• HOME
  • »
  • NEWS
  • »
  • buzz
  • »
  • 7 YEAR OLD HOLDS RECORD IN SPEAKING AT TED TALKS LET THE CHILDREN LOOK AT THEIR OWN THING THROUGH 5 THINGS JS

ടെഡ് ടോക്സിൽ സംസാരിച്ച് റെക്കോഡിട്ട് 7 വയസ്സുകാരി; അഞ്ചു കാര്യങ്ങളിലൂടെ കുട്ടികൾക്ക് സ്വന്തം കാര്യം നോക്കാം

തങ്ങളുടെ ജീവിതങ്ങളില്‍ മുതിര്‍ന്നവരില്‍ നിന്ന് ചില സഹായങ്ങള്‍ ലഭിച്ചാല്‍, അഞ്ച് വയസ്സു മുതലുള്ള കുട്ടികള്‍ക്ക് സ്വന്തം കാലില്‍ നിന്ന് ജീവിതം മുമ്പോട്ട് കൊണ്ടു പോകാന്‍ സാധിക്കും എന്നാണ് മോളി പറയുന്നത്.

Credits: TED website

Credits: TED website

  • Share this:
    ടെഡ് ടോക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രഭാഷകരില്‍ ഇടം പിടിച്ച് ഏഴു വയസ്സുകാരി. മോളി റൈറ്റ് എന്ന പെണ്‍കുട്ടിയാണ് ടെഡ് ടോക്കിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രഭാഷകയായി റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡ് സ്വദേശിനിയാണ് ഈ കൊച്ചു മിടുക്കി.

    മുതിര്‍ന്നവര്‍ക്ക് കൊച്ചുകുട്ടികളെ ആരോഗ്യവാന്മാരായ മുതിര്‍ന്നവരായി മാറ്റാന്‍ സഹായിക്കുന്ന 'ശക്തമായ കാര്യങ്ങളെ' കുറിച്ചാണ് മോളി സംസാരിച്ചത്. തങ്ങളുടെ ജീവിതങ്ങളില്‍ മുതിര്‍ന്നവരില്‍ നിന്ന് ചില സഹായങ്ങള്‍ ലഭിച്ചാല്‍, അഞ്ച് വയസ്സു മുതലുള്ള കുട്ടികള്‍ക്ക് സ്വന്തം കാലില്‍ നിന്ന് ജീവിതം മുമ്പോട്ട് കൊണ്ടു പോകാന്‍ സാധിക്കും എന്നാണ് മോളി പറയുന്നത്.

    നൂറു കണക്കിന് വരുന്ന കേള്‍വിക്കാരോട് ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ് അവള്‍ തന്റെ സംസാരം തുടങ്ങിയത്. ''പീക്ക്-എ-ബൂ എന്ന ഗെയിമിന് ലോകത്തെ തന്നെ മാറ്റി മറിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ അത് എങ്ങനെ സ്വീകരിക്കും?. ഇന്ന് ഞാന്‍ സംസാരിക്കുന്നത് മുതിര്‍വര്‍ക്ക് ഞങ്ങള്‍ കൊച്ചു കുട്ടികളുടെ ജീവിതങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്നതില്‍ ചെയ്യാനുതകുന്ന ചില കാര്യങ്ങളെ കുറിച്ചാണ്. ഇത് എനിക്ക് എങ്ങനെ അറിയാം?. ഞാന്‍ ഇത് അറിഞ്ഞത് എന്റെ അച്ഛനമ്മമാരും എനിക്കു ചുറ്റുമുള്ള മറ്റ് മുതിര്‍ന്നവരും ഇങ്ങനെ എല്ലാം ചെയ്തത് കൊണ്ടാണ്, ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നതിനാലാണ്,' ഇങ്ങനെയാണ് അവള്‍ തന്റെ പ്രസംഗം ആരംഭിച്ചത്.

    Also Read-കെഎഫ്സിയ്ക്ക് പറ്റിയ അബദ്ധം; ഗുസ്തി താരത്തെ അഭിനന്ദിച്ച ട്വീറ്റിൽ ടാഗ് ചെയ്തത് നടി പ്രിയ മാലിക്കിനെ

    തന്റെ ഭാഗം വിശദീകരിക്കുന്നതിനായ് ഒരു വയസ്സുകാരന്‍ അരിയെയും അവന്റെ അച്ഛന്‍ അമര്‍ജോതിനെയും കൊണ്ടാണ് അവള്‍ എത്തിയത്. ''എനിക്കറിയാം ലോകത്തുള്ള എല്ലാ കുട്ടികളും എന്നെ പോലെയോ, എന്റെ ചില സുഹൃത്തുക്കളെ പോലയോ, എന്റെ സ്‌കൂളിലെ മറ്റ് ചില കുട്ടികളെ പോലയോ, ലോകത്തിന്റെ പല ഭാഗങ്ങളിലെ സമാനരായ കുട്ടികളെ പോലയോ ഭാഗ്യവാന്‍മാരല്ല, എന്നാല്‍ എനിക്ക് അവരുടെ എല്ലാം ജീവിതം മാറ്റണം എന്ന് ആഗ്രഹമുണ്ട്,'' അവള്‍ പറയുന്നു.

    അരിയുടെയും അവന്റെ മാതാപിതാക്കളുടെയും വീടുകളിലെ വീഡിയോ പങ്കു വെച്ചാണ് അവള്‍ തന്റെ ഭാഗം വ്യക്തമാക്കിയത്. അവ വെച്ച് എങ്ങനെയാണ്, കുട്ടികളുടെ തലച്ചോറും ബുദ്ധിയും ആദ്യത്തെ ഏഴു വര്‍ഷങ്ങളില്‍ എതേരത്തോളം വേഗത്തിലാണ് വികാസം പ്രാപിക്കുന്നത് എന്ന് കാണിച്ചു കൊടുത്തു. അവയില്‍ നിന്ന് ഏഴു വര്‍ഷത്തെ സമയം കൊണ്ട അവര്‍ ഒരു പൂര്‍ണ്ണ വളര്‍ച്ച എത്തിയ തലച്ചോറിലേക്കും ബുദ്ധി വികാസത്തിലേക്കും എത്തുന്നതായി അവള്‍ കാണിച്ചു തരുന്നു. എങ്ങനെയാണ്, ഒന്നും അറിയാത്ത ഒരു കൊച്ചു കുട്ടി വളര്‍ച്ചയുടെ ആദ്യ വര്‍ഷത്തില്‍ തന്നെ ചിരിക്കാനും ഉല്ലസിക്കാനും പഠിക്കുന്നത് എന്നതിനെ കുറിച്ച് അവള്‍ സംസാരിക്കുന്നു.

    Also Read-'ചുരുങ്ങിയത് 105 മക്കളെങ്കിലും വേണം'; മാതൃത്വം ലഹരിയാക്കി 11 മക്കളുടെ അമ്മ

    മുതിര്‍ന്നവര്‍ക്ക് കുട്ടികള്‍ക്കായി ചെയ്യാന്‍ സാധിക്കുന്ന 5 കാര്യങ്ങളെ കുറിച്ചാണ് അവള്‍ പങ്കുവെച്ചത്. അവരുമായി സംസാരിക്കുക, കളിക്കുക, ആരോഗ്യമുള്ള കുടുംബവും സമൂഹവും അവര്‍ക്കായി നല്‍കുക എന്നിവയാണ് അവയെല്ലാമാണ്.
    Published by:Jayashankar AV
    First published:
    )}