• HOME
  • »
  • NEWS
  • »
  • buzz
  • »
  • വൃദ്ധദനത്തിൽ 'പൂവിട്ട പ്രണയം'; 76കാരനും 70കാരിയും വിവാഹിതരായി; കൂടെനിന്ന് അന്തേവാസികളും

വൃദ്ധദനത്തിൽ 'പൂവിട്ട പ്രണയം'; 76കാരനും 70കാരിയും വിവാഹിതരായി; കൂടെനിന്ന് അന്തേവാസികളും

കഴിഞ്ഞ രണ്ടു വർഷക്കാലമായി ഇവർ ഇരുവരും ഇവിടെയാണ് താമസിക്കുന്നത്.

  • Share this:

    പ്രണയത്തിന് പ്രായം ഒരു തടസമാകില്ലെന്ന് പറയുന്നത് പലപ്പോഴും കേൾക്കാറുണ്ടെങ്കിലും അത് വീണ്ടും സത്യമെന്ന് തെളിയിച്ചിരിക്കുകയാണ് കോലാപുരിലെ വൃദ്ധസദനം. . മഹാരാഷ്ട്രയിലെ കോലാപൂരിലെ വൃദ്ധസദനത്തിലാണ് 76കാരനും 70കാരിയുമാണ് പരസ്പരം തുണയായത്. 76കാരൻ ബാബുറാവു പാട്ടീലും 70 -കാരി അനുസയ ഷിൻഡെയുമാണ് അന്തേവാസികളുടെ പിന്തുണയോടെ വിവാഹിതരായത്.

    കോലാപൂരിലെ ജാങ്കി വൃദ്ധസദനത്തിലെ അന്തേവാസികളാണ് ഇവർ. കഴിഞ്ഞ രണ്ടു വർഷക്കാലമായി ഇവർ ഇരുവരും ഇവിടെയാണ് താമസിക്കുന്നത്. ആദ്യം വലിയ പരിചയമൊന്നുമില്ലായിരുന്നെങ്കിലും പിന്നീട് രുവരും നല്ല സുഹൃത്തുക്കളായി മാറി.

    Also Read-മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച കൂട്ടുകാരിയുടെ മൃതദേഹം സംസ്കരിക്കാൻ നാലു സെന്റ് വീട്ടുവളപ്പിൽ ഇടം നൽകി വിദ്യാർത്ഥിനി

    ഒടുവിലത് പ്രണയമായി മാറുകയും ഇനിയുള്ള ജീവിതം എന്തുകൊണ്ട് ഒരുമിച്ച് ജീവിച്ചുകൂടാ എന്ന ചിന്ത ഇരുവരിലും ഉണ്ടാവുകയും ചെയ്തു. തങ്ങളുടെ ആഗ്രഹം അവർ വൃദ്ധസദന അധികാരികളെ അറിയിച്ചു. വൃദ്ധസദനത്തിന്റെ അധികാരികളുടെയും അന്തേവാസികളുടെയും ഭാഗത്തുനിന്ന് വലിയ പിന്തുണയായിരുന്നു അവർക്ക് ലഭിച്ചത്. എല്ലാവരുടെയും സമ്മതത്തോടെ ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു.

    വരുടെ വിവാഹത്തിൻറെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ബാബു റാവുവിന്റെയും അനുസയയുടെയും മുൻ പങ്കാളികൾ ഏറെ വർഷക്കാലം മുൻപേ മരിച്ചിരുന്നു. ബാബുറാവു പാട്ടീൽ ശിവനക്വാഡി സ്വദേശിയും അനുസയ ഷിൻഡെ, വാഗോലി സ്വദേശിയുമാണ്. വൃദ്ധസദനത്തിൽ നിന്നും വിവാഹത്തോടെ താമസം മാറിയ ഇരുവരും ഇപ്പോൾ വൃദ്ധസദനത്തിന് സമീപത്തു തന്നെയായി മറ്റൊരു വീട്ടിലാണ് താമസം.

    Published by:Jayesh Krishnan
    First published: