആരേയും അറിയാക്കാതെയിരിക്കുകയായിരുന്നു.

    ആശുപത്രിയിൽ എത്തി നടത്തിയ പരിശോധനയിലാണ് മലാശയത്തിൽ കുപ്പി കണ്ടെത്തിയത്. ഇയാൾ കുപ്പി സ്വയം ശരീരത്തിനുള്ളിലേക്ക് കയറ്റിയെന്നതാണ് ഡോക്ടർമാരെ കൂടുതൽ ഞെട്ടിപ്പിച്ചത്.

    വൈലി ഓൺലൈൻ ലൈബ്രറയിൽ വന്ന റിപ്പോർട്ടിലാണ് ഈ റിപ്പോർട്ടുള്ളത്. ഇറാനിലെ ഇമാം ഖൊമേനി ആശുപത്രിയിലാണ് സംഭവം. ഭാര്യയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവിന്റെ വിശപ്പില്ലായ്മയും മലബന്ധവും മൂലം ആരോഗ്യത്തിൽ ആശങ്കപ്പെട്ടാണ് ഇവർ ആശുപത്രിയിൽ എത്തുന്നത്.
    Also Read- ഒരു നൂറ്റാണ്ട് മുമ്പ് അപ്രത്യക്ഷമായ ഇഗ്വാന ഗാലപഗോസ് ദ്വീപിൽ; പ്രത്യുത്പാദനം ആരംഭിച്ചു

    അടിവയറ്റിലെ വയറുവേദനയെ കുറിച്ച് നിരന്തരം പറയുമായിരുന്നെങ്കിലും കുപ്പി അകത്ത് കയറ്റിയ വിവരം ഇയാൾ ഭാര്യയിൽ നിന്നും മറച്ചുവെച്ചിരുന്നു. കുപ്പി കൊണ്ട് ആന്തരികാവയവങ്ങളിൽ മുറിവുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
    Also Read- ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ആനയെ കണ്ടെത്താമോ; ഒറ്റനോട്ടത്തിൽ കണ്ടെത്താനാകുന്നത് ഒരു ശതമാനം പേർക്ക് മാത്രം

    ശസ്ത്രക്രിയയിലൂടെയാണ് കുപ്പി പുറത്തെടുത്തത്. മലാശയത്തിൽ നിന്നും 7.5 നീളമുള്ള കുപ്പി പുറത്തെടുക്കൽ എളുപ്പമായിരുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ച് ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് ഇയാൾ വീട്ടിലേക്ക് മടങ്ങിയത്. ആന്തരികാവയവങ്ങൾക്ക് പരിക്കുകളില്ലെന്ന് കണ്ടെത്തിയതിനു ശേഷമാണ് ഡോക്ടർമാർ ഡിസ്ചാർജ് നൽകിയത്.

    എന്തിന് കുപ്പി മലദ്വാരത്തിലൂടെ അകത്തേക്ക് കയറ്റിയെന്ന ചോദ്യത്തിന് ഏറെ മടിച്ചാണ് രോഗി മറുപടി നൽകിയതെന്ന് ഡോക്ടർമാർ പറയുന്നു. ലൈംഗിക സംതൃപ്തിക്കു വേണ്ടി കുപ്പി പോലെയുള്ള വസ്തുക്കൾ ചിലർ ഉപയോഗിക്കുമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. ഇത്തരത്തിലാണ് കുപ്പി ശരീരത്തിന് അകത്തേക്ക് കയറിയത്.
    Published by:Naseeba TC
    First published: