നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഭാര്യ മരിച്ച് അഞ്ച് വർഷത്തിനുശേഷം വീണ്ടും വിവാഹിതനായ 71കാരൻ; ട്വിറ്ററിൽ ദമ്പതികളുടെ ചിത്രം പങ്കുവച്ച് മകൾ

  ഭാര്യ മരിച്ച് അഞ്ച് വർഷത്തിനുശേഷം വീണ്ടും വിവാഹിതനായ 71കാരൻ; ട്വിറ്ററിൽ ദമ്പതികളുടെ ചിത്രം പങ്കുവച്ച് മകൾ

  വൈറലായ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ആളുകൾ ലൈക്ക് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തു.

  News18

  News18

  • News18
  • Last Updated :
  • Share this:
   പ്രണയത്തിന് പ്രായമില്ല. ഭാര്യ മരിച്ച് അഞ്ച് വർഷത്തിന് ശേഷം അടുത്തിടെ വിവാഹിതനായ 71കാരന്റെ കഥയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. വിധവയായ സ്ത്രീയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. ഏപ്രിൽ 27 ചൊവ്വാഴ്ച വയോധികന്റെയും പുതിയ ഭാര്യയുടെയും ചിത്രം ട്വിറ്ററിൽ അദ്ദേഹത്തിന്റെ മകൾ അദിതിയാണ് പങ്കുവച്ചത്.
   അതിനുശേഷം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. പുനർവിവാഹം ചെയ്തതിന് പുതിയ ദമ്പതികളെ നിരവധി പേർ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

   പുനർവിവാഹത്തിനായി അച്ഛനും പുതിയ ഭാര്യക്കും നിയമപരമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നത് എങ്ങനെയെന്നും അദിതി പരാമർശിച്ചു. ഫോട്ടോയ്ക്ക് താഴെ അദിതി അടിക്കുറിപ്പായി എഴുതിയത് ഇങ്ങനെ. "ഇത് എന്റെ 71 വയസ്സുള്ള അച്ഛനാണ്, ഇദ്ദേഹം 5 വർഷത്തോളം വിഭാര്യനായിരുന്നു. ഇപ്പോൾ വിധവയായ മറ്റൊരു സ്ത്രീയെ വീണ്ടും വിവാഹം കഴിക്കുന്നു. ആരും ഏകാന്തത അനുഭവിക്കുന്നത് ഇഷ്ടപ്പെട്ടാത്തതിനാൽ അദ്ദേഹം വീണ്ടും വിവാഹം കഴിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നു."

   Also Read ജനനത്തിന് ശേഷം വേർപിരിഞ്ഞ ഇരട്ട സഹോദരിമാർ മുപ്പത്തിയാറാം ജന്മദിനത്തിൽ വീണ്ടും കണ്ടുമുട്ടി

   എന്നാൽ പുനർവിവാഹത്തിനായി ഇന്ത്യയിൽ നേരിട്ട നിയമപരമായ കാര്യങ്ങൾ വളരെ സങ്കീർണ്ണമാണെന്നും അദിതി പോസ്റ്റിൽ വ്യക്തമാക്കി. സമൂഹം ഇവരെ സ്വീകരിക്കുമോ എന്ന് തങ്ങൾക്ക് സംശയമുണ്ടെന്നും മകൾ പറയുന്നു. ചിത്രത്തിൽ, ദമ്പതികൾ കൈയ്യിൽ പൂമാലകൾ പിടിച്ച് ഫെയ്സ് മാസ്ക് ധരിച്ച് നിൽക്കുന്നതാണ് കാണുന്നത്.

   വൈറലായ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ആളുകൾ ലൈക്ക് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തു. നെറ്റിസൺസ് അവരുടെ സ്നേഹം പ്രകടിപ്പിക്കുകയും ദമ്പതികളെ അഭിനന്ദിക്കുകയും ചെയ്തു. പ്രായമാകുമ്പോൾ ഏതൊരാൾക്കും ഒരു കൂട്ടുകാരൻ അല്ലെങ്കിൽ കൂട്ടുകാരി ആവശ്യമാണെന്ന് ചില ഉപഭോക്താക്കൾ കമന്റ് ചെയ്തു.

   രണ്ടാം വിവാഹത്തിന് വീട്ടുകാ‍ർ സമ്മതിക്കാത്തതിനെ തുടർന്ന്, 60കാരൻ വൈദ്യുതി പോസ്റ്റിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ വാർത്ത അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. സോഭരൻ സിംഗ് എന്ന 60കാരനാണ് പോസ്റ്റിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. നാല് വർഷങ്ങൾക്ക് മുമ്പ് ഇയാൾക്ക് ഭാര്യയെ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുട‌ർന്ന് ഒറ്റയ്ക്ക് താമസിച്ചിരുന്ന സോഭരൻ സിംഗ് ഏകാന്ത ജീവിതത്തിൽ മടുത്തിരുന്നു. എന്നാൽ പുനർവിവാഹം ചെയ്യാനുള്ള ഇദ്ദേഹത്തിന്റെ ആഗ്രഹത്തെ കുടുംബാംഗങ്ങളും ബന്ധുക്കളും എതി‍ർത്തു.

   ഇത്രയും പ്രായമായയാൾ വീണ്ടും വിവാഹിതനാകുന്നത് ശരിയല്ലെന്നായിരുന്നു സോഭരന്റെ കുടുംബാംഗങ്ങളുടെ അഭിപ്രായം. ബന്ധുക്കളുടെ എതി‍ർപ്പ് മറികടക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ധോൽപൂരിലെ 11 കെവി വൈദ്യുതി പോസ്റ്റിൽ കയറി ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഈ സമയത്ത് ലൈനിൽ വൈദ്യുതി ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഇയാൾക്ക് മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്. എന്നാൽ സോഭരന്റെ ജീവിതത്തിലെ ഏകാന്തത നികത്താൻ ഇവ‍ർക്കായില്ല. പല തവണ മക്കളോട് വിവാഹ കാര്യത്തെക്കുറിച്ച് ഇയാൾ സംസാരിച്ചിരുന്നു. എന്നാൽ വിവാഹം കഴിക്കാനുള്ള ഇദ്ദേഹത്തിന്റെ ആഗ്രഹത്തെ മക്കൾ ശക്തമായി എതിർക്കുകയായിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}