നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | 72കാരി പാറുവമ്മയുടെ ത്രില്ലടിപ്പിക്കുന്ന ആകാശയാത്ര; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

  Viral video | 72കാരി പാറുവമ്മയുടെ ത്രില്ലടിപ്പിക്കുന്ന ആകാശയാത്ര; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

  72-year-old ziplines in a viral video | 72കാരി മുത്തശ്ശിയുടെ സിപ് ലൈൻ യാത്രയുടെ വീഡിയോ വൈറൽ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   നിങ്ങളുടെ പ്രായത്തിൽ നിങ്ങൾക്ക് എത്രത്തോളം ആവേശം ഉണ്ടെന്ന് നിങ്ങൾ കരുതുന്നു? അതിന് ഉത്തരം നൽകുന്നതിനുമുമ്പ് പ്രായം ഒരു സംഖ്യയല്ലാതെ മറ്റൊന്നുമല്ല എന്നതിന്റെ പ്രചോദനാത്മകമായ കഥകൾ കാണൂ. കേരളത്തിൽ നിന്നുള്ള 72 കാരിയായ പാറുവമ്മ ഇപ്പോൾ സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി ആയിരിക്കുകയാണ്. പാലക്കാടുള്ള ഒരു പാർക്കിൽ പരമ്പരാഗത സാരി ഉടുത്തുകൊണ്ട് അവർ ഭയമില്ലാതെ സിപ്‌ലൈൻ (zipline) ചെയ്ത വീഡിയോ ശ്രദ്ധേയമായി (viral video) മാറിയിരിക്കുന്നു.

   ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഇന്റർനെറ്റിനെ ഇളക്കി മറിക്കുകയും ചെയ്തു.

   പാർക്കിൽ നടക്കുമ്പോഴാണ് സിപ്‌ലൈൻ പാറുവമ്മയുടെ ശ്രദ്ധയിൽപ്പെടുന്നത്. സിപ്‌ലൈനിംഗിന്റെ ത്രിൽ അനുഭവിക്കാൻ എന്തായാലും ഈ മുത്തശ്ശി തീരുമാനിച്ചു.

   വീഡിയോയിൽ സവാരി പൂർത്തിയാക്കിയ ശേഷം പാറു മുത്തശ്ശി അത് നന്നായി ആസ്വദിച്ചതായി കാണുകയും, സാഹസിക യാത്രയിൽ കൂടെയുണ്ടായിരുന്ന ആളുമായി മുഷ്ടി ചുരുട്ടി സന്തോഷം പങ്കിടുകയും ചെയ്തു. തനിക്ക് ഒട്ടും ഭയം തോന്നിയില്ലെന്നും അത് രസകരമായിരുന്നുവെന്നും അവർ പറയുന്നു.
   യാത്രാ പ്രേമികൾ എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വീഡിയോയുടെ ക്യാപ്‌ഷൻ ഇങ്ങനെ: "ഇത് പാറു അമ്മ. 72 വയസ്. മൂപ്പത്തി പാർക്കിൽ വന്നപ്പോ സിപ് ലൈൻ ചെയ്യാൻ ഒരു ആഗ്രഹം. പിന്നെ ഒന്നും നോക്കിയില്ല, ഞാൻ അത് അങ്ങ് സാധിച്ചു കൊടുത്തു. ഇത് പോലെ കുറെ പേരുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ എനിക്കു സാധിച്ചു കൊടുക്കണം. അതിൽ നിങ്ങൾ ഉണ്ടോ?"

   വീഡിയോയ്ക്ക് 47,000-ലധികം ലൈക്കുകൾ ഉണ്ട്, കൂടാതെ മുത്തശ്ശിയുടെ ആർജ്ജവത്തെ പ്രശംസിക്കുന്ന നെറ്റിസൺമാരുടെ ഹൃദയം കീഴടക്കുകയും ചെയ്തു. കമന്റ് സെക്ഷൻ ഹാർട്ട് ഇമോജികൾ കൊണ്ട് നിറഞ്ഞിരുന്നു.
   റിബിൻ റിച്ചാർഡ്‌സിന്റെ ചെകുത്താൻ എന്ന സിംഗിൾ പതിപ്പിന്റെ രാഗത്തിലാണ് വീഡിയോ പ്ലേ ചെയ്യുന്നത്. ആൾക്കൂട്ടമർദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്റെ സ്മരണയ്ക്കായി റിച്ചാർഡ്സ് ഈണമിട്ട ഗാനമാണിത്.

   Summary: A video doing the rounds on internet has Paruvamma, a 72-year-old granny ziplining in a Palakkad park. Internet is lauding her spirit to have taken up the adventurous ride at this age, clad in a traditional sari
   Published by:user_57
   First published: