• HOME
 • »
 • NEWS
 • »
 • buzz
 • »
 • YouTube | യൂട്യൂബില്‍ ചിത്രരചന പഠിപ്പിച്ച് എഴുപത്തിയഞ്ചുകാരൻ; അഞ്ച് വർഷം കൊണ്ട് 14 ലക്ഷം സബ്സ്ക്രൈബേഴ്സ്

YouTube | യൂട്യൂബില്‍ ചിത്രരചന പഠിപ്പിച്ച് എഴുപത്തിയഞ്ചുകാരൻ; അഞ്ച് വർഷം കൊണ്ട് 14 ലക്ഷം സബ്സ്ക്രൈബേഴ്സ്

ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി മറ്റ് മുന്‍നിര യൂട്യൂബര്‍മാര്‍ കാണിക്കുന്ന കോമാളിത്തരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഹരുമിച്ചി എന്ന മുത്തച്ഛന്‍ വളരെ ശാന്തമായ വീഡിയോകള്‍ കൊണ്ടാണ് ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുന്നത്.

 • Last Updated :
 • Share this:
  ജാപ്പനിലെ (Japan) ഒരു ഗ്രാമത്തില്‍ നിന്ന് ആദ്യമായി ആര്‍ട്ട് ട്യൂട്ടോറിയലുകള്‍ (art tutorials) യൂട്യൂബില്‍ (YouTube) അപ്ലോഡ് ചെയ്യുമ്പോള്‍ ഹരുമിച്ചി ഷിബാസാക്കിക്ക് ഏകദേശം 70 വയസ്സായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം, അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് ( YouTube channel) 1.4 മില്യൺ വരിക്കാരാണ് ഉള്ളത്. ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി മറ്റ് മുന്‍നിര യൂട്യൂബര്‍മാര്‍ കാണിക്കുന്ന കോമാളിത്തരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഹരുമിച്ചി എന്ന മുത്തച്ഛന്‍ വളരെ ശാന്തമായ വീഡിയോകള്‍ കൊണ്ടാണ് ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വീഡിയോകൾ കാണുന്നതിലൂടെ 'സമാധാനവും സന്തോഷവും' തോന്നുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

  ഇംഗ്ലീഷ് സബ്ടൈറ്റിലുകള്‍ നല്‍കികൊണ്ടാണ്‌ അദ്ദേഹം ആഗോളതലത്തില്‍ നിന്ന് തന്നെ ഫോളോവേഴ്സിനെ ഉണ്ടാക്കിയിരിക്കുന്നത്. പെയിന്റിംഗും സ്‌കെച്ച് ടെക്‌നിക്കുകളും അതിന് പുറമെ ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ പേരക്കുട്ടികളെയും പൂച്ചകളുടെയുമൊക്കെ വീഡിയോയില്‍ ഉള്‍പ്പെടുത്താറുണ്ട്.

  'ഹലോ. ഞാന്‍ ഷിബാസാക്കി. എല്ലാവരും എങ്ങനെയിരിക്കുന്നു?' കണ്ണട ധരിച്ച് മീശയുമുള്ള നരച്ച മുടിയുമുള്ള ഈ ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍ പുഞ്ചിരിച്ചും കൈവീശിയും ജാപ്പനീസ് ഭാഷയില്‍ തന്റെ ആരാധകരോട് സംവദിക്കുന്നത് ഇങ്ങനെയാണ്. ട്രൈപോഡുകള്‍, ലൈറ്റിംഗ്, സ്മാര്‍ട്ട്ഫോണ്‍ അല്ലെങ്കില്‍ ഡിസ്എല്‍ആര്‍ ക്യാമറ എന്നിവ ഉപയോഗിച്ച് 74 കാരനായ ഈ മുത്തച്ഛന്‍ തന്റെ ചാനലായ ''വാട്ടര്‍ കളര്‍ ബൈ ഷിബാസാക്കി''ക്ക് വേണ്ടിയുള്ള എല്ലാം വീഡിയോകളും തന്നെയാണ് ചിത്രീകരിക്കുന്നത്.

  ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക്, ട്വിറ്റര്‍ എന്നിവയിലും സജീവമാണ് ഇദ്ദേഹം. 'ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് വീട്ടില്‍ ടിവി ഉണ്ടായിരുന്നില്ലെന്ന് എഎഫ്പിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 'എന്റെ തലമുറയില്‍ നിന്നുള്ള ഒരാളെന്ന നിലയില്‍, ഇത്തരമൊരു കാലം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

  'ചെറി പൂക്കള്‍ എങ്ങനെ വരയ്ക്കാം എന്നത് മുതല്‍ സ്വന്തം തോട്ടത്തില്‍ നിന്ന് മുളകള്‍ പാകം പറിച്ചെടുത്ത് പാകം ചെയ്യുന്നത് പോലുള്ള ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തികളും അദ്ദേഹത്തിന്റെ വീഡിയോകളിലുണ്ട്. മികച്ച പല യൂട്യൂബര്‍മാരെയും പോലെ, അദ്ദേഹത്തിന്റെ വീഡിയോകളില്‍ പരസ്യങ്ങളും ബാനറുകളും നമുക്ക് കാണാം.

  ഷിബാസാക്കിയുടെ മകനാണ് വീഡിയോകള്‍ യൂട്യൂബിൽ പോസ്റ്റുചെയ്യാന്‍ ആദ്യം പ്രോത്സാഹനം നല്‍കിയത്. 'എനിക്ക് പഠിപ്പിക്കുന്നത് ഇഷ്ടമാണ്, എല്ലാവരുമായും സംസാരിക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നു. എനിക്ക് അഞ്ച്, ആറ് മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിക്കാന്‍ പറ്റും!' ഷിബാസാക്കി പറയുന്നു. കോവിഡ് വ്യാപനസമയത്ത് ഷിബാസാക്കിയുടെ ആരാധകരുടെ എണ്ണം കുതിച്ചുയര്‍ന്നു.

  2020 ഏപ്രിലിലെ ഒരു വീഡിയോയില്‍, കറുത്ത നിറത്തിലുളള ഒരു പൂച്ചയെ എങ്ങനെ വരയ്ക്കാമെന്ന് അദ്ദേഹം കാണിച്ച് തരുന്നത് വൈറലായിരുന്നു. വീട്ടില്‍ അകപ്പെട്ടിരിക്കുന്നവര്‍ക്ക് വീഡിയോക്കൊപ്പം വരയ്ക്കുന്നത് മനസിന് സുഖം നല്‍കുമെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  ഷിബാസാക്കിക്ക് ചെറുപ്പം മുതലേ ചിത്രരചന വളരെ ഇഷ്ടമായിരുന്നു. ചിത്രകല പഠിച്ച ഷിബാസാക്കി പിന്നീട് ഒരു ചിത്രകലാ അദ്ധ്യാപകനായി മാറുകയായിരുന്നു. കഴിയുന്നിടത്തോളം കാലം പെയിന്റിംഗ് തുടരാനാണ് ഷിബാസാകി ആഗ്രഹിക്കുന്നത്.
  Published by:Amal Surendran
  First published: