Guinness World Records | സൈക്കിളില്‍ അമേരിക്ക ചുറ്റി എഴുപത്തിരണ്ടുകാരി; പ്രായത്തെ പിന്നിലാക്കി മൂന്നാം ഗിന്നസ് റെക്കോർഡ്
Guinness World Records | സൈക്കിളില്‍ അമേരിക്ക ചുറ്റി എഴുപത്തിരണ്ടുകാരി; പ്രായത്തെ പിന്നിലാക്കി മൂന്നാം ഗിന്നസ് റെക്കോർഡ്
യുഎസ്-കാനഡ അതിര്‍ത്തിയിലെ പീസ് ആര്‍ക്കില്‍ നിന്ന് യാത്ര ആരംഭിച്ച് 43 ദിവസത്തിനുള്ളില്‍ കാലിഫോര്‍ണിയയിലെ സാന്‍ യസീഡ്രയില് സാല്‍വോ എത്തിയതായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സംഘം സ്ഥീരീകരിച്ചു.
Last Updated :
Share this:
പ്രായം (Age) വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചിട്ടുള്ള നിരവധി വ്യക്തികൾ നമുക്ക് ചുറ്റുമുണ്ട്. ദൃഢനിശ്ചയത്തിലൂടെ എന്തും നേടിയെടുക്കാനാകുമെന്ന് തെളിയിച്ച ഒരു സ്ത്രീയുടെ കഥയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. 43 ദിവസത്തിനുള്ളില്‍ സൈക്കിളില്‍ (Bicycle) അമേരിക്ക (America) ചുറ്റിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് 72കാരിയായ യുഎസ് വനിത (US Women) .
3,300 കിലോമീറ്ററിലധികമാണ് ലിനിയ സാല്‍വോ എന്ന 72-കാരി സൈക്കിള്‍ ചിവിട്ടിയത്. യുഎസ്-കാനഡ അതിര്‍ത്തിയിലെ പീസ് ആര്‍ക്കില്‍ നിന്ന് യാത്ര ആരംഭിച്ച് 43 ദിവസത്തിനുള്ളില്‍ കാലിഫോര്‍ണിയയിലെ സാന്‍ യസീഡ്രയില് സാല്‍വോ എത്തിയതായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സംഘം സ്ഥീരീകരിച്ചു.
യുഎസിലുടനീളം സമാധാന ചിഹ്നത്തിന്റെ ആകൃതിയിലുള്ള റൂട്ടിലാണ് സാല്‍വോ സൈക്കിള്‍ ചവിട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സാല്‍വോ ഇതിന് മുമ്പ് രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. 67-ാം വയസ്സില്‍ സൈക്കിളില്‍ അമേരിക്ക ചുറ്റിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് റെക്കോര്‍ഡാണ് സാല്‍വോ ആദ്യം സ്വന്തമാക്കിയത്. കാലിഫോര്‍ണിയയിലെ ഓഷ്യന്സൈഡില് നിന്ന് യുഎസിലെ ഡെലവെയറിലെ ബെഥാനി ബീച്ചിലേക്കുള്ള യാത്ര 32 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയാണ് അവര്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
സൈക്കിളില്‍ കാനഡ ചുറ്റിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് റെക്കോര്‍ഡും സാല്‍വോ സ്വന്തമാക്കിയിരുന്നു. 2018-ല്‍ 68-ാം വയസ്സിലാണ് അവര്‍ ഈ റെക്കോര്‍ഡ് നേടിയത്.
തന്റെ റെക്കോര്‍ഡുകള്‍ വേഗത്തേക്കാള്‍ പ്രായവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അതിനാല്‍ സൈക്കിളില്‍ വേഗത്തില്‍ പോകേണ്ടതില്ലെന്ന് ഗിന്നസ് റെക്കോര്‍ഡ് സംഘത്തോട് പ്രതികരിക്കവെ സാല്‍വോ പറഞ്ഞു. അതുകൊണ്ട് സാധാരണ സൈക്കിള്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ക്ഷീണം അനുഭവിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.
പസഫിക് തീരത്തുകൂടിയുള്ള തന്റെ യാത്ര യുഎസിലെയും കാനഡയിലെയും സമാധാന ചിഹ്നങ്ങളുടെ ജിപിഎസ് ഇമേജ് സൃഷ്ടിക്കുന്നതിനുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗമാണെന്ന് സാല്‍വോ ഗിന്നസിനോട് പറഞ്ഞു. അതേസമയം, ഇത് ലോകസമാധാനത്തിനായി മാത്രമല്ല, മറിച്ച് 28-ആം വയസ്സില്‍ ഒരു വിമാനാപകടത്തില്‍ മരിച്ച തന്റെ സഹോദരന് ജോണ്‍ തോമസ് വെസ്റ്റിന് വേണ്ടി സമര്‍പ്പിക്കുകയാണെന്നും സാല്‍വോ പറഞ്ഞു.
ആര്‍ട്ടിക് സര്‍ക്കിളില്‍ നിന്ന് മെഡിറ്ററേനിയന്‍ കടൽ ഭാഗത്തേയ്ക്ക് സൈക്കിള്‍ ചവിട്ടുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും അതിനായി സാല്‍വോ തയ്യാറെടുക്കുകയാണെന്നും അവർ പറഞ്ഞു. എന്നാല്‍ 2020-ലെ കോവിഡ്-19 വ്യാപനം, 2022-ലെ റഷ്യ-യുക്രെയ്ന് യുദ്ധം എന്നിവ മൂലം സാൽവോയുടെ ശ്രമം രണ്ടുതവണ മാറ്റിവെച്ചിരുന്നുവെന്നും ഗിന്നസ് അധികൃതര്‍ പറഞ്ഞു.
അതേസമയം, ഒഡീഷയിലെ പുരിയില്‍ നിന്നുള്ള 28കാരനായ യുവാവ് വീല്‍ചെയറില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച് പുതിയ ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ചത് അടുത്തിടെ വാര്‍ത്തയായിരുന്നു. 24 മണിക്കൂറു കൊണ്ട് 215 കിലോമീറ്റര്‍ വീല്‍ചെയറില്‍ സഞ്ചരിച്ച്, ഏറ്റവും കൂടുതല്‍ ദൂരം വീല്‍ചെയറില്‍ സഞ്ചരിച്ചതിനുള്ള റെക്കോര്‍ഡാണ് ഈ 28കാരന് സ്വന്തമാക്കിയത്.
കമല കാന്ത നായക് എന്ന യുവാവിന്റെ ഇരുകാലുകളും തളര്‍ന്നതാണ്. ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നിര്‍മ്മിച്ച നിയോഫൈ വീല്‍ചെയറില്‍ യാത്ര ചെയ്താണ് കമല കാന്ത് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.