മക്കൾ ഉപേക്ഷിച്ച 70കാരനും 65കാരനും വിവാഹിതരായി. ഒഡീഷയിലെ ഗോഗ്വാ സ്വദേശികളാണ് വിവാഹിതരായത്. 70 കാരൻ ശക്തിപദ മിശ്രയും 65കാരി തേജസ്വനി മണ്ഡലുമാണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. മക്കൾക്ക് ഇവരെ വേണ്ടാതായതോടെയാണ് ഈ തീരുമാനം.
തേജസ്വനിയ്ക്ക് മൂന്നു മക്കളുണ്ട്. നാലു വർഷം മുൻപാണ് ഇവരുടെ ഭർത്താവ് മരിച്ചത്. മക്കൾ തേജസ്വനിയെ ഗ്രാമിത്തിൽ തനിച്ചാക്കി നാഗരങ്ങളിലേക്ക് താമസം മാറിയതോടെ ഒറ്റക്കായി. മക്കളാൽ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരുന്നു മിശ്രയും.
Also Read-ബസ് ഓടിക്കുന്ന സ്റ്റൈൽ കണ്ട് പ്രണയിച്ചു പോയി; 50 കാരനായ ഡ്രൈവറെ 24 കാരി വിവാഹം ചെയ്തു
ഗ്രാമത്തിൽ മൺപാത്രങ്ങൾ വിറ്റിരുന്ന തേജ്വസനിയെ മിശ്ര പരിചയപ്പെടുകയും പിന്നീട് വിവാഹാഭ്യർഥന നടത്തുകയുമായിരുന്നു. മിശ്രയുടെ പ്രണയാഭ്യർഥനയോട് തേജസ്വനി അറിയിച്ചതോടെ വിവാഹം നടന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.