നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video |ബാത്ത്‌റൂമിന്റെ ഭിത്തിയില്‍ നിന്നും വിചിത്ര ശബ്ദം; ടൈല്‍ പൊളിച്ചപ്പോള്‍ കണ്ട കാഴ്ച

  Viral Video |ബാത്ത്‌റൂമിന്റെ ഭിത്തിയില്‍ നിന്നും വിചിത്ര ശബ്ദം; ടൈല്‍ പൊളിച്ചപ്പോള്‍ കണ്ട കാഴ്ച

  ഷവര്‍ തുറക്കുമ്പോള്‍ ഇടയ്ക്ക് ഒന്നോ രണ്ടോ തേനീച്ചകള്‍ പുറത്തേക്ക് വരാറുണ്ടായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.

  • Share this:
   ബാത്ത്‌റൂമിന്റെ ഭിത്തിയില്‍ നിന്ന് തുടര്‍ച്ചയായി ചില വിചിത്ര ശബ്ദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കുടുംബം ടൈല്‍ പൊളിച്ചപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച. ഫ്‌ളോറിഡയിലെ (Florida) സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. ഏഴടിയോളം നീളമുള്ള വമ്പന്‍ തേനീച്ചക്കൂടാണ് (bee hive)കുടുംബം കണ്ടത്.

   നിറയെ തേന്‍ നിറഞ്ഞ നിലയിലാണ് കൂട്. ബാത്ത്‌റൂമിന്റെ ഭിത്തിയിലൊട്ടിച്ചിരുന്ന ടൈലിന്റെ പിന്നിലെ വിടവിലാണ് തേനീച്ചകള്‍ കൂടുകൂട്ടിയത്. പതിവായി ബാത്‌റൂമിനുള്ളില്‍ നിന്നും തേനീച്ചകളുടെ മുരള്‍ച്ച കേട്ടിരുന്നു. ഷവര്‍ തുറക്കുമ്പോള്‍ ഇടയ്ക്ക് ഒന്നോ രണ്ടോ തേനീച്ചകള്‍ പുറത്തേക്ക് വരാറുണ്ടായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.

   ഇതോടെ വീട്ടുകാര്‍ തേനീച്ചകളെ പിടിക്കുന്നതില്‍ വിദഗ്ധയായ എലീഷ ബിക്‌സ്‌ളറെ വിവരമറിയിക്കുകയായിരുന്നു. എലീഷ സ്ഥലത്തെത്തി ഷവറിന് പിന്നിലുള്ള ടൈല്‍ പൊളിച്ചുനീക്കിയപ്പോഴാണ് ഇത്രയും വലിയ തേനീച്ചക്കൂട് കണ്ടത്.

   ടൈലുകള്‍ പൊളിച്ചു നീക്കുമ്പോള്‍ നൂറുകണക്കിന് തേനീച്ചകള്‍ പൊതിഞ്ഞ നിലയിലായിരുന്നു കൂട്. തേന്‍ നിറഞ്ഞ് തുള്ളിയായി ഇറ്റുവീഴുന്നുമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. ഏറെ കൗതുകം തോന്നുമെങ്കിലും ഇത്രയും വലിയ കൂട് നേരിട്ട് കണ്ടിരുന്നെങ്കില്‍ തീര്‍ച്ചയായും ഭയന്നു പോകുമായിരുന്നുവെന്ന തരത്തിലാണ് പലരും പ്രതികരിക്കുന്നത്.

   Low prices for crop | മൂന്നേക്കര്‍ വാഴവെച്ചു; ആകെ കിട്ടിയത് ഒന്നരലക്ഷം രൂപ; വാഴത്തോട്ടത്തിന് തീയിട്ട് കര്‍ഷകന്‍

   കൃഷിയിൽ നിന്ന് പ്രതീക്ഷിച്ച ലാഭമുണ്ടാക്കാൻ കഴിയാത്തതിനാൽ കര്‍ഷകന്‍ വാഴത്തോട്ടത്തിന് തീയിട്ടു. ധോന്‍ മണ്ഡലിലെ ധര്‍മവാരം ഗ്രാമത്തിലെ മല്ലികാര്‍ജുന എന്ന കർഷകൻ തന്റെ 3 ഏക്കര്‍ കൃഷിഭൂമിയില്‍ വാഴ കൃഷി ചെയ്യാന്‍ 5 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. എന്നാല്‍, മൂന്നു തവണ വാഴക്കുല വിറ്റിട്ടും ലഭിച്ചത് വെറും 1,50,000 രൂപ മാത്രം. നിരാശനായ മല്ലികാര്‍ജുന മറ്റൊരു വിള കൃഷി ചെയ്യുന്നതിനായി വാഴത്തോട്ടം പൂര്‍ണ്ണമായും തീയിട്ടു നശിപ്പിക്കുകയായിരുന്നു.

   മൊത്ത വിപണിയില്‍ ടണ്ണിന് 2000 രൂപ മുതല്‍ 5000 രൂപ വരെ വിലയിടിഞ്ഞതോടെ ജില്ലയിലെ മിക്കവാറും എല്ലാ വാഴ കര്‍ഷകരുടെയും സ്ഥിതി സമാനമാണ്. മഴയെ തുടര്‍ന്നും വാഴക്കൃഷിയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതൽ സ്ഥലത്ത്‌ വാഴക്കൃഷി നടത്തിയിരുന്നു. ജില്ലയില്‍ മുന്‍ വര്‍ഷം 5,500 ഏക്കറില്‍ വാഴ കൃഷി ചെയ്തിരുന്ന സ്ഥാനത്ത് ഇത്തവണ 7,000 ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്തതെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ബി രഘുനാഥ് റെഡ്ഡി പറഞ്ഞു. സാധാരണയായി മൂന്നോ നാലോ തവണയാണ് വിളവെടുപ്പ് നടക്കാറുള്ളത്.

   ഒന്നാമത്തെയും രണ്ടാമത്തെയും വിളവെടുപ്പില്‍ കര്‍ഷകര്‍ക്ക് പരമാവധി വില ലഭിച്ചിരുന്നു. എന്നാൽ ഇപ്പോള്‍ മൊത്തവിപണിയില്‍ ഏത്തക്കായയുടെ വില കിലോയ്ക്ക് 2 മുതല്‍ 5 രൂപ വരെയായി കുറഞ്ഞു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഗുണനിലവാരമനുസരിച്ച് ടണ്ണിന് 6,000 മുതല്‍ 8,000 രൂപ വരെ കുറഞ്ഞ താങ്ങുവില നല്‍കി സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സർക്കാർ രക്ഷിക്കണമെന്ന് മറ്റൊരു കര്‍ഷകനായ തമ്മാടപ്പള്ളി സ്വദേശി മുരളീകൃഷ്ണ ആവശ്യപ്പെട്ടു.
   Published by:Sarath Mohanan
   First published: